കൗസല്യയുടെ കുടില് കഴിഞ്ഞ് അര കിലോമീറ്റർ മാറി ഒരു ചെറിയ കടമുറിയുണ്ട് അതിന് അടുത്തായിട്ട് ഒരു ഇലക്ട്രി പോസ്റ്റും. അതിലെ സ്ട്രീറ്റ് ലൈറ്റ് മുഴുവനായി കത്താറില്ല. ഇങ്ങനെ മിന്നിക്കോണ്ടിരിക്കും. കടമുറിയുടെ വലതുവശത്ത് അൽപ്പം കുറ്റി കാടുണ്ട് അതിനിടയിലേക്ക് കയറ്റിയാണ് പുരുഷോത്തമൻ സ്കൂട്ടർ നിർത്തിയിരിക്കുന്നത്.
കൗസല്യയുടെ വീടിനടുത്ത് നിന്ന് അൽപ്പം മുന്നിലേക്ക് പോന്നതും വെളിച്ചമെല്ലാം പോയി. പുരുഷോത്തമൻ തൻ്റെ പോക്കറ്റിൽ സിഗരറ്റ് പാക്കറ്റ് എടുത്ത് ഒരെണ്ണം ചുണ്ടിലേക്ക് വച്ചു. പായ്ക്കറ്റ് തിരികെ പോക്കറ്റിലിട്ട ശേഷം കളസത്തിൻ്റെ പോക്കറ്റിൽ നിന്നൊരു തീപ്പെട്ടി എടുത്തു. കറ്റിൻ്റെ ഗതി നോക്കി കൊള്ളി ഉരസി തീ സിഗരറ്റിൽ മുട്ടിച്ചു. അത് പുകഞ്ഞ് തുടങ്ങിയതും കൊള്ളി കെടുത്തി വലിച്ചെറിഞ്ഞ് തീപ്പെട്ടി കളസത്തിൻ്റെ പോക്കറ്റിലേക്ക് തന്നെ തിരുകി. ചുണ്ടിലെരിയുന്ന സിഗരറ്റിൽ നിന്നയാൾ പുകയൂതാൻ തുടങ്ങി.
ഒരു വളവ് കഴിഞ്ഞാൽ പിന്നെ വണ്ടി വച്ചിരിക്കുന്ന കടമുറിയാണ്. കുന്നിൻ ചരുവിൻ്റെ വളവിലൂടെ പുകയൂതിക്കൊണ്ടയാൾ മുന്നിലേക്ക് നടന്നു. അവിടുന്നേ സ്ട്രീറ്റ് ലൈറ്റ് മിന്നുന്നത് കാണാം.
“”നാശം പിടിക്കാൻ ഈ ലൈറ്റ് ഇവടെന്ന് എട്ത്ത് മാറ്റണം…””,””മനുഷൻ്റെ കണ്ണ് പുളിക്കണ്…””,
മിന്നിക്കത്തുന്ന വെളിച്ചം അരോചകമായി അയാൾക്ക് തോന്നി. അത് ആത്മഗതം പോലെ പറഞ്ഞതാണ് പക്ഷെ അൽപ്പം ഉച്ചത്തിലായിരുന്നു. ശബ്ദം പൊന്തിയാലും പേടിക്കാനൊന്നുമില്ല സമയം ഒരു മണിയാവാറായി. ഈ നേരത്തൊന്നും ആരും അടുത്തെങ്ങും കാണില്ല. ആഹ് ഒരാത്മ വിശ്വാസത്തിലയാൾ മുന്നിലേക്ക് നടന്നു.
ദൂരെ നിന്നും കേൾക്കുന്ന നായ്ക്കളുടെ ഓരിയിടൽ ശബ്ദവും ചീവീടുകളുടെ ഇരമ്പലുമല്ലാതെ മറ്റൊരു ശബ്ദവും അവിടെ എങ്ങും കേൾക്കുന്നില്ല. വളവ് കഴിഞ്ഞ് കടമുറിയുടെ മുന്നിലേക്കയാൾ നടന്ന് കൊണ്ടിരുന്നു. സിഗരറ്റ് ഒന്നൂതി തലയുയർത്തി നോക്കിയ പുരുഷോത്തമൻ ഒന്ന് ഞെട്ടി. മിന്നിക്കത്തുന്ന വെളിച്ചത്തിന് താഴെ കറുത്ത മുണ്ടും കറുത്ത ഷർട്ടുമണിഞ്ഞൊരാൾ നിൽക്കുന്നു. വെളിച്ചം മിന്നിക്കോണ്ടിരിക്കുന്നത് കൊണ്ട് ആളുടെ മുഖം പിടികിട്ടുന്നില്ല. ഒന്നൂടെ സൂക്ഷിച്ച് നോക്കിയപ്പോൾ മനസിലായി അത് പുന്നക്കലെ ഗോവിന്ദനാണ്. ഇയാളെന്താ ഇവടെ ഈ നേരത്ത്… ഇനി ആഹ് ചെക്കനെ എങ്ങാനും തിരഞ്ഞിറങ്ങിയതാണോ… പുരുഷോത്തമൻ ആത്മഗതം മൊഴിഞ്ഞു.
