ഗോവിന്ദൻ തലയാട്ടി. ഇനി പറയാൻ ബാക്കിയൊന്നുമില്ലാത്തത് കൊണ്ട് കൂടെയുള്ളവരെയും വിളിച്ച് കൊണ്ട് പുരുഷോത്തമൻ വേഗം അവിടെ നിന്ന് മടങ്ങി.
“”സ്രാവണെ നീ ഇവടേക്ക് വാ…””,
മുറ്റത്ത് നിന്നും ഗോവിന്ദൻ ഉമ്മറത്ത് നിൽക്കുന്ന സ്രാവണെ വിളിച്ചു. അവൻ വേഗം പടികളിറങ്ങി അയാൾക്കടുത്തേക്ക് ചെന്നു.
“”വെല്ല്യച്ഛാ…””,
“”കുഞ്ഞൂട്ടന് ആഹ് രുഗ്മിണിയുമായി വല്ല ബന്ധവുമുണ്ടായിരുന്നോ…””,
“”ഏയ് അങ്ങനെ ഒന്നുമില്ല വെല്ല്യച്ഛാ…””,””അവൻ അവിടുത്തെ കുട്ടിയെ കാണാനായിട്ട് പോവുമായിരുന്നു…””,””രുഗ്മിണീടെ കാര്യമൊന്നും പറഞ്ഞിട്ടില്ല…””,
“”അവൾടെ കുട്ടിയെ ആരോ വന്ന് പിടിച്ച് കൊണ്ട് പോയത് നീ എങ്ങനെ അറിഞ്ഞു…””,
“”അത് അവടെ പറയുന്നത് കേട്ടതാ…””,
“”കണ്ടിട്ടില്ല…””,
“”ഇല്ല….””,
“”ഇപ്പൊ വന്നവര് പറഞ്ഞത് കുഞ്ഞൂട്ടൻ രുഗ്മിണിയുമായി നാടുവിട്ടെന്നാ…””,””ഇതിലിപ്പൊ ഏതാ ഞാൻ വിശ്വസിക്കണ്ടേ…””,
“”ശ്ശേ…””,””എന്ത് വിവരമില്ലായ്മയാ അവര് പറയുന്നത്…””,””കുഞ്ഞൂട്ടൻ ഒരിക്കലും അങ്ങിനെ ചെയ്യില്ല….””,
“”ഞാനും അത് തന്നെയാ വിചാരിക്കുന്നത്…””,””പക്ഷെ അവനെവിടെ…””,””ഇത്ര നേരായിട്ടും കാണാനില്ലല്ലോ…””,
“”അത്…””,””അറിയില്ല വെല്ല്യച്ഛാ…””,””രുഗ്മിണിയുടെ കൊച്ചിനെ തട്ടിക്കൊണ്ടുപോയത് നമ്മടെ നരേന്ദ്രൻ വല്ല്യച്ഛൻ അറിഞ്ഞ് കൊണ്ടാണോ എന്ന് എനിക്ക് ചെറിയ സംശയമുണ്ട്…””,
“”അവനോ…””,
“”ഉറപ്പില്ല സംശയം മാത്രം…””,””കുട്ടീടെ പേരും പറഞ്ഞ് ഒരു തവണ നാട്ട് കൂട്ടം പുള്ളിയെ ചോദ്യം ചെയ്തിരുന്നില്ലേ…””,””അതിന്റെ ദേഷ്യത്തിൽ…””,
ഗോവിന്ദന് ആകെ തല പുകയുന്നത് പോലെ തോന്നി. ആകെ കൂടി കുഴഞ്ഞ പോലെ. ആരേ…, എന്ത്…, വിശ്വസിക്കണമെന്ന് ഗോവിന്ദന് സംശയമായി. വീട്ടിലാരേലും ഇതറിഞ്ഞാൽ എന്താവും സ്ഥിതി. ഇന്ദിരയുടെ മോള് അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന് പോലും പിടിയില്ല.
