പതിനേഴാം ? തീയാട്ട് {Sajith} 457

“”ഉവ്വ ഉവ്വ…””,””താനിതിപ്പൊ എവടെയാ…””,

 

“”ഞാൻ വൈജയന്തിയിൽ തന്നെയുണ്ട് മൊതലാളീ…””,””നിങ്ങളൊന്ന് സൂക്ഷിച്ചോ…””,””ഗോവിന്ദൻ അവിടേക്ക് വരാൻ സാധ്യതയുണ്ട്…””,

 

“”മ്മം…””,””അത് ഞാൻ നോക്കിക്കോളാം…””,””താൻ വീട്ടിലേക്ക് പൊക്കോ…””,

 

“”അല്ല മൊതലാളി അവരെന്നെ അടിച്ച് തരപ്പെടുത്തി…””,””എല്ലിന് ചെറിയ ഒടിവോ മറ്റോ ഉണ്ട്…””,””കുറച്ചൂടെ പൈസ കിട്ടാണങ്കി…””,

 

“”തന്നേക്കാം…””,””നീ നേരെ വീട്ടിലേക്ക് പൊക്കോ…””,””ഞാനവിടെ എത്തിച്ചേക്കാം…””,

 

പൈസകിട്ടുമെന്ന് കേട്ടപ്പോ പുരുഷോത്തമൻ്റെ ഉള്ളോന്ന് തണുത്തു. സംഭാഷണം നീട്ടാതെ നരേന്ദ്രന് ഒരു നന്ദിയും പറഞ്ഞ് കോള് മതിയാക്കി. മൊബൈൽ കളസത്തിൽ തിരുകി. കുറ്റിക്കാട്ടിൽ വച്ച സ്കൂട്ടി എടുത്ത് റോട്ടിൽ കയറ്റി. ശേഷം പതുക്കെ ആക്സിലേറ്ററ് കൊടുത്തതും വണ്ടി കുന്നിൻ ചരുവിലൂടെ വൈജയന്തി ടൗൺ ലക്ഷ്യമാക്കി നീങ്ങി.

 

ഗോവിന്ദൻ തിരികെ വീട്ടിലെത്തുമ്പോൾ സമയം രണ്ടുമണിയായിട്ടുണ്ട്. അയാളെ പുന്നയ്ക്കലാക്കി സലീം വണ്ടിയുമായി മടങ്ങി.

***

തലേന്ന് സലീമിനോട് പറഞ്ഞത് പ്രകാരം ഗോവിന്ദൻ കാലത്തേ തന്നെ യാത്രപുറപ്പെടാൻ തയ്യാറായി നിൽക്കുകയാണ്. പ്രാതൽ കഴിക്കാൻ ഇരിക്കുമ്പോൾ അത് വഴി അപ്പു കടന്ന് വന്നു.

 

“”മോളേ കുഞ്ഞൂട്ടനെ ഒന്ന് വിളിക്ക് എനിക്കൊരു കാര്യം അവനെ ഏൽപ്പിക്കാന്ണ്ട്…””,

 

കഴിക്കാനിരുന്ന ഗോവിന്ദൻ അപ്പൂനോട് പറഞ്ഞു.

 

“”ഞാൻ പോയി നോക്കാം മാമേ…””,””എഴുന്നേറ്റില്ലെന്ന് തോന്നണു…””,

 

തലയാട്ടിക്കൊണ്ട് മറുപടി കൊടുത്ത് അപ്പു പടികൾ കയറി കുഞ്ഞൂട്ടനെ ഉണർത്താനായി മുകളിലേക്ക് പോയി. 

 

തലേന്ന് ഓടി പാഞ്ഞ് ആകെ ക്ഷീണിതനായിരുന്നു അവൻ. ഇന്നലെ അത്താഴം കഴിച്ച് നേരെ കയറി കിടന്നതാണ്. നേരം ഇപ്പൊ എട്ടുമണിയായിരിക്കുന്നു. പടികൾ കയറി അപ്പു മുറിയിലേക്ക് അവനെ തിരഞ്ഞു ചെന്നു. 

 

കതക് അകത്ത് നിന്ന് പൂട്ടീട്ടുണ്ട്. ഇന്നലെ അപ്പു കുഞ്ഞൂട്ടനോടൊപ്പം തന്നെയാണ് കിടന്നത് കാലത്തേ മുറിയിൽ നിന്ന് പോവുന്നത് വരെ കതവ് പൂട്ടിയിട്ടില്ല. ഇതിപ്പൊ എപ്പൊ എഴുന്നേറ്റ് അവൻ പൂട്ടി കിടന്നെന്നായി. അപ്പു കതവിൽ തട്ടി വിളിച്ചു. അതികം സമയമെടുക്കാതെ തന്നെ മുറിക്കകത്ത് ആളനക്കം കേട്ടു. 