“”എന്താ മൊതലാളീ ഈ നേരത്ത്…””,””ചെറുക്കനെ കിട്ടിയില്ലേ…””,
അയാൾ ചോദിച്ചതും ഗോവിന്ദൻ ഒന്നുറക്കെ ചിരിച്ചു. ഞൊടിയിടയിൽ പുരുഷോത്തമൻ്റെ പുറത്ത് ആഞ്ഞൊരു ചവിട്ടു വീണു. കൈയ്യിൽ പിടിച്ചിരുന്ന സിഗരറ്റ് തെറിച്ച് പോയി. അയാൾ മലന്നടിച്ച് വീണത് ഗോവിന്ദൻ്റെ കാൽചുവട്ടിൽ.
കിടന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ ശ്രമം നടത്തലും പുരുഷോത്തമൻ്റെ പുറത്ത് ആരോ കയറി ഇരുന്നു. സലീമായിരുന്നു അത്. സലീം തൻ്റെ വലത് കാല് പുരുഷോത്തമൻ്റെ നട്ടെല്ലിന് കുറുകെ വച്ച് അമിക്കി പിടിച്ചിരിക്കുകയാണ്. സലീം അവൻ്റെ കൈകൾ രണ്ടും പിടിച്ച് പുറകിലേക്ക് ബെൻ്റ് ചെയ്ത് തിരിച്ച് കൊണ്ടിരുന്നു.
“”ആഹ്…..””,””ഏത് നായിൻ്റെ മോനാടാ കഴപ്പ്….””,””ഞാനെന്ത് ചെയ്തിട്ടാ….””,
വേദനയിലും പുരുഷോത്തമൻ അലറി. സലീം കൈയ്യ് ബലത്തിൽ തന്നെ കുറച്ച് കൂടി തിരിച്ചു. അയാള് കിടന്ന് നിലവിളിക്കാൻ തുടങ്ങി.
“”എന്താ മൊതലാളീ കാര്യം…””,””എന്തിനാ…””,
ക്ഷമകെട്ട പുരുഷോത്തമൻ ഗോവിന്ദനോട് ചോദിച്ചു. അല്ലങ്കിൽ തന്നെ വിടില്ലെന്നയാൾക്കറിയാം. ഗോവിന്ദൻ മുന്നിലേക്ക് വന്ന് തല താഴ്ത്തി.
“”ആര് പറഞ്ഞിട്ടാ നീ പുന്നയ്ക്കലെ ചെക്കനെ പറ്റി ഇങ്ങനൊരു കഥ പറഞ്ഞുണ്ടാക്കിയത്….””,
“”കഥയോ….””,””എന്ത് കഥ…””,””ഞാൻ സത്യാണ് പറഞ്ഞത്…””,
സലീം അവൻ്റെ ഇടത് കൈയ്യിലെ പിടി വിട്ടു. എന്നിട്ട് ഇടത്തെ കാലിനടിയിൽ ഇടത് കൈ വച്ച് പൂട്ടിട്ടു. സലീം തൻ്റെ ഇടത് കൈ കൊണ്ട് പുരുഷോത്തമൻ്റെ തലമുടിയിൽ പിടിച്ച് മുകളിലേക്ക് വലിച്ചു. അത് വല്ലാണ്ടയാൾക്ക് വേദനിച്ചു.
Any news bro
എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait
എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.
നിനക്ക് സുഖമല്ലേ???
സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck
??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
സുഗമായിരിക്കുന്നു…❤️
Bro ennu verum bakki
എഴുത്ത് കഴിയാറായി…
Super
Waiting for the next part
അബ്ദു…❤️❤️❤️
Super
എവിടെപ്പോയി?
ഒരു വിവരവുമില്ലല്ലോ
എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ
ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry
❤️❤️❤️❤️???
അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ
❤️❤️❤️
എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
പുതിയ അപ്ഡേറ്റ് ഒന്നുമില്ല
ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ
Aliya saji.?
H Sajit,
Happy New Year.
How are you doing? hope everything under control…
Any update on the next part?
Best regards
Gopal