“”അന്ന് ഈ പറയുന്ന രുഗ്മിണിയേയും കുഞ്ഞിനെയും അവരെല്ലാം ഒരു പൊതു വിചാരണ നടത്തിയിരുന്നു…””,””അതിൽ നരേന്ദ്രൻ്റെ ആവശ്യപ്രകാരം രുഗ്മിണിയെ നാട്ടിൽ നിന്നും ഓടിക്കണമെന്ന് പറഞ്ഞത് പുരുഷോത്തമനാണ്…””,
“”ഓഹ്…””,””അങ്ങനെയൊന്നുണ്ടായോ…””,
“”ഉവ്വ്…””,””അന്ന് ഞാൻ ഗോവിന്ദേട്ടനോട് പറഞ്ഞിരുന്നു ശ്രദ്ധിച്ചിട്ടുണ്ടാവില്ല…””,
ഗോവിന്ദൻ ഒന്ന് ആലോചിച്ചു നോക്കി. സലീം അന്ന് സൂചിപ്പിച്ചത്, ശരിതന്നെ.
“”രുഗ്മിണീടെ തന്ത ചെയ്ത് കൂട്ടിയത് നിനക്കും അറിയുന്നതല്ലേ…””,””പിന്നെ തറവാടിനെ കുറിച്ചും അവള് മോശമായി കൊറേ സംസാരിച്ചില്ലേ…””,””അതാ ഞാൻ ഒന്നും മിണ്ടാഞ്ഞത്…””,””നാട്ട് കൂട്ടം എന്താന്ന് വച്ചാ ചെയ്യട്ടേന്ന് കരുതി…””,””പിന്നെ നീ അന്ന് ഇതിനെ കുറിച്ച് മാത്രമല്ലല്ലോ പറഞ്ഞത്…””,””നാട്ട് കൂട്ടം ഒഴുവാക്കി ഗ്രാമസഭ കൊണ്ടുവരണംന്ന് കൂടി പറഞ്ഞില്ലേ…””,””ഞാനതാ ശ്രദ്ധിച്ചത്…””,
“”അത് ഗോവിന്ദേട്ടാ…””,””അവളേം കുറ്റം പറയാൻ പറ്റില്ല…””,””നരേന്ദ്രൻ കാരണം അവള് ഗർഭണിയായെന്ന കാര്യം നിങ്ങളും കേട്ടതല്ലേ…””,
“”ഉവ്വ് പക്ഷെ അതിൽ സത്യമുണ്ടോന്ന് മാത്രം വെളിവായിട്ടില്ലല്ലോ…””,””സത്യമറിഞ്ഞാൽ നരേന്ദ്രൻ ആഹ് നിമിഷം പുറത്താ…””,””ഒന്നിലും പ്രത്യേക വിവരമൊന്നും ഇല്ലാത്തോണ്ടാ ഞാൻ…””,
“”അതാ ഞാൻ പറഞ്ഞെ നാട്ട് കൂട്ടം പിരിച്ച് വിടാൻ…””,””നാട്ട് കൂട്ടത്തിൽ കുറച്ച് പ്രമാണിമാർക്ക് മാത്രമേ അഭിപ്രായോം തീരുമാനോം ഉള്ളു…””,””ഗ്രാമത്തിലൊരു സഭ വന്നാൽ ജനങ്ങള് ആളെ തിരഞ്ഞെടുക്കില്ലേ…””,””അതാ…””,””ഇതിപ്പൊ ഗോവിന്ദേട്ടൻ അതിലൊന്നും എടപെടുകയുമില്ല ഒരു വിവരവും അറിയുന്നുമില്ല….””,””ഒക്കെ പുരുഷോത്തമനോട് കൂറുള്ള കള്ളൻമാരാ…””,
പുരുഷോത്തമനോട് അരിശമുള്ളത് പോലെ സലീം പല്ലുകൾ കടിച്ചു. ഗോവിന്ദൻ കൂടുതൽ മറുപടി കൊടുക്കാൻ നിന്നില്ല. സംഭാഷണം ഒരു മൂളലിൽ അവസാനിപ്പിച്ചു.
