പതിനേഴാം ? തീയാട്ട് {Sajith} 457

“”ചോദിച്ചതിന് മറുപടി കിട്ടണം…””,””മനസിലായോ…””,

 

മുടിയിൽ പിടിച്ച് പൊക്കി പുരുഷോത്തമൻ്റെ ചെവിരിൽ സലീം പറഞ്ഞു. എന്നിട്ട് മുടിയിൽ നിന്ന് പിടിവിട്ടു.

 

“”എൻ്റെ പൊന്ന് മുതലാളി….””,””ഞാൻ കള്ളം ഒന്നും പറഞ്ഞില്ല…””,””ഇന്ന് കവലയിലിരുന്നപ്പഴാ രുഗ്മിണീടെ കൊച്ചിനെ ആരോ തട്ടിക്കൊണ്ടുപോയെന്ന് കേട്ടത്…””,””അപ്പൊ ഞാനും അവിടെ ഉണ്ടായിരുന്നു…””,””ഞാൻ കണ്ടതാ ആഹ് ചെക്കൻ അവളേം കയറ്റി മോട്ടോർ സൈക്കിളിൽ പോവുന്നത്…””,””പിന്നെ അന്വേഷിച്ചപ്പഴാ അറിഞ്ഞെ അവര് നാട് വിട്ട് പോയതാന്ന്…””,””അല്ലാതെ ഞാൻ കള്ളക്കഥ അടിച്ചെറക്കിയതല്ല മൊതലാളീ….””,

 

പുരുഷോത്തമൻ്റെ മുറപടി കേട്ട സലീം ഗോവിന്ദനെ ഒന്ന് തല ഉയർത്തി നോക്കി. അയാളും ഒന്നും മനസിലാവാത്തത് പോലെ മുഖത്ത് കുറച്ച് സംശയമൊളിപ്പിച്ച് കൊണ്ട് സലീമിനെയും നോക്കി. 

 

“”വിട്ടേക്കടാ…””,””ഇവൻ പാഴാ…””,

 

ഗോവിന്ദൻ സലീമിന് നിർദേശം കൊടുത്തു.

 

“”നായേ…””,””ഈ പറഞ്ഞതിൽ എന്തങ്കിലും കള്ളമാണെന്ന് അറിഞ്ഞ പിന്നെ വീട്ട് കാരോട് യാത്ര പറഞ്ഞേക്ക് ട്ടാ…””,””കൊത്തി അരിഞ്ഞ് വൈജയന്തിയിൽ ഒഴുക്കും…””,””പിന്നെ നീയൊക്കെ കൂടി നാട് കടത്തിയ പുന്നയ്ക്കലെ ചെക്കൻ തിരിച്ചെത്തീട്ടുണ്ട്…””,””ഓടിപോയെന്ന് പറഞ്ഞ നിൻ്റെ നാവോണ്ട് തന്നെ തിരിച്ചെത്തിയെന്നും എല്ലാവരും അറിയണം…””,””മനസിലായോ…””,

 

സലീം അവൻ്റെ മുടിയിൽ പിടിച്ചുയർത്തി താക്കിത് കൊടുത്ത ശേഷം പുറത്ത് വച്ചിരുന്ന കാല് മാറ്റി എഴുന്നേറ്റു. ഒരു ഞരക്കത്തോടെ പുരുഷോത്തമൻ തിരിഞ്ഞ് കിടന്നു. അയാളുടെ മുഖത്തും നെഞ്ചിലും ആകെ മണ്ണ് പറ്റിയിരുന്നു. അയാളെ വിട്ട സലീം തിരികെ കാറിനടുത്തേക്ക് നടന്നു. ഗോവിന്ദൻ നേരത്തേ കോ ഡ്രൈവിങ് സീറ്റിൽ കയറി ഇരുന്നിരുന്നു. 

 

“”ഗോവിന്ദേട്ടാ ഇവൻ പറയുന്നത് കള്ളമാണോ അല്ലേന്ന് ഞാനിപ്പ തെളിയിച്ചെരാ…””,

 

ഡ്രൈവിങ് സീറ്റ് തുറന്ന് അകത്ത് കയറി കൊണ്ട് സലീം പറഞ്ഞു.

 

“”വേണ്ട സലീമേ…””,””ഇവൻ വെറും പാഴാ…””,””പാവക്കൂത്തിലെ കളിപ്പാവ…””,””ആട്ടക്കാരൻ ആടാൻ പറയുന്നതേ അവൻ ആടൂ…””,””ആട്ടക്കാരനോട് കൂറുള്ള ജാതിയാ…””,””തല്ലിക്കൊന്നാലും ആര് പറയിപ്പിച്ചൂ എന്നിവൻ പറയില്ല അതെനിക്കൊറപ്പാ…””,

 

നിലത്ത് നിന്ന് എഴുന്നേറ്റ് അഴിഞ്ഞ് പോയ മുണ്ട് കുടഞ്ഞ് ഒന്നുകൂടി ഉടുത്ത് ആടിയാടി കടത്തിണ്ണയിലിരിക്കാൻ പോവുന്ന പുരുഷോത്തമനെ കാറിലിരുന്ന് രണ്ടുപേരും വീക്ഷിച്ചു.

