“”അത് കൊഴപ്പില്ല ഗോവിന്ദേട്ടാ…””,””അവള് ഉറങ്ങി കഴിഞ്ഞാ ഞാൻ എറങ്ങിയത്…””,
ഗോവിന്ദൻ ഒന്നാലോചിച്ച ശേഷം തുടർന്നു.
“”ആഹ് പുരുഷോത്തമനെ ഒന്ന് പിടിക്കണം…””,””എവടെ കാണും അവൻ…””,
ഗോവിന്ദൻ അൽപ്പം ദേഷ്യത്തിലായിരുന്നു. സലീം ഒരു ചിരിയോടെ തൻ്റെ ഫോണെടുത്ത് ഒരു സുഹൃത്തിന് ഡയൽ ചെയ്തു.
***
കുഞ്ഞൂട്ടൻ വൈജയന്തി ടൗൺ കടന്ന് നേരെ പുന്നയ്ക്കലേക്ക് എത്തിച്ചേർന്നു. അവനെ കാത്തെന്നോണം സ്രാവൺ മിറ്റത്ത് തന്നെയുണ്ടായിരുന്നു. കുഞ്ഞൂട്ടൻ്റെ ബൈക്കിൻ്റെ വെട്ടം കണ്ടതും സ്രാവൺ ഉമ്മറത്ത് നിന്ന് ചാടി ഇറങ്ങി.
കുഞ്ഞൂട്ടൻ വണ്ടി നേരെ ഗ്യാരേജിലേക്ക് കൊണ്ടുപോയി കയറ്റി.
ഹാളിൽ എല്ലാവരോടുമൊപ്പം ടിവി കാണുകയാണ് അപ്പു. കുഞ്ഞൂട്ടൻ്റെ വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ, ഉമ്മറത്തേക്ക് ഓടി ചെല്ലാൻ അവക്ക് തോന്നി. അവിടെ ഇരുന്നിട്ട് ഒരു ഇരിപ്പുറക്കുന്നില്ല ആകെ ഒരെരിപൊരി സഞ്ചാരം. ഇത് ഗൗരി കണ്ട് അടക്കി ചിരിക്കുന്നുമുണ്ട് പ്രിയ്യയോട് സ്വകാര്യം പറയാൻ മറന്നുമില്ല.
“”മോളെ കുഞ്ഞൂട്ടൻ വന്നെന്നാ തോന്നണെ…””,””നീ പോയൊന്ന് നോക്കുവോ…””,””അമ്മേടെ കാലിനൊരു തരിപ്പ് കൊറേ നേരം ഇരുന്നിട്ടാവും…””,
മാലാഖയെ പോലെ കനകാമ്മ പ്രത്യക്ഷയായി.
“”അവന് ചോറ് വിളമ്പി കൊടുക്ക്ട്ടോ…””,
പോവാനുള്ള അവസരം കിട്ടിയപ്പോൾ അപ്പു സമീപനം പാലിച്ചു. ഓടി ചാടി ചെന്നാൽ എല്ലാവരും കളിയാക്കുമെന്നവക്കറിയാം. അവൾ പതുക്കെ ഉമ്മറത്തേക്ക് നടന്നു. നടത്തത്തിനിടയിൽ പുറകിൽ നിന്ന് ഗൗരിയുടെയും പ്രിയ്യയുടെയും അടക്കിചിരി അപ്പു കേട്ടു.
വെള്ളത്തിൽ വീണ നനവോടെ തന്നെയാണ് കുഞ്ഞൂട്ടൻ ഉമ്മറത്തേക്ക് കയറി ചെന്നത്. ബൈക്കിലിരുന്ന് കാറ്റ് തട്ടി വെള്ളത്തിൻ്റെ നനവിന് ചെറിയൊരു കുറവുണ്ട്.
സ്രാവൺ എന്തോ പറയാൻ വരുന്നതിന് മുൻപ് അവന് പിന്നിൽ നിന്നും അപ്പുവിൻ്റെ ശബ്ദമുയർന്നു.
