പാറുകുട്ടിയുടെ കുഞ്ഞു കാലിൽ എടുത്തു പിടിക്കാൻ പോലുമില്ലാത്ത എല്ല് പൊങ്ങിയ തുടയിൽ പഴുത്ത ഇരുമ്പ് ധണ്ഡ് അമർന്നു. പച്ച ഇറച്ചി കരിയുന്ന ഗന്ധം അവിടെമാകെ പരന്നു.
ചൂട് തട്ടിയതും കുഞ്ഞ് കാല് കുടഞ്ഞ് അലറി കരയാൻ ശ്രമിച്ചു. എന്നാൽ വായിൽ തുണി തിരുകിയതിനാൽ ഒച്ച പുറത്ത് കേട്ടില്ല. കണ്ണുകൾ നിറഞ്ഞൊഴുകി.
അത്യാവശ്യം വേദന ആക്കിയ ശേഷം നരേന്ദ്രൻ ഇരുമ്പുധണ്ഡ് തിരികെ എടുത്തു.
“”ടാ ആഹ് വായിലെ തുണി മാറ്റണ്ട…””,””അസത്ത് അലച്ച് ചെവിതല കേപ്പിക്കില്ല….””,
കൈയ്യിലെ ധണ്ഡ് വീണ്ടും തീച്ചൂളയിലേക്ക് കയറ്റി വച്ച് കൈയ്യൊന്ന് തട്ടി കൊണ്ട് നരേന്ദ്രൻ എഴുന്നേറ്റു. ചുണ്ടിലിരുന്ന സിഗരറ്റ് ഒന്നുകൂടി ഊതി പുറത്തേക്ക് അയച്ച് കൊണ്ട് കൂട്ടാളികൾക്കയാൾ നിർദ്ദേശങ്ങൾ നൽകി.
“”ഇതേ പോലെ തന്നെ വൈജയന്തി രുഗ്മിണീടെ കൂരക്ക് മുൻപിൽ കൊണ്ടോയി ഇട്ടേക്ക്…””,””ആരും ചോദിക്കാനും പറയാനും ഒന്നും വരില്ല…””,””ഇനി ആരേലും വരാണങ്കിൽ ആവശ്യത്തിനുള്ളത് കൊടുത്തേക്ക്…””,
“”പിന്നെ””..,””ഞാനാണ് നിങ്ങളെ വിട്ടതെന്ന് നാട്ടിൽ ആരും അറിയരുത്…””,
“”ഇല്ല മൊതലാളി ആരും അറിയില്ല…””,
കൂട്ടത്തിൽ ഒരു മല്ലൻ പറഞ്ഞു. അതിനെ ശരിവച്ച് ബാക്കി ഉള്ളവർ മൂളി.
“”പിന്നെ ഒരു രണ്ടാള് പോയാൽ മതി…””,””അധിക നേരം നിൽക്കണ്ട വേഗം തിരിച്ചെത്തണം…””,
എല്ലാവരും കൂട്ടത്തോടെ ലഭിച്ച നിർദ്ദേശങ്ങൾക്ക് മറുപടി നൽകി. നരേന്ദ്രൻ പിന്നെ അവടെ നിന്നില്ല ചുണ്ടിൽ എരിഞ്ഞ് കൊണ്ടിരിക്കുന്ന സിഗരറ്റ് കുറ്റി നിലത്തേക്ക് ഇട്ട് ചവിട്ടി കെടുത്തി കൊണ്ട് പുറത്തേക്ക് നടന്നു.
പുറത്ത് നല്ല ഇടിവെട്ടി മഴപെയ്യുകയാണ്. നരേന്ദ്രൻ പുറത്തേക്ക് വരുന്നത് കണ്ട് കമ്പിനിയുടെ വാതിൽ പടിയിൽ കറുത്ത കാലൻ കുടയുമായി നിന്നിരുന്ന ഡ്രൈവർ അത് നിവർത്തി കൊണ്ട് നരേന്ദ്രന് പിന്നിലായി നിന്നു.
വർഷപാതം തുടങ്ങുന്നതിന് മുൻപ് തന്നെ ഇടിവെട്ടി മാനം ഇരുണ്ട് ഭയാനകമായ രീതിയിലൊരു മഴ അയാൾ കണ്ടിരുന്നില്ല. മേഘം മൂടിയ ആകാശത്തേക്ക് നോക്കി അയാളൊന്ന് മന്ദഹസിച്ചു. ‘അണയാൻ പോവുന്ന തീ ആളി കത്തും’ നരേന്ദ്രൻ മനസിൽ പറഞ്ഞു. മുണ്ട് മടക്കി അരയിൽ കുത്തികൊണ്ട് കമ്പനിയിൽ നിന്ന് പുറത്തേക്ക് നടന്നു. പിന്നാലെ കുടപിടിച്ച് ഡ്രൈവറും.
നരേന്ദ്രൻ പോയി കഴിഞ്ഞതും കൂട്ടാളികൾ രുഗ്മിണിയുടെ കുടിലിലേക്ക് പോവുന്നതിനായി കുതിരവണ്ടി തയ്യാറാക്കി നിറുത്തി. തുടപൊള്ളി കരഞ്ഞ് കൊണ്ടിരിക്കുന്ന പാറുകുട്ടിയെ എടുത്തിട്ടു. ശബ്ദം പുറത്ത് വരാതിരിക്കാൻ വായിൽ വെച്ചിരുന്ന തുണി ഇപ്പഴും എടുത്ത് മാറ്റിയിരുന്നില്ല. കൈയ്യും കാലുമെല്ലാം ബന്ധിക്കപ്പെട്ടതും അത് പോലെ തന്നെ. കുതിര വണ്ടി കുഞ്ഞിനെയും എടുത്ത് കൊണ്ട് ഓട്ട് കമ്പനിയിൽ നിന്ന് വൈജയന്തി ലക്ഷ്യമാക്കി പുറത്തേക്ക് പാഞ്ഞു. കൂടെ രണ്ട് കൂട്ടാളികളും. മാനം അപ്പഴും അതിൻ്റെ മുഴുവൻ ശക്തിയിലും പെയ്ത് കൊണ്ടേ ഇരുന്നു.
Any news bro
എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait
എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.
നിനക്ക് സുഖമല്ലേ???
സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck
??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
സുഗമായിരിക്കുന്നു…❤️
Bro ennu verum bakki
എഴുത്ത് കഴിയാറായി…
Super
Waiting for the next part
അബ്ദു…❤️❤️❤️
Super
എവിടെപ്പോയി?
ഒരു വിവരവുമില്ലല്ലോ
എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ
ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry
❤️❤️❤️❤️???
അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ
❤️❤️❤️
എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
പുതിയ അപ്ഡേറ്റ് ഒന്നുമില്ല
ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ
Aliya saji.?
H Sajit,
Happy New Year.
How are you doing? hope everything under control…
Any update on the next part?
Best regards
Gopal