ഗോവിന്ദൻ ആലോചിച്ചു നിൽക്കെ ദൂരെ നിന്നും ഒരു ശുഭ്രപ്രകാശം അവിടേക്ക് വരുന്നു. സലീം ആയിരുന്നു അത്. കാറുമായി അയാൾ വീടിൻ്റെ മുറ്റത്ത് വന്ന് നിന്നു. ഗോവിന്ദൻ ഡോറ് തുറന്ന് കോ ഡ്രൈവിങ് സീറ്റിലേക്ക് കയറി ഇരുന്നു. കൂടെ പോരാനായി നിന്ന സ്രാവണെ അയാൾ തടഞ്ഞു.
“”ഞങ്ങള് പോയി അന്വേഷിക്കാം നീ വീട്ടിലേക്ക് പൊയ്ക്കോളൂ…””,
“”അല്ല വല്ല്യച്ഛാ ഞാനും…””,
“”വേണ്ടാ…””,””എന്തങ്കിലും വേണമെങ്കിൽ നിന്നെ വിളിക്കാം…””,””ഇപ്പൊ വീട്ടിൽ പൊക്കോ…””,
കൂടുതൽ ഒന്നും പറയാതെ ഗോവിന്ദൻ കാറിൽ കയറി ഡോറടച്ചു. വണ്ടിയെടുക്കാൻ സലീമിന് കൈ കൊണ്ട് ആംഗ്യം കാട്ടി. ആഹ് എക്സ്യൂവി കാറ് പുന്നയ്ക്കലെ മുറ്റം കടന്ന് ദൂരേക്ക് പോയി.
സ്രാവൺ തൻ്റെ ഫോണിൽ നിന്നും കുഞ്ഞൂട്ടനെ അവസാനമായൊന്ന് വിളിച്ച് നോക്കി. നേരത്തെയൊന്നും വിളിച്ചപ്പോൾ അവൻ എടുക്കുന്നുണ്ടായിരുന്നില്ല.
***
കൺ പോളകൾക്കുള്ളിലൂടെ വന്ന് കൊണ്ടിരുന്ന പ്രകാശത്തിന്റെ പ്രഭ നിന്നപ്പോൾ കുഞ്ഞൂട്ടൻ കണ്ണുകൾ പതുക്കെ തുറന്നു.
ഇപ്പൊ അവൻ്റെ മുന്നിൽ ജാനുവമ്മയില്ല പൂക്കളില്ല മയിലിൻ്റെ കൂവലുകളില്ല. അത് മാത്രമല്ല നേരത്തേ കണ്ണ് തുറന്നപ്പോൾ കണ്ട ഭീകര രൂപവും കാണുന്നില്ല.
കുഞ്ഞൂട്ടൻ ഇപ്പോൾ വെള്ളത്തിൽ നിന്ന് കയറി പുഴയുടെ കുറച്ചകലത്തിലുള്ള ഒരു പാറക്കെട്ടിൽ കിടക്കുകയാണ്. കൈകൾ ഇപ്പോഴും കഴുത്തിലെ മാലയിൽ തന്നെ പിടിച്ചിരിക്കുകയാണ്. ചുറ്റും ഇരുട്ട് പരന്നിരിക്കുന്നു. വർഷം പൂർണ്ണമായും നിലച്ച് ആകാശത്തട്ടിൽ പൂർണ്ണ ചന്ദ്രൻ ഉദിച്ചിരുന്നു. നിലാവെളിച്ചത്തിൽ ചുറ്റുമുള്ളതെല്ലാം അത്യാവശ്യം കാണാം. പൂർണ്ണമായുള്ള നിശബ്ദതയെ കീറിമുറിച്ച് ചീവീടുകളുടെ മൂളലും പുഴയിലെ ഓളങ്ങളുടെ അലയടി ശബ്ദവും മാത്രം.
Any news bro
എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait
എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.
നിനക്ക് സുഖമല്ലേ???
സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck
??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
സുഗമായിരിക്കുന്നു…❤️
Bro ennu verum bakki
എഴുത്ത് കഴിയാറായി…
Super
Waiting for the next part
അബ്ദു…❤️❤️❤️
Super
എവിടെപ്പോയി?
ഒരു വിവരവുമില്ലല്ലോ
എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ
ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry
❤️❤️❤️❤️???
അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ
❤️❤️❤️
എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
പുതിയ അപ്ഡേറ്റ് ഒന്നുമില്ല
ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ
Aliya saji.?
H Sajit,
Happy New Year.
How are you doing? hope everything under control…
Any update on the next part?
Best regards
Gopal