പതിനേഴാം ? തീയാട്ട് {Sajith} 457

അവൻ നോക്കി നിൽക്കെ അതിൻ്റെ രക്ത വർണ്ണമുള്ള നാവ് പുറത്തേക്ക് വന്നു. അതവനെ വരിഞ്ഞ് മുറുക്കാൻ പോവുകയാണ്. കുഞ്ഞൂട്ടൻ ഉരുൾപ്രേരണയിൽ കണ്ണുകളടച്ച് അവൻ്റെ കഴുത്തിൽ കിടക്കുന്ന മാലയിലെ സൂര്യ സംജ്ഞയിൽ മുറുക്കി പിടിച്ചു. 

 

രാമചന്ദ്രൻ അയച്ച സേത്രകൂടനായിരുന്നു കുഞ്ഞൂട്ടനടുത്ത് നിൽക്കുന്ന ഭീകരരൂപം. അവനെങ്ങനെയെങ്കിലും കുഞ്ഞൂട്ടനെ കൊല്ലണം എന്ന ലക്ഷ്യം മാത്രമേയുള്ളു. അവൻ്റെ നാവുകൊണ്ട് മനുഷ്യ ശരീരത്തിൽ സ്പർശിച്ചാൽ അയാൾ രക്തംവറ്റി ജീവച്ഛവമായി മാറും. അതേ ലക്ഷ്യത്തോടെ തന്നെ സേത്രകൂടൻ കുഞ്ഞൂട്ടനെയും നാവ് കൊണ്ട് ചുറ്റിവരിയാൻ ആരംഭിച്ചു. 

 

അവൻ്റെ അഭിലാഷത്തെ അസ്ഥാനത്താക്കി കൊണ്ട് അതിതീവ്രമായൊരു പ്രകാശം കുഞ്ഞൂട്ടൻ്റെ കൈകൾക്കുള്ളിൽ നിന്നു പുറത്തേക്ക് പ്രവഹിച്ചു. കണ്ണുകളടച്ചു നിന്ന കുഞ്ഞൂട്ടൻ അത് അറിഞ്ഞേ ഇല്ല. പ്രകാശ തീവ്രത കൂടി കൊണ്ടേ ഇരുന്നു. ജലത്തിലൂടെ അത് പടർന്നു പിടിച്ചു. കുഞ്ഞൂട്ടനെ ചുറ്റാനായി നീട്ടിയ സേത്രകൂടൻ്റെ നാവിനറ്റം പ്രകാശം സ്പർശിച്ചതും നാവ് അംഗാരം ചേല് നിറംമാറാൻ തുടങ്ങി. കറുത്ത കരിക്കട്ടയായി നാവ് മാറി. പ്രകാശം സേത്രകൂടനിലേക്ക് പ്രവേശിക്കും തോറും അവനിലേക്ക് കരി പടർന്നു. കരിമാത്രമല്ല അതി തീവ്ര താപവും. കരി അവൻ്റെ നാവിലൂടെ ചുണ്ടുകൾ കീഴടക്കി നേത്രത്തിലേക്ക് അതിവേഗം ചലിച്ചു. നിമിഷനേരം കൊണ്ട് കറുത്തിരുണ്ട അവൻ്റെ ശരീരം മുഴുവൻ കരിപടർന്ന് ഒരറ്റത്ത് നിന്ന് അഗ്നി കത്തിക്കയറാൻ തുടങ്ങി. പടർന്ന് പടർന്ന് വലിയൊരു തീ ഗോളമായവൻ കത്തി. കുഞ്ഞൂട്ടൻ കണ്ണ് തുറന്നതും കാണുന്നത് ഒരു അഗ്നി ഗോളത്തേയാണ്.

 

“”ഘ്രീ……..””,

 

നീട്ടിയുള്ള ആർത്തനാദത്തോടെ കത്തിക്കൊണ്ടിരിക്കുന്ന സേത്രകൂടൻ  പൊട്ടിതെറിച്ചു. വെള്ളത്തിലായതിനാൽ പെട്ടിത്തെറിയുടെ ശബ്ദമൊന്നും പുറത്തേക്ക് കേട്ടില്ല. സേത്രകൂടൻ്റെ ആർത്തനാദം മാത്രം കുഞ്ഞൂട്ടൻ്റെ കർണ്ണപടത്തിലൂടെ മാറ്റൊലിയായി കേട്ടു. അവൻ്റെ കരിക്കട്ടകൾ കണ്ണിൽ തട്ടുമോ എന്ന് ഭയന്നു. കുഞ്ഞൂട്ടൻ കണ്ണുകളടച്ച് സൂര്യമുദ്രയെ ഭയത്തോടെ കൂട്ടി പിടിച്ചു.

