“”അത് മുതലാളീ…””,””കൊറച്ച് കൊഴപ്പം പിടിച്ച കാര്യാണ്…””,””ഒന്നങ്ങോട്ട്…”””,
നാട്ടിലൊന്നാകെ പറഞ്ഞ് പരത്തേണ്ട വിഷയമാണ് കുഞ്ഞൂട്ടൻ്റേത്. എന്നിട്ടും ഗോവിന്ദൻ്റെ മുന്നിൽ അൽപ്പം മാന്യത ചമഞ്ഞ് കൊണ്ട് കുറച്ചപ്പുറത്തേക്ക് മാറ്റി നുറുത്തി പറയാമെന്ന് പുരുഷോത്തമൻ കരുതി. രണ്ടുപേരും മിറ്റത്ത് ഒരോരത്തേക്ക് മാറി.
“”എന്താനാ പുരുഷോത്തമാ മുഖവുര…””,
“”മുഖവുര വേണം മൊതലാളീ…””,””അതും ഇങ്ങനൊരു കാര്യമാവുമ്പോൾ കുറച്ചൂടെ വേണം…””,
“”താൻ കാര്യം പറയടോ…””,
“”അത് മുതലാളീ…””,””ഇവിടെ ഒരു പയ്യൻ വന്നില്ലായിരുന്നു…””,””നമ്മടെ മാധവൻ്റെ മകൻ്റെ കൂടെ അങ്ങാടിയിലൊക്കെ വന്നിരുന്ന…””,
പുരുഷോത്തമൻ സംഭാഷണത്തിന് തുടക്കം കുറിച്ചതും ഗോവിന്ദനൊന്ന് പതറി. അയാള് പറയുന്നത് കുഞ്ഞൂട്ടനേ കുറിച്ചാണെന്ന് ഗോവിന്ദന് പെട്ടന്ന് പിടികിട്ടി. അയാൾ പുരുഷോത്തമനെ തന്നെ തുറിച്ച് നോക്കി.
“”ആഹ് പയ്യന് രുഗ്മിണിയില്ലേ…, അവളുമായിട്ട് ചെറിയൊരു….””,
തലകുനിച്ച് പറഞ്ഞ് കൊണ്ടിരുന്ന പുരുഷോത്തമൻ പതുക്കെ കണ്ണുകളൊന്നുയർത്തി ഗോവിന്ദൻ്റെ മുഖത്തേക്ക് നോക്കി. അയാൾക്ക് എന്തോ അസ്വസ്ഥതയുള്ളത് പോലെ പുരുഷോത്തമന് തോന്നി. എന്തെന്നാൽ ഗോവിന്ദൻ്റെ മുഖം വലിഞ്ഞ് മുറുകി വരുന്നു.
“”നാട്ടില് പല കഥകളും പറഞ്ഞിരുന്നു…””,””ഇവിടുത്തെ ആളായത് കൊണ്ടാ ഞാനൊന്നും ബോധിപ്പിക്കാതിരുന്നെ…””,””അവര് തമ്മില് എന്തോ അരുതാത്ത ബന്ധമുണ്ടായിരുന്നു…””,””ഇന്നലെ മുതല് അവളെ കാണാനില്ല…””,””ആഹ് പയ്യന് ഇവടെയുണ്ടോന്നറിയാനാ ഞങ്ങള് വന്നത്…””,
അവര് രണ്ടും നാടുവിട്ടു എന്ന് തന്നെയാണ് അയാൾ ഉദ്ദേശിച്ചത്. ഗോവിന്ദൻ്റെ വായിൽ നിന്ന് ഒരു മറുപടി പ്രതീക്ഷിച്ച് കൊണ്ട് പുരുഷോത്തമൻ തലയുയർത്തി.
“”മ്മം…””,””ഞാനൊന്ന് നോക്കട്ടെ താൻ പൊയ്ക്കോളൂ…””,
ശരിയെന്ന് പുരുഷോത്തമൻ തലയാട്ടി. നാട്ടിൽ അങ്ങനൊരു സംസാരം ഉയരുന്നത് ഗോവിന്ദൻ്റെ ചെവിയിലും എത്തിയിരുന്നു. അന്നത് കാര്യമാക്കിയില്ല. നാട്ടുകാര് ഇത്രയൊക്കെ പറയണമെന്നുണ്ടെങ്കിൽ അതിൽ എന്തങ്കിലും ഒരു സത്യം കാണാതിരിക്കില്ല എന്നൂടെ അയാൾ ഇപ്പൊ ചിന്തിക്കുന്നു. നേരം ഇരുട്ടുന്നതിന് മുൻപ് വീട്ടിലെത്തിയിരുന്ന കുഞ്ഞൂട്ടനെ ഇന്ന് കാണാത്തത് കൂടിയായപ്പോൾ ഗോവിന്ദൻ്റെ സംശയം വർദ്ധിച്ചു.
