“”ആഹ് സലീമോ…””,””എന്താടാ ഈ നേരത്ത് ഇത് വഴിക്ക്..””,
കൊലായിലെ മരത്തിൻ തൂണിൽ ചാരിക്കൊണ്ടവർ ചോദിച്ചു. ഉത്തരത്തിൽ തല തട്ടാതിരിക്കാൻ സലീം ഉത്തരത്തിൽ പിടിച്ച് കൊണ്ട് അൽപ്പം കുനിഞ്ഞ് നിന്നാണ് സംസാരിക്കുന്നത്.
“”ഇതിലെ വരണ്ട ആവശ്യമുണ്ടെന്ന് കൂട്ടിക്കോളൂ ചേച്ചീ…””,””പുരുഷോത്തമനെ ഒന്ന് കാണണായിരുന്നല്ലോ…””,
“”ഓഹ് അങ്ങേര് നേരം ഇത്രയായിട്ടും വന്നിട്ടില്ല….””,””വൈകുന്ന സമയത്ത് നമ്മടെ നാട്ട്കൂട്ടത്തിൻ്റെ ഓഫീസ് കെട്ടിടമില്ലെ വൈജയന്തി ചന്തയിൽ…””,””അവിടെയാ കിടക്കല്…””,””മീറ്റിങ്ങോ മറ്റോ കാണും…””,
ഒരു താൽപ്പര്യമില്ലാതെ ഒഴുക്കൻ മട്ടിലവൾ പറഞ്ഞു.
“”ഓഹ് എന്നാ ശരി ഞാൻ അവിടെ പോയി കണ്ടോളാ…””,
“”നീ എറങ്ങാണോ…””,””വാടാ ചോറ് കഴിച്ചേച്ച് പോവാം…””,
“”അയ്യോ വേണ്ട ചേച്ചീ…””,””മൊതലാളി വണ്ടീല്ണ്ട്…””,
“”ആര് ഗോവിന്ദൻ അങ്ങൂന്നോ…””,
“”ങാഹ്….””,””എന്നാ ഞാൻ ഇറങ്ങാ…””,
സലീം കൂടുതൽ അവരോട് സംസാരത്തിന് നിന്നില്ല. ആണുങ്ങളെ കാണുമ്പൊ അവർക്ക് ഒരിളക്കമുള്ളതായി പലപ്പഴും തോന്നാറുണ്ട്. ഇന്നും തൂണിൽ ചാരി നിന്ന് ഒരു ശൃംഖാര നോട്ടമവൾ നോക്കി സലീം അതിനെ അവഗണിച്ചു.
സലീം അതികനേരം നിൽക്കാതെ പോയകണ്ട് മുഖവും കോട്ടി അവർ പെരയ്ക്കകത്തേക്ക് കയറി പോയി.
സലീം കാറിനടുത്തെത്തി. ഡ്രൈവിങ് സീറ്റ് തുറന്ന് അകത്ത് കയറി ഇരുന്നു.
“”അവനവിടെ ഇല്ല ഗോവിന്ദേട്ടാ…””,””ചന്ത ഓഫീസില്ണ്ടെന്നാ കെട്ടിയോള് പറഞ്ഞെ…””,
മൊബൈൽ കൈയ്യിലേക്കെട്ത്ത് കൊണ്ട് സലീം പറഞ്ഞു.
“”ആണോ എന്നാ അവിടേക്കെട്ത്തോ…””,
“”ഇല്ല ഒരു നിമിഷം…””,””ഞാനൊന്ന് വിളിച്ച് നോക്കട്ടെ…””,
സലീം ഫോണെടുത്ത് അവൻ്റെ സുഹൃത്തായ രാജേഷിനെ വിളിച്ചു. ചന്തയിൽ ഒരു പലചരക്ക് കട നടത്തുകയാണ് രാജേഷ്. അയാളെ വിളിച്ച് സലീം വിവരം തിരക്കി.
“”അവൻ ചന്ത ഓഫീസിലൊന്നുമില്ല ഗോവിന്ദേട്ടാ…””,””വേറൊരിടത്താ….””,
കോള് കട്ടാക്കിയ ശേഷം ഒരു ചിരിയോടെ സലീം പറഞ്ഞു.
“”എവിടെ ആണേലും അവിടേക്കെട്ത്തോ….””,
ഗോവിന്ദൻ്റെ നിർദ്ദേശം കിട്ടിയതും സലീം സ്റ്റിയറിങ് തിരിച്ചു.