 

“”നീ വണ്ടി തിരിക്ക്…””,””നാളെ ഒരു പത്ത് മണിയാവുമ്പൊ ഒരിടം വരെ നമ്മക്ക് പോണം…””,””മ്മം…””,””എടുത്തോ…””,

 

“”ശരി ഗോവിന്ദേട്ടാ…””,

 

സലീം കൂടുതലൊന്നും പറയാതെ വണ്ടി അവിടെ നീന്നും പുന്നയ്ക്കലേക്കെടുത്തു.

 

കാറ് പോവുന്ന ശബ്ദം ശ്രദ്ധിച്ച് കൊണ്ടിരിക്കായിരുന്നു പുരുഷോത്തമൻ. അത് പോയ്ക്കഴിഞ്ഞെന്ന് ഉറപ്പ് വരുത്തി. തൻ്റെ കളസത്തിൽ നിന്ന് ചെറിയൊരു മൊബൈൽ ഫോൺ കൈയ്യിലെടുത്തു. കോൺടാക്റ്റിൽ നിന്ന് നരേന്ദ്രൻ്റെ നമ്പർ തപ്പിയെടുത്ത് ഉടനേ വിളിച്ചു. 

 

“”എന്താടോ…””,

 

ഉറക്കച്ചടവോടെ മറുതലയ്ക്കൽ നരേന്ദ്രൻ്റെ ശബ്ദമുയർന്നു. നേരത്തെ വിളിച്ച് രുഗ്മിണി പോയതും അവളുടെ വീട് കത്തിച്ചതുമെല്ലാം പുരുഷോത്തമൻ വിളിച്ചറിയിച്ചിരുന്നു.

 

“”മൊതലാളീ…””,””നിങ്ങളെന്ത് പണിയാ കാണിച്ചത്…””,””ആഹ് ചെക്കൻ പോയീന്ന് പറഞ്ഞത് നിങ്ങളല്ലേ…””,””എന്നിട്ടിപ്പോ…””,

 

“”എന്ത് പറ്റി…””,””തെളിച്ച് പറയടോ…””,

 

പാതിരായ്ക്ക് വിളിച്ചത് നരേന്ദ്രന് ഇഷ്ട്ടപെട്ടില്ല.

 

“”അവൻ തിരിച്ചെത്തീന്ന്…””,””പുന്നയ്ക്കല്ണ്ട്…””,

 

നരേന്ദ്രൻ കേട്ടത് വിശ്വസിക്കാനാവാതെ കട്ടിലിൽ നിന്ന് താഴെ ഇറങ്ങി.

 

“”എന്താ…””,””എന്താ താനിപ്പൊ പറഞ്ഞത്…””,

 

“”അതന്നെ ആഹ് ചെക്കൻ തിരിച്ച് വന്നുന്ന്…””,

 

“”എപ്പൊ…””,””എങ്ങനെ…””,””താൻ കണ്ടോ…””,

 

“”ഇല്ല ഞാൻ കണ്ടില്ല…””,””ഗോവിന്ദൻ മൊതലാളി എന്നെ കാണാൻ വന്നിരുന്നു…””,””അയാളും സലീമും കൂടി എന്നെ ശരിപ്പെടുത്തിക്കളഞ്ഞു…””,

 

“”എന്നിട്ട്…””,””എന്നിട്ട് താനെൻ്റെ പേര് പറഞ്ഞോ…””,

 

“”അയ്യോ ഇല്ല…””,””തന്ന കാശിന് ഞാൻ കൂറ് കാണിക്കും മൊതലാളീ…””,””എൻ്റെ വായിൽ നിന്ന് ഇന്നീ നേരം വരെ നിങ്ങളാണ് ജോലി ഏൽപ്പിച്ചതെന്ന് ആരും അറിഞ്ഞിട്ടില്ല ഇനി ആരും അറിയാനും പോണില്ല…””,

 

“”ഉവ്വ് ഉവ്വ്…””,””ഞാൻ തന്നതിലും കൂടുതൽ ഗോവിന്ദേട്ടൻ തന്നാ നീ ചെലപ്പൊ എൻ്റെ പേര് പറയും…””,

 

“”ദൈവ ദോഷം പറയരുതെ മൊതലാളീ…””,””ഞാൻ നിങ്ങടെ കൂടെയെ നിക്കൂ…””,

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.