സ്രാവൺ പറഞ്ഞതൂടെ വച്ച് അയാളൊന്ന് ആലോചിച്ചു. ആരൊക്കെയോ ചേർന്ന് രുഗ്മിണിയുടെ മകളെ ഉപദ്രവിച്ചു. കുഞ്ഞൂട്ടനുമായി അവൾക്ക് അങ്ങനൊരു ബന്ധമുണ്ടങ്കിൽ ഇന്നേരം കൊണ്ട് അവൾ വിവരം കുഞ്ഞൂട്ടനെ അറിയിച്ചിരിക്കണം. അപ്പൊ പോയ കുഞ്ഞൂട്ടൻ പിന്നീട് തിരിച്ച് വരുക കൂടി ചെയ്തില്ലങ്കിൽ പുരുഷോത്തമനും കൂട്ടരും പറയുന്നത് ശരിയായിരിക്കുമോ.
“”പുരുഷോത്തമാ…””,””താൻ ആരോടും ഒന്നും പറയാൻ നിക്കണ്ട…””,
“”ക്ഷമിക്കണം മൊതലാളി…””,””ഇനി ഇതറിയാൻ പുന്നയ്ക്കലുള്ളർ മാത്രമേ ബാക്കിയുള്ളൂ…””,
എന്തോ തൻ്റെ കൈവിട്ട് പോയത് പോലെ ഗോവിന്ദന് തോന്നി അയാൾ അരിശത്തോടെ കണ്ണുകളടച്ചു.
“”അയ്യോ…””,””ഞാൻ ആയിട്ട് ഒന്നും പറഞ്ഞിട്ടില്ല മൊതലാളീ…””,””എൻ്റെ കൂടെ വന്നവര് വഴിയാ ഞാൻ വിവരമറിഞ്ഞത്…””,
തൻ്റെ തലയിൽ കുറ്റം വരാതിരിക്കാൻ പുരുഷോത്തമൻ കൂടെ വന്നവരുടെ മേലെ പഴി ചാരി.
“”മ്മം…””,””ഞാൻ നോക്കിക്കോളാം താൻ പൊയ്ക്കോ…””,
“”പിന്നൊരു കാര്യം കൂടിയുണ്ട് മുതലാളി…””,””ആഹ് പയ്യന് നമ്മടെ മരിച്ച ദേവനും ആയിട്ട് വല്ല ബന്ധവും ഉണ്ടോ…””,
ആയാളുടെ ചോദ്യം കേട്ട് ഗോവിന്ദൻ്റെ മുഖത്ത് വല്ലാത്തൊരു ഭയം നിഴലിച്ചു.
“”ദേവനുമായിട്ടോ…””,””ഏയ് അവനൊരു ബന്ധവുമില്ല…””,
ഗോവിന്ദൻ കള്ളമേ പറയൂ എന്ന് പുരുഷോത്തമന് അറിയാമായിരുന്നു.
“”അല്ല മൊതലാളീ…””,””ആഹ് പയ്യന് ദേവൻ്റെ അടുത്ത മുഖഛായ ഉള്ളതായിട്ട് പലർക്കും തോന്നിയതായി എന്നോട് പറഞ്ഞിരുന്നു…””,””മുതലാളിക്കറിയാലോ വൈജയന്തിക്കാർക്ക് ദേവനോടുള്ള ചൊരുക്ക്…””,””അവൻ ദേവൻ്റെ ആരുമല്ലാത്തത് കൊണ്ട് കൊഴപ്പില്ല…””,””ആരങ്കിലും ആയിരുന്നെങ്കിൽ വൈജയന്തിക്കാർ ഇങ്ങനെ ആയിരിക്കില്ല പെരുമാറാ…””,””മൊതലാളിക്കറിയാലോ…””,””എന്നാലും ഒന്ന് ശ്രദ്ധിച്ചോളാൻ പറയോണ്ടൂ…””,
Any news bro
എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait
എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.
നിനക്ക് സുഖമല്ലേ???
സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck
??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
സുഗമായിരിക്കുന്നു…❤️
Bro ennu verum bakki
എഴുത്ത് കഴിയാറായി…
Super
Waiting for the next part
അബ്ദു…❤️❤️❤️
Super
എവിടെപ്പോയി?
ഒരു വിവരവുമില്ലല്ലോ
എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ
ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry
❤️❤️❤️❤️???
അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ
❤️❤️❤️
എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
പുതിയ അപ്ഡേറ്റ് ഒന്നുമില്ല
ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ
Aliya saji.?
H Sajit,
Happy New Year.
How are you doing? hope everything under control…
Any update on the next part?
Best regards
Gopal