***
വൈജയന്തിപുരത്ത് നിന്ന് അഞ്ചാറ് മൈലുകൾക്ക് അപ്പുറം വിഷ്ണുഗിരിയുടെ ഭാഗമായ കുമുദിക്കുന്നിൻ്റെ മറുചരിവിൽ ഒരു കുടലയുടെ കുടിലുണ്ട്. അവളുടെ പേര് കൗസല്യ എന്നാണ്.
“”രുഗ്മിണിയെ നിങ്ങൾക്കൊരു നോട്ടം ഉണ്ടായിരുന്നില്ലേ…””,””അതിനവള് സമ്മതിക്കാത്തത് കൊണ്ടാ ഇതൊക്കെ ചെയ്തതെന്ന് ഇനിക്കറിയാട്ടോ….””,
പുന്നയ്ക്കൽ വന്ന് കുഞ്ഞൂട്ടനെ കുറിച്ച് കള്ളങ്ങൾ പറഞ്ഞ ശേഷം അവിടെ നിന്നും മടങ്ങിയ പുരുഷോത്തമൻ നേരെ പോന്നത് കൗസല്യയെ കാണാനായിരുന്നു. കൈയ്യിൽ നരേന്ദ്രൻ ഏൽപ്പിച്ച പണവുമുണ്ടായിരുന്നു. കൂടെ വന്നവരെ എല്ലാം അയാൾ അപ്പൊ തന്നെ പറഞ്ഞയച്ച് നേരെ പോന്നു.
കൗസല്യയുമായി ദീർഘകാല ബന്ധം തുടർന്ന് പോരുന്ന പുരുഷോത്തമൻ നടന്നതും മറ്റും അവളോട് പങ്കുവച്ചിരുന്നു. അതിനേ കുറിച്ചുള്ള ചർച്ചകളാണ് അവിടെ നടന്ന് കൊണ്ടിരിക്കുന്നത്.
മേളമെല്ലാം കഴിഞ്ഞ് കട്ടിലിൽ ചുമരിനോട് ചേർന്ന് പുരുഷോത്തമന് നേരെ തിരിഞ്ഞ് കിടക്കുകയാണ് കൗസല്യ. അയാളുടെ ഇടതുകൈ തലയ്ക്ക് പിന്നിൽ വച്ചിരിക്കുന്നു അതിൽ കൗസല്യയും തല വെച്ചിട്ടിട്ടുണ്ട്. ഉത്തരം നോക്കി കിടന്ന് കൊണ്ട് വലതു കൈയ്യിലെ സിഗരറ്റ് ചുണ്ടിലടുപ്പിച്ച് പുകയൂതി വിടുന്നു. കൗസല്യ അയാളുടെ നെഞ്ചിലെ രോമങ്ങൾക്കിടയിലൂടെ വിരലുകളോടിക്കുന്നു.
“”അവളൊരു ഉരുപ്പിടി തന്നാടീ…””,””നിനക്ക് അസൂയ അല്ലാണ്ടെന്താ…””,
“”ഓഹ് ഇപ്പൊ നമ്മള് തീണ്ടാത്തോള്…””,””അന്നൊരിക്കെ വൈജയന്തി കരേന്ന് അവള് ചെരുപ്പൂരി തല്ലിയപ്പോ ഇവിടെ വന്നാ സങ്കടം പറഞ്ഞത്…””,””ഓർമ്മയുണ്ടോ…””,
പുരുഷോത്തമനെ അവൾക്ക് പേടിയാണ് എങ്കിലും ചെറിയൊരു പുച്ഛത്തോടെ കൗസല്യ പറഞ്ഞു. ഇത്ര നേരം തൻ്റെ മടിക്കുത്തും കെട്ടിപിടിച്ച് കിടക്കല്ലായിരുന്നോ. അതിന്റെ നന്ദിവച്ച് ഒന്നും ചെയ്യില്ലായിരിക്കാം എന്ന വിശ്വാസത്തിലാണവൾ കളിയാക്കിയത്.
Any news bro
എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait
എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.
നിനക്ക് സുഖമല്ലേ???
സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck
??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
സുഗമായിരിക്കുന്നു…❤️
Bro ennu verum bakki
എഴുത്ത് കഴിയാറായി…
Super
Waiting for the next part
അബ്ദു…❤️❤️❤️
Super
എവിടെപ്പോയി?
ഒരു വിവരവുമില്ലല്ലോ
എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ
ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry
❤️❤️❤️❤️???
അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ
❤️❤️❤️
എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
പുതിയ അപ്ഡേറ്റ് ഒന്നുമില്ല
ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ
Aliya saji.?
H Sajit,
Happy New Year.
How are you doing? hope everything under control…
Any update on the next part?
Best regards
Gopal