“”അതാ…””,””ആഹ് ചെക്കൻ പോയോ…””,””ഒന്നും കഴിച്ചില്ലല്ലോ അവൻ…””,
കൈയ്യിൽ ഒരു ടൗവലും എടുത്ത് പിടിച്ച് ഉമ്മറത്തേക്ക് വന്ന അപ്പു സ്രാവൺ പോവുന്നതും നോക്കി കൊണ്ട് പിറുപിറുത്തു.
“”അവൻ കഴിച്ചതാ അപ്പൂ…””
അപ്പൂൻ്റെ ശബ്ദം കേട്ട് കുഞ്ഞൂട്ടൻ കൊലായിലേക്ക് കയറി.
“”നീ ഇങ്ങോട്ട് വാ…””,””എപ്പ പോയതാ ഇവടേന്ന്…””,””എന്താടാ ഇത്ര വൈകിയെ…””,
കുഞ്ഞൂട്ടൻ്റെ മുന്നിലേക്ക് നിന്ന് കൊണ്ടവൾ ചോദിച്ചു.
“”അതപ്പു…””,
പാറുക്കുട്ടിയുടെ വിവരം പറയാനായി തുടങ്ങിയ കുഞ്ഞൂട്ടൻ ഒന്ന് നിറുത്തി. സ്രാവൺ നേരത്തേ പറഞ്ഞിരുന്നല്ലോ ഒന്നും വീട്ടിലാരെയും അറിയിക്കരുതെന്ന് അത് പ്രകാരം അപ്പു തൽക്കാലം വിവരങ്ങളൊന്നും അറിയണ്ടെന്നവന് തോന്നി.
“”ഞാൻ ചുമ്മാ ടൗണിൽ ഒന്ന് കറങ്ങി…””,””അപ്പഴാ മഴപെയ്തത്…””,””മഴയത്ത് വന്നാൽ നീ തല്ലില്ലേ…””,””അതാ മഴ തോരുന്നത് വരെ കാത്തിരുന്ന് വൈകിപ്പോയി…””,
അവൻ്റെ സംസാരത്തിലെ തപ്പിപിടുത്തം അവൾ ശ്രദ്ധിച്ചു. മഴ കൊള്ളാതിരിക്കാൻ ടൗണിൽ നിന്നവൻ്റെ കുപ്പായം അവിടിവിടെയൊക്കെ നനഞ്ഞിരിക്കുന്നു മുടിയും അലങ്കോലമായി കിടക്കുന്നു.
“”മ്മം……””,
അപ്പു കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല. അവൻ്റെ കള്ളത്തരം മനസിലാക്കിയ പോലെ താളത്തിൽ ഒന്ന് നീട്ടി മൂളി. എന്നിട്ട് അവന് മുന്നിലൂടെ നിതംബവും ആട്ടി തിരികെ കയറി പോയി. പിന്നാലെ കുഞ്ഞൂട്ടനും.
വൈകിയതിനും നനഞ്ഞതിനും ഇന്ദിരാമ്മയുടെ കൈയ്യിൽ നിന്നും അവന് വഴക്ക് കേട്ടു. ഓരോ നുറുങ്ങു വിദ്യകളെല്ലാം പയറ്റി അമ്മയുടെ കൈയ്യിൽ നിന്നും തൽക്കാലം തലയൂരിയെടുത്തു.
മുറിയിലെത്തി കുഞ്ഞൂട്ടൻ ഒന്ന് കുളിച്ച് വസ്ത്രം മാറി താഴേക്ക് തന്നെ വന്നു.
***
“”ഗോവിന്ദേട്ടാ ഇതിനൊക്കെ പിന്നിൽ നിന്ന് ആരൊക്കെയോ താളം പിടിക്കണ പോലെ ഒരു തോന്നല്…””,
വിൻഡോയിൽ കൈമുട്ട് വച്ച് താടിക്ക് താങ്ങി കണ്ണുകളടച്ച് എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന ഗോവിന്ദൻ സലീമിൻ്റെ ശബ്ദം കേട്ട് കണ്ണ് തുറന്നു.