 

***

 

പുന്നയ്ക്കൽ

***

 

“”അതേ ഗോവിന്ദൻ മുതലാളീ…””,

 

രുഗ്മിണിയുടെ വീട്ടിൽ നിന്നും പുരുഷോത്തമൻ ആളുകളുമായി നേരെ പുന്നക്കലേക്കെത്തി. നേരം നന്നേ ഇരുട്ടിയിരുന്നു. സ്രാവൺ വന്ന് പറഞ്ഞത് പ്രകാരം കുഞ്ഞൂട്ടനെ അന്വേഷിക്കാൻ പുറപ്പെടുകയായിരുന്നു ഗോവിന്ദൻ. 

 

പ്രവേശനമുറിയിൽ അമ്മമാരും പ്രിയ്യയും ഗൗരിയും അപ്പുവുമെല്ലാം ടെലിവിഷൻ കണ്ട് കൊണ്ടിരിക്കുന്ന നേരത്താണ് വീടിന് പുറത്ത് പുരുഷോത്തമൻ്റെ ശബ്ദമുയരുന്നത്. 

 

“”ആരാ ഈ നേരത്ത്…””,

 

“”അമ്മായി ഇവിടെ ഇരുന്നോ ഇത് ഞാൻ നോക്കിക്കോളാം…””,

 

ശബ്ദം കേട്ട് നോക്കാനായി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ കനകയെ പിടിച്ച് തിരികെ ഇരുത്തി അപ്പു എഴുന്നേറ്റു. ആളാരാണെന്നറിയാനായി അവള് ഉമ്മറത്തേക്ക് ചെന്നു. 

 

തീപന്തം പിടിച്ച് ഒരു കൂട്ടം ആളുകൾ മുറ്റത്ത് തടിച്ച് കൂടിയിരിക്കുന്നു. 

 

“”ആരാ എന്താ വേണ്ടേ…””,

 

പന്തം പിടിച്ച ആളുകളെ കണ്ട് ആശ്ചര്യത്തോടെ അപ്പു ചോദിച്ചു.

 

“”ഗോവിന്ദൻ മുതലാളി ഇല്ലേ മോളേ…””,

 

“”ഉവ്വ് വിളിക്കണോ…””,

 

“”വേഗം ഒരു പ്രധാനകാര്യം അറിയിക്കാനുണ്ട്…””,

 

പുരുഷോത്തമൻ്റെ ധൃതി കണ്ട് അപ്പു തിരിഞ്ഞു നടന്നു. പ്രധാനമുറിയിൽ നിന്ന് ഗോവിന്ദനെ വിളിക്കാനായി ശബ്ദമുയർത്താൻ നിന്നതും അയാൾ മുകളിൽ നിന്ന് പടികളിറങ്ങി താഴേക്ക് വരുന്നു. കൂടെ തന്നെ സ്രാവണും.

 

“”മാമാ ആരൊക്കെയോ കാണാൻ വന്നിരിക്കുന്നു…””,

 

“”ഈ നേരെത്തോ…””,””ആരാ മോളേ…””,

 

“”അറിയില്ല…””,””എന്നോടൊന്നും പറഞ്ഞില്ല…””,

 

അപ്പു കൈ മലർത്തിക്കാട്ടി

 

“”മ്മം….””,””വാടാ…””,

 

തൻ്റെ ഫുൾ സ്ലീവ് മടക്കി കൊണ്ട് ഗോവിന്ദൻ സ്രാവണെയും വിളിച്ച് കൊണ്ട് ഉമ്മറത്തേക്ക് ചെന്നു. 

 

“”ആഹ് പുരുഷോത്തമനോ…””,””എന്താടാ എല്ലാരൂടെ…””,””വേഗം പറയ്…””,””ഞാനൊരു വഴിക്ക് ഇറങ്ങാനായിട്ട് നിക്കാണ്…””,

 

ഉമ്മറത്ത് വന്ന ഗോവിന്ദൻ ഷർട്ടിൻ്റെ കൈ മടക്കി കൊണ്ട് പറഞ്ഞു.

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.