പതിനേഴാം ? തീയാട്ട് {Sajith} 457

കുറച്ച് മുൻപ് കണ്ടതൊന്നും അവന് വിശ്വസിക്കാൻ സാധിക്കുന്നില്ല. എല്ലാം തൻ്റെ തോന്നലാണോ എന്നാണ് സംശയം. ഇതുവരെ കാണാത്ത കാഴ്ച്ചകളല്ലേ കണ്ടത് അതൊക്കെ എങ്ങനെ വിശ്വസിക്കും. 

 

കുഞ്ഞൂട്ടൻ പതുക്കെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. തല കറങ്ങുന്നത് പോലെ. പാറക്കെട്ടിൽ നിന്നും ഒരു വിധം പിടിച്ചിറങ്ങി. കണ്ണൊന്ന് പരതിയപ്പോൾ കുറച്ച് മാറി നിലത്ത് വീണ് കിടക്കുന്ന ബൈക്ക് കണ്ണിൽപ്പെട്ടു. അവനതിനടുത്തേക്ക് നടന്നു. നടത്തം അത്ര പന്തിയായിരുന്നില്ല. ആകെ ഒരാട്ടം പോലെ. ആടി ആടി മോട്ടോർ സൈക്കിൾ എടുത്തുയർത്തി സ്റ്റാൻഡിൽ ഇട്ടു. എന്നിട്ടതിൽ ചാരി നിന്ന് ശ്വാസമൊന്ന് നീട്ടി എടുത്തു. വലം കൈ കൊണ്ട് തലയിൽ രണ്ട് തട്ട് തട്ടി. പതുക്കെ പതുക്കെ തലയ്ക്ക് പിടിച്ച മോഹാലസ്യം ശരീരം വിടുന്നത് പോലെ തോന്നിയതും പുഴയിലെ വെള്ളത്തിൽ ഒന്ന് മുഖം കഴുവാനായി കുഞ്ഞൂട്ടൻ ഇറങ്ങി. തണുത്ത വെള്ളം മുഖത്ത് കൂടി കോരിയൊഴിച്ചപ്പോൾ ചെറിയൊരാശ്വാസം തോന്നി. അൽപ്പം വെള്ളം അതിൽ നിന്ന് കുടിക്കുകയും ചെയ്തു. ശേഷം കിതപ്പടക്കി കൊണ്ട് ബൈക്കിനടുത്തേക്ക് നടന്നു. 

 

പെട്ടന്ന് കുഞ്ഞൂട്ടൻ്റെ ബൈക്കിൽ നിന്ന് മൊബൈൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. പെട്ടന്നായത് കൊണ്ട് കുഞ്ഞൂട്ടൻ ഒന്ന് ഞെട്ടി. സ്വബോധം തിരിച്ചെടുത്ത് അവൻ ബൈക്കിനടുത്തെത്തി വേഗം മൊബൈൽ എടുത്തു. സ്രാവൺ ആണ് വിളിക്കുന്നത്. കുഞ്ഞൂട്ടൻ വേഗം അറ്റൻ്റ് ചെയ്തു.

 

“”പറയടാ….””,

 

“”ഫൂ….””,””നീ എവടെ പോയി പണ്ടാരടങ്ങിയതാ….””,

 

കുഞ്ഞൂട്ടൻ ഫോണെടുത്തതിൻ്റെ ആശ്വാസത്തിലും അതിനപ്പുറം പറയാതെ പോയതിലുള്ള ദേഷ്യത്തിലും സ്രാവൺ അലറി. 

 

“”ഞാൻ ഇവടെ വൈജയന്തിയിൽ തന്നെയിണ്ടടാ…””,””പാർവ്വതി കുട്ടിയെ അന്വേഷിക്കാൻ….””,

 

“”മൈ….””,””നീ ആരേം തെരയണ്ട പാർവ്വതി കുട്ടിയെ ഒക്കെ കിട്ടി….””,””നീ വേഗം പുന്നയ്ക്കലേക്ക് വന്നേ…””,

 

“”കിട്ടിയോ…””,””എന്നാ ഞാനിപ്പ വരാം…””,””അല്ല ഞാൻ മോളെ ഒന്ന് കണ്ടിട്ട് വന്നാ പോരേ…””,

 

“”വേണ്ട വേണ്ട നമ്മക്കൊന്നിച്ച് നാളെ പോവാം…””,””നീ വേഗം വീട്ടിലേക്ക് വാ….””,

 

“”എന്ത് പറ്റിയെടാ…””,””വല്ല പ്രശ്നവും ഉണ്ടോ…””,

 

സ്രാവണിൻ്റെ ധൃതിപ്പെടൽ കേട്ട് കുഞ്ഞൂട്ടനെന്തോ ഒരു പന്തികേട് തോന്നി. 

 

“”ഏയ് എന്ത് പ്രശ്നം…””,””നീ വേഗം ഇങ്ങോട്ടെത്തിയാ മതി…””,

 

സ്രാവൺ ആശ്വാസത്തോടെ ഫോൺ വച്ചു. കുഞ്ഞൂട്ടൻ കൂടുതൽ നേരം അവിടെ നിൽക്കാതെ വേഗം ബൈക്കുമായി പുന്നയ്ക്കലേക്ക് തിരിച്ചു. പാറുക്കുട്ടിയെ തിരികെ കിട്ടിയതിൻ്റെ ആശ്വാസം അവൻ്റെ മുഖത്തുണ്ടായിരുന്നു. 

 

അവന് ഒന്നും അങ്ങോട്ട് മനസിലായില്ല. രുഗ്മിണി വീട്ടിൽ നിന്ന് പോവുന്നത് താൻ കണ്ടതാണ്. അവള് പോയ കാര്യം അറിയാത്തത് പോലെയാണ് കുഞ്ഞൂട്ടൻ്റെ സംസാരം. അവൻ അത് അറിഞ്ഞ് കാണില്ല. പിന്നെ പുരുഷോത്തമൻ പറഞ്ഞത് കള്ളമായിരിക്കും എന്ന് സ്രാവണ് നേരത്തേ ഉറപ്പായിരുന്നു. കുഞ്ഞൂട്ടൻ രുഗ്മിണിയെ കൊണ്ട് എവിടേക്കും പോവില്ലെന്ന് അവന് നല്ലപോലെയറിയാം. ഇതിനിടയ്ക്ക് ആരും പ്രതീക്ഷിക്കാത്ത എന്തൊക്കെയോ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. നരേന്ദ്രനെയാണ് സ്രാവണ് സംശയം പക്ഷെ ഉറപ്പിക്കാൻ ഒട്ട് പറ്റിയിട്ടുമില്ല. കുഞ്ഞൂട്ടൻ ഇത്ര നേരം എവിടെ പോയെന്നായി അടുത്ത സംശയം. സ്രാവൺ ഫോണെടുത്ത് ഗോവിന്ദൻ വല്ല്യച്ഛനെ വിളിച്ചു.

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.