വൈജയന്തി ടൗണിനോട് ചേർന്ന് തന്നെ സാമ്പത്തികം അത്യാവശ്യം കൈവശമുള്ളവരെല്ലാം കോളനിയായി താമസിക്കുന്ന ഒരിടമുണ്ട്. അടുത്തടുത്ത് രണ്ടു നിലകളോട് കൂടിയ ഓടിട്ട വീടുകളിലാണവർ കഴിയുന്നത്. വീടിന് നടമുറ്റവും മറ്റുമുണ്ട്. ഉമ്മറ കോലായിലേക്ക് താഴ്ത്തിയാണ് അവയുടെ ഉത്തരങ്ങൾ കെട്ടിയിരിക്കുക. കുനിഞ്ഞ് കയറിയില്ലങ്കിൽ തലതട്ടും.
വൈജയന്തി ടൗൺ കഴിഞ്ഞ് സലീം കാറ് പതുക്കെ വേഗം കുറച്ചു. പുരുഷോത്തമൻ്റെ വീടാണ് അവൻ്റെ ലക്ഷ്യം. നേരം ഒരുപാട് ഇരുട്ടിയിരുന്നതിനാൽ അവടെങ്ങും ആരെയും കാണുന്നില്ല. കാറ് പുരുഷോത്തമൻ്റെ വീടിന് മുന്നിൽ കൊണ്ടുപോയി നിറുത്തി. ഉമ്മറത്തെ ഫ്ലൂറസെൻ്റ് ബൾബിൻ്റെ പ്രകാശവും തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റിലെ സ്ട്രീറ്റ് ലൈറ്റിൻ്റെ വെട്ടവും മാത്രം. സലീം ഡോർ തുറന്ന് പുറത്തിറങ്ങി.
കോളനിയായതിനാൽ വഴിക്കിരുവശവും രണ്ടു നിലയുള്ള ഓടിട്ട വീടുകളാണ്. അതിന് നടുക്ക് കൂടി നീളവും വീതിയുമുള്ള കനം കൂടിയ കല്ലുകൾ നിരപ്പായി വെട്ടിയെടുത്ത് കണങ്കാൽ ഉയരത്തിൽ പാകിയ പാത. അതിൽ നിന്ന് അൽപ്പം താണ് മഴവെള്ളം പോവാനായി ഓവുചാൽ പിന്നെ ഓരോ വീടിൻ്റെയും പടികൾ. ഇതാണവിടെയുള്ള വാസ്തു. സലീം പാതയിൽ നിന്ന് ഓവ് മുറിച്ച് കടന്ന് വീടിൻ്റെ പടികളിൽ നിലയുറപ്പിച്ചു.
“”ഇവിടെ ആരുമില്ലേ…””,
അയാൾ അടഞ്ഞു കിടക്കുന്ന വാതിലിൽ നോക്കി കൊണ്ട് ഉച്ചത്തിൽ വിളിച്ച് നോക്കി. ശബ്ദം കേട്ട ഉടനേ അകത്ത് കസേര നിലത്തുരയുന്ന ശബ്ദം കേട്ടു. അൽപ്പ സമയത്തിൽ വാതിലിൻ്റെ താഴുകൾ ഞെരക്കത്തോടെ തുറന്നു. ശേഷം അകത്ത് നിന്നെ പുരുഷോത്തമൻ്റെ ഭാര്യ ഇറങ്ങി വന്നു.
Any news bro
എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait
എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.
നിനക്ക് സുഖമല്ലേ???
സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck
??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
സുഗമായിരിക്കുന്നു…❤️
Bro ennu verum bakki
എഴുത്ത് കഴിയാറായി…
Super
Waiting for the next part
അബ്ദു…❤️❤️❤️
Super
എവിടെപ്പോയി?
ഒരു വിവരവുമില്ലല്ലോ
എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ
ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry
❤️❤️❤️❤️???
അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ
❤️❤️❤️
എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
പുതിയ അപ്ഡേറ്റ് ഒന്നുമില്ല
ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ
Aliya saji.?
H Sajit,
Happy New Year.
How are you doing? hope everything under control…
Any update on the next part?
Best regards
Gopal