 

“”ആഹ് നീയോ…””,

 

കതകിൻ്റെ ഒരുപൊളി തുറന്ന കുഞ്ഞൂട്ടൻ്റെ മുന്നിൽ അപ്പു ഒരു ചിരിയോടെ നിന്നു. അവൾടെ ആഹ് ചിരിമതി കുഞ്ഞൂട്ടന് ഇന്നത്തെ ദിവസം തുടങ്ങാൻ. 

 

“”ആഹ് ഞാൻ തന്നെ…””,””എന്താടാ കതവൊക്കെ പൂട്ടി അകത്ത് പരിപാടി…””,””മ്മ്…..””,

 

പുരികം പൊന്തിച്ച് കൊണ്ടപ്പു ചോദിച്ചു. 

 

“”ഒന്നൂല്ല തമ്പുരാട്ടീ ഞാൻ ബാത്ത്റൂമിലായിരുന്നു…””,””നിൻ്റെ തട്ട് കേട്ട് ഇപ്പൊ ഇറങ്ങി വന്നതാ…””,

 

“”ഓഹ്…””,””നീ പല്ലേച്ചായിരുന്നോ….””,

 

കുട്ടികളോട് ചോദിക്കുന്നത് പോലെ തന്നോട് സംസാരിക്കുന്ന അപ്പുവിനെ അവൻ നിസ്സാഹായതയോടെ നോക്കി. എന്നിട്ട് തലയാട്ടി.

 

“”എന്നാ താഴേക്ക് വാ ചായ എട്ത്തെരാ…””,””പിന്നെ…””,””ഗോവിന്ദൻ മാമ നിന്നെ കാണണംന്ന് പറഞ്ഞു…””,

 

“”എന്താ അപ്പൂ കാര്യം….””,

 

ഒരു സംശയത്തോടെ കുഞ്ഞൂട്ടൻ ചോദിച്ചു.

 

“”ആഹ് അതൊന്നും എനിക്കറിയില്ല…””,””നീ തന്നെ വന്ന് ചോദിച്ചോളൂ…””,

 

അപ്പു അവിടെ നിന്ന് തിരിഞ്ഞ് നടന്നു. എന്തിനായിരിക്കും തന്നെ വിളിപ്പിച്ചതെന്ന സംശയത്തോടെ കുഞ്ഞൂട്ടൻ വാതിൽ പടിയിൽ തന്നെ നിന്നു. 

 

തലെന്ന് നടന്നതിനേ കുറിച്ച് ചോദിക്കാനായിരിക്കുമോ എന്നാണ് ആദ്യ സംശയം. ഗോവിന്ദൻ മാമ എല്ലാവിവരവും അറിഞ്ഞ് കാണാൻ സാധ്യതയുണ്ട്. എന്താണങ്കിലും നേരിടുക തന്നെയെന്ന നിശ്ചയത്തോടെ കുഞ്ഞൂട്ടൻ കുപ്പായമെടുത്തിട്ട് താഴേക്ക് ചെന്നു. 

 

പ്രാതൽ കഴിച്ച ശേഷം ഉമ്മറത്തെ ചാരുപടിയിൽ ഇരുന്ന് പത്രം നോക്കുകയായിരുന്നു ഗോവിന്ദൻ. താഴേക്ക് വന്ന കുഞ്ഞൂട്ടൻ മാമനെ കാണാഞ്ഞപ്പോൾ അയാളെ തിരഞ്ഞ് ഉമ്മറത്തേക്ക് ചെന്നു. 

 

“”മാമാ…””,””കാണണംന്ന് പറഞ്ഞു അപ്പു…””,

 

ബഹുമാനപൂർവ്വമാണ് കുഞ്ഞൂട്ടൻ സംസാരിച്ച് തുടങ്ങിയത്. ചെറിയൊരു ഭയവുമുണ്ട്. പുന്നയ്ക്കല് കാർക്ക് രുഗ്മിണിയെ ഇഷ്ടമലല്ലോ അവളെ അല്ലെ കുഞ്ഞൂൻ സഹായിച്ചോണ്ടിരിക്കണെ അതിനെങ്ങാനും ഗോവിന്ദൻ മാമ ദേഷ്യപ്പെടുമോ എന്നൊരു ഭയം. കുഞ്ഞൂട്ടൻ്റെ ശബ്ദം കേട്ട് ഗോവിന്ദൻ പത്രത്തിൽ നിന്ന് തലയുയർത്തി.

 

“”ആഹ് കുഞ്ഞൂട്ടാ…””,””കഴിച്ചോ നീ…””,

 

ഗോവിന്ദൻ ഒരു പുഞ്ചിരിയോടെയാണ് കുഞ്ഞൂട്ടനോട് സംസാരിച്ച് തുടങ്ങിയത്. അത് കണ്ടപ്പോൾ അവനും ഒരാശ്വസമായി.

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.