പതിനേഴാം ? തീയാട്ട് {Sajith} 457

വൈജയന്തി കഴിഞ്ഞ് രണ്ട് ഗ്രാമത്തിനപ്പുറം രാജഗൃഹയിലെ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കാനായി പോവുകയായിരുന്നു ഗോവിന്ദൻ. 

 

“”ഗോവിന്ദേട്ടാ ഇത് പോലീസിൽ അറിയിക്കണ്ട കാര്യമൊക്കെയുണ്ടോ…””,””നമ്മക്ക് കൊറച്ചാളുകളെ കൂട്ടി ഒന്ന് തിരഞ്ഞാൽ പോരെ…””,

 

പുരുഷോത്തമനിൽ നിന്നും അറിഞ്ഞ വിവരങ്ങളെല്ലാം ഗോവിന്ദൻ സലീമുമായി പങ്കുവച്ചിരുന്നു. കുഞ്ഞൂട്ടനും രുഗ്മിണിയും നാട് വിട്ടിരിക്കുകയാണ്. അവരെ അന്വേഷിച്ചാണ് ഗോവിന്ദൻ ഇറങ്ങിയിരിക്കുന്നത് എന്ന്. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സംഗതി പെണ്ണ് വിഷയമായതിനാൽ പോലീസിലൊന്നും അറിയാതെ ഒതുക്കി തീർക്കുന്നതല്ലേ നല്ലതെന്ന് സലീമിന് തോന്നി.

 

“”അല്ല സലീമേ…””,””സി ഐ നമ്മടെ ആളാ…””,””ഇത് പൊറത്തേക്കൊന്നും അറിയില്ല…””,””രണ്ടിനേം പിടിക്കുന്ന കാര്യം അവര് നോക്കിക്കോളും…””,””ചെക്കനെ നമ്മക്ക് കൊണ്ടുപോരാം…””,””ആഹ് രുഗ്മിണി ഇല്ലേ, കുറേ കാലമായി തറവാടിന്റെ മേലേക്ക് വീണ് കിടക്കുന്ന കീറാമുട്ടിയാ…””,””ഇന്ന് അതിനും ഒരു തീരുമാനമുണ്ടാക്കാം…””,

 

“”അല്ല ഗോവിന്ദേട്ടാ കുഞ്ഞൂട്ടൻ അവളെ കൊണ്ട് പോയീന്ന് നിങ്ങക്ക് ഒറപ്പാണോ…””,””ആഹ് പുരുഷോത്തമൻ്റെ നാക്കാണ്….””,””ഒന്നുകൂടി ആലോയിക്കണോ…””,

 

“”എനിക്കറിയില്ലടോ…””,””കുഞ്ഞൂട്ടൻ അവൾടെ വീട്ടിലേക്കൊക്കെ ചെല്ലുന്ന കാര്യം ഞാനറിഞ്ഞതാ…””,””നമ്മടെ തുണി മില്ലിൽ ജോലി വാങ്ങിച്ച് കൊടുത്തതൊക്കെ അവനാ…””,””അതൊക്കെ കൂട്ടി വായിക്കുമ്പഴാ…””,

 

“”കുഞ്ഞൂട്ടൻ അങ്ങനെ ചെയ്യില്ലെന്നാ എൻ്റെ മനസ് പറയണെ…””,””അവനും അപ്പു കുഞ്ഞും തമ്മിൽ ഇഷ്ട്ടത്തിലാണെന്നൊക്കെ ഗോവിന്ദേട്ടൻ തന്നെയല്ലേ എന്നോട് പറഞ്ഞത്…””,

 

“”ഉവ്വ്…””,””ഇന്ദിര പറഞ്ഞതാണെന്നോട്…””,””എനിക്കും അറിയായിരുന്നു…””,””രുഗ്മിണിയുമായി ബന്ധമുണ്ടെന്നറിഞ്ഞപ്പഴേ ഞാൻ തടയണമായിരുന്നു…..””,

 

കാറിന്റെ ഡാഷ്ബോർഡിന് സമീപം വച്ചിരുന്ന ഗോവിന്ദൻ്റെ ഫോൺ പെട്ടന്ന് ശബ്ദം മുഴക്കി. അയാൾ ശ്രദ്ധ അതിലേക്ക് തിരിച്ചു. ഡിസ്പ്ലേയിൽ സ്രാവണിൻ്റെ പേര്. ഗോവിന്ദൻ ഒരു കൈ ഉയർത്തി സലീമിനോട് വണ്ടി നിറുത്താൻ ആവശ്യപ്പെട്ടു.

 

“”ആഹ് എന്താടാ….””,

 

ഫോണെടുത്ത് ഗൗരവത്തിൽ അയാൾ സംസാരിച്ചു.

 

“”ഉവ്വോ…””,

 

അയാളുടെ മുഖത്തെ ആശങ്കമാറി ആശ്വാസം വരുന്നത് സലീമിന് മനസിലായി. ഇപ്പൊ കേട്ടത് ഒരു ശുഭവാർത്തയായിരിക്കാം എന്നയാൾ അനുമാനിച്ചു.

 

“”ഓഹ് ശരി ശരി…””,

 

“”വന്ന് കഴിഞ്ഞ് അവനെ വേറെ എവിടേം വിടരുത്…””,””ഞാൻ കുറച്ച് കഴിഞ്ഞങ്ങോട്ടേക്ക് വരാം…””,

 

“”ഓഹ്… ശരി ശരി….””,

 

ഗോവിന്ദൻ കോള് കട്ടാക്കി മൊബൈൽ ഡാഷ്ബോർഡിനരുവിൽ തന്നെ തിരികെ വച്ചു. 

 

“”അവൻ വന്നോ ഗോവിന്ദേട്ടാ…””,

 

ആകാംക്ഷയോടെ സലീം ചോദിച്ചു.

 

“”ഉവ്വ്…””,””അവൻ വൈജയന്തി വിട്ട് പോയിരുന്നില്ലെത്രേ…””,

 

“”ഞാനപ്പഴേ പറഞ്ഞതല്ലേ…””,””പുന്നക്കലെ ചെക്കൻ അങ്ങനൊന്നും ചെയ്യില്ല…””,””ദേവൻ്റെ ചോരയല്ലേ…””,

 

സലീം തന്ന അന്നത്തിന് നന്ദിപോലെ പറഞ്ഞു.

 

“”ഞാൻ വെറുതെ എന്തൊക്കെയോ…””,

 

“”അത് വിട്…””,””എന്നാ വണ്ടി വീട്ടിലേക്കെടുത്താലോ….””,

 

ഇടത് കൈ കൊണ്ട് ഗിയറിൽ പിടിച്ച് തിരിക്കാൻ നിന്ന സലീമിനെ ഗോവിന്ദൻ തടഞ്ഞു.

 

“”ന്നിക്ക്….””,””നീ മൈമൂനാനോട് പറഞ്ഞിട്ടാണോ വന്നത്…””,

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.