“”എന്ത് കോലാടാ ഇത്…””,””ആകെ മഴയും നനഞ്ഞ് കോലം കെട്ട്…””,””പനിയെങ്ങാനും പിടിക്കട്ടെ അപ്പൊ പറഞ്ഞ് തരാം ഞാൻ…””,
കുഞ്ഞൂട്ടനും സ്രാവണും അപ്പൂൻ്റെ സംസാരം കേട്ട് അവളുടെ മുഖത്തേക്ക് നോക്കി.
“”ഇങ്ങട്ട് കയറി വാ…””,””തല ഞാൻ തോർത്തി തരാം…””,
കുഞ്ഞൂട്ടനുള്ള നിർദ്ദേശം കൊടുത്ത് തോർത്തെടുക്കാനായി അവൾ അകത്തേക്ക് കയറി പോയി.
“”നീ ഇതെവടെ ആയിരുന്നു…””,””നിന്നെ തെരഞ്ഞ് വെല്ല്യച്ഛൻ ഇപ്പ പോയിട്ടൊള്ളൂ…””,
കുഞ്ഞൂട്ടനെ അൽപ്പം മാറ്റി നിറുത്തി സ്രാവൺ ചോദിച്ചു.
“”ഞാൻ പാറൂട്ടിയേം അന്വേഷിച്ച് ആഹ് പൊളിഞ്ഞ ബംഗ്ലാവിൽ പോയിരുന്നു…””,””അവിടെ വച്ച് സംഭവിച്ചതൊന്നും എനിക്ക് അത്ര ഓർമ്മയില്ല…””,””ഇടിവെട്ടിയപ്പോൾ ഞാൻ വെള്ളത്തിലേക്ക് മറിഞ്ഞ് വീണു…””,””ഒരു വിധത്തിലാ കരക്കെത്തിയത്…””,
ഭീകരരൂപത്തിനെ കണ്ടതും മറ്റും കുഞ്ഞൂട്ടൻ മനപൂർവ്വം സ്രാവണോട് പറഞ്ഞില്ല.
“”നീ ഏതായാലും അകത്തേക്ക് ചെല്ല്…””,””പിന്നെ പാർവ്വതി കുട്ടിയെ കിട്ടിട്ടോ…””,””ആരാ കെണ്ടോയേന്നറിയില്ല…””,””കൊഴപ്പൊന്നുമില്ല ആൾക്ക്…””,
കുഞ്ഞിനെ പൊള്ളിച്ചതും മറ്റും സ്രാവൺ അറിഞ്ഞിട്ടില്ല.
“”പിന്നെ ഇന്ന് നടന്നത് തൽക്കാലം വീട്ടിൽ പെണ്ണുങ്ങളാരും അറിയണ്ട…””,””പ്രത്യേകിച്ച് അപ്പു ഒന്നും…””,””പാറുക്കുട്ടിയെ കാണാൻ രണ്ട് ദിവസത്തേക്ക് പോവണ്ട…””,കുറച്ചൂടി കഴിഞ്ഞ് നമ്മക്ക് രണ്ടാക്കും ഒന്നിച്ച് പോവാം…””
കുഞ്ഞൂട്ടൻ അതിന് തലയാട്ടി. സ്രാവൺ കൂടുതൽ നേരം അവിടെ നിന്ന് തിരിഞ്ഞില്ല, കുഞ്ഞൂട്ടനെ വിവരങ്ങൾ അറിയിച്ചതും തൻ്റെ ബൈക്കുമായി സ്രാവൺ വീട്ടിലേക്ക് തിരിച്ചു.
Any news bro
എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait
എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.
നിനക്ക് സുഖമല്ലേ???
സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck
??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
സുഗമായിരിക്കുന്നു…❤️
Bro ennu verum bakki
എഴുത്ത് കഴിയാറായി…
Super
Waiting for the next part
അബ്ദു…❤️❤️❤️
Super
എവിടെപ്പോയി?
ഒരു വിവരവുമില്ലല്ലോ
എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ
ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry
❤️❤️❤️❤️???
അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ
❤️❤️❤️
എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
പുതിയ അപ്ഡേറ്റ് ഒന്നുമില്ല
ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ
Aliya saji.?
H Sajit,
Happy New Year.
How are you doing? hope everything under control…
Any update on the next part?
Best regards
Gopal