“”നിനക്കാരേലും സംശയമുണ്ടോ….””,
“”അങ്ങനെ പ്രത്യേകം ആയിട്ട് പറയാൻ ആരുമില്ല…””,””എന്നാലും പറയുന്നോണ്ടൊന്നും തോന്നരുത്…””,
പറയാൻ മടിക്കുന്നത് പോലെ സലീം മുഖവുരയിട്ടു. ഗോവിന്ദൻ അത് ചിരിച്ച് തള്ളി.
“”എന്താ സലീമേ…””,””ഏകദേശം പത്ത് മുപ്പത് കൊല്ലമായില്ലേ നിന്നെ ഞാൻ കാണുന്നു…””,””നിന്നെ എനിക്കറിഞ്ഞൂടേ….””,””എനിക്ക് ദോഷം വരുന്ന ഒന്നും നിൻ്റെ വായിൽ നിന്ന് വരില്ലെന്നെനിക്ക് ബോധ്യാണ്…””,””എന്തായാലും പറയ്…””,
“”അത് ഗോവിന്ദേട്ടാ…””,””ആഹ് കുട്ടിയെ പിടിച്ച് കൊണ്ട് പോയതും കുഞ്ഞൂട്ടൻ്റെ പേരിൽ ഇങ്ങനൊരു നൊണ പറഞ്ഞ് പരത്തിയതും ഒക്കെ കൂട്ടി വായിക്കുമ്പോൾ നമ്മടെ നരേന്ദ്രൻ എങ്ങാനും….””,
ഗോവിന്ദൻ സലീമിനെ ഒന്ന് ചൂഴ്ന്ന് നോക്കി. അയാൾ ഇത് വരെ അങ്ങനെയൊന്ന് ചിന്തിച്ചിരുന്നില്ല.
“”അതെന്താടാ അങ്ങനെ തോന്നാൻ…””,
“”അന്ന് നമ്മള് കൃഷ്ണ കണിയാര് പറഞ്ഞത് പ്രകാരം പെഷവാറിൽ പോയത് ഓർമ്മയുണ്ടോ…””,
“”അജുവിനെ അന്യേഷിച്ചാണോ…””,
“”അതേ…””,
“”അന്ന് നരേന്ദ്രൻ്റെ നിർദ്ദേശപ്രകാരം പുരുഷോത്തമൻ ഒരു നാട്ട് കൂട്ടം വിളിച്ചിരുന്നു…””,””പുരുഷോത്തമനും അവൻ്റെ നാട്ടുകൂട്ടം പ്രമാണിമാരും…””,
സലീം പറയുന്നത് ശ്രദ്ധയോടെ ഗോവിന്ദൻ കേട്ടിരുന്നു. സംഗതി ഉള്ളതാണെന്നയാൾക്കറിയാം. എന്നാൽ അതിനേ കുറിച്ചൊന്നും ഗോവിന്ദൻ അന്വേഷിക്കാൻ തുനിഞ്ഞിട്ടില്ല.
Any news bro
എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait
എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.
നിനക്ക് സുഖമല്ലേ???
സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck
??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
സുഗമായിരിക്കുന്നു…❤️
Bro ennu verum bakki
എഴുത്ത് കഴിയാറായി…
Super
Waiting for the next part
അബ്ദു…❤️❤️❤️
Super
എവിടെപ്പോയി?
ഒരു വിവരവുമില്ലല്ലോ
എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ
ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry
❤️❤️❤️❤️???
അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ
❤️❤️❤️
എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
പുതിയ അപ്ഡേറ്റ് ഒന്നുമില്ല
ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ
Aliya saji.?
H Sajit,
Happy New Year.
How are you doing? hope everything under control…
Any update on the next part?
Best regards
Gopal