പുരുഷോത്തമൻ അവരെ ഒന്ന് അടിമുടി നോക്കി. പേടിച്ച് വിറച്ച് കൈകൂപ്പി അയാളുടെ മുന്നിൽ നിൽക്കുകയാണ് പുഷ്പ്പ.
“”എവിടേയാണെന്ന് നിനക്കറിയാമെന്നുള്ള കാര്യം എനിക്കറിയാം പുഷ്പ്പേ…””,””എവിടെയായാലും ഇനി ഒരു മടങ്ങി വരവും ഉണ്ടാവരുതെന്ന് അവളെ അറിയിക്കണം…””,
അയാളുടെ വാക്കിന് തലയാട്ടാനോ ഒന്നും കഴിയാതെ അവർ അവിടെ തന്നെ നിന്നു.
“”പിന്നെ അവളെ സഹായിക്കാനോ വല്ലോം മുതിർന്നാൽ…””,
പുരുഷോത്തമൻ സംസാരം ഇടക്ക് വച്ച് നിറുത്തി. എന്ത് പറ്റിയെന്നറിയാൻ പുഷ്പ്പ അയാളുടെ മുഖത്തേക്ക് നോക്കി.
“”ഇതായിരിക്കും ഗതി…””,
കൈയ്യിലെ പന്തം അയാൾ രുഗ്മിണിയുടെ കൂരയ്ക്ക് മുകളിലുള്ളലേക്ക് നീട്ടി വീശി എറിഞ്ഞു. മഴവില്ലാകൃതിയിൽ പന്തം പറന്ന് ചെന്ന് വീടിൻ്റെ മുകളിലെ പനയോലയിൽ ചെന്ന് വീണു. ഓലക്കടിയിലെ വൈക്കോലിലേക്കും പന്തത്തിൽ നിന്ന് തീ പതുക്കെ ഇറങ്ങി.
“”കത്തിക്കടാ…””,
കൂടെ നിന്നയാളുകളോട് പുരുഷോത്തമൻ അലറി. കേക്കേണ്ട താമസം പന്തങ്ങളോരോന്നായി കൂരയ്ക്ക് മുകളിലൂടെ പറന്ന് വന്ന് വീണു. മേൽക്കൂരയുടെ ഓരോ മൂലയും തീ കത്തി തുടങ്ങി.
പുഷ്പ്പയ്ക്ക് നേരെ തിരിഞ്ഞ് പുരഷോത്തമൻ വിരൽ ചുണ്ടി ഒന്ന് ഓങ്ങി. ശേഷം ഒന്നും സംസാരിക്കാതെ അയാൾ അവിടെ നിന്നും നടന്നു നീങ്ങി. ബാക്കിയുള്ള പടയും അയാൾക്ക് പിന്നാലെ അവിടെ നിന്നും മടങ്ങി കൊണ്ടിരുന്നു. കൈ ചുണ്ടിയത് ഒരു മുന്നറിയിപ്പാണെന്ന് പുഷ്പ്പക്ക് മനസിലായിരുന്നു. അവർ ഒന്നും മിണ്ടാതെ കൈകൂപ്പി തന്നെ നിന്നു.
കൂരക്ക് മുകളിൽ വിരിച്ചിരുന്ന പനയോലയിലൂടെ തീ പതുക്കെ പരന്ന് പിടിക്കാൻ തുടങ്ങി. പതുക്കെ പടർന്ന് പടർന്ന അഗ്നിക്ക് വേഗത കൂടി. പനയോലകൾ കത്തിച്ച് അതിന് താഴേത്തെ വൈക്കോലിലേക്ക് തീ അരിച്ചിറങ്ങിയതും അതുവരെയുണ്ടായിരുന്ന മട്ട് മാറി. വൈകുന്നേരം പെയ്ത മഴയിൽ നനഞ്ഞ വൈക്കോലൊന്നും അഗ്നിക്ക് ഒരു സമസ്യയേ ആയിരുന്നില്ല. അത് ആളി കത്താൻ തുടങ്ങി.
പുഷ്പ്പ കുറച്ചപ്പുറത്ത് മാറി നിന്നു. രണ്ടായുസ് പടുത്തുയർത്തിയ ഉത്തരങ്ങളും മേൽക്കൂരയും കത്തി പോവുന്നത് ഉൾനോവോടെ അവർ നോക്കി നിന്നു. രുഗ്മിണിയുടെ വിയർപ്പും കണ്ണീരും ഒക്കെയുള്ള സ്മൃതിയാണ് കത്തിയെരിയുന്നതെന്നെത് അവളെ കൂടുതൽ സങ്കടപ്പെടുത്തി. പുഷ്പ്പയുടെ കണ്ണുകൾ അണപൊട്ടി ഒഴുകി കൊണ്ടിരുന്നു. തീയ് അപ്പഴും ഉഗ്രത്തോടെ കത്തി ഉയർന്ന് കഴിഞ്ഞു.
***
അന്ന് വേണിയുടെ ക്ഷേത്രത്തിൽ വച്ച് കണ്ട ജാനുവമ്മയുടെ മടിയിൽ കണ്ണുകളടച്ച് കിടക്കുകയാണ് കുഞ്ഞൂട്ടൻ. അവൻ്റെ മുടിയിഴകളിലൂടെ അമ്മയുടെ വിരലുകൾ ചലിച്ചു കൊണ്ടിരിക്കുന്നു. ദൂരെ നിന്നും മയിലുകളുടെ ആരവം ഉയരുന്നത് കുഞ്ഞൂട്ടൻ്റെ കാതുകളിൽ പതിച്ചു. അമ്മയുടെ ശരീരത്തിൽ നിന്ന് പരക്കുന്ന കസ്തൂരിയുടേയും ചന്ദനത്തിൻ്റെയും ദിവ്യഗന്ധം അന്തരീക്ഷവായുവിൽ അലിഞ്ഞു ചേർന്നിരുന്നു. പച്ച പരവതാനി വിരിച്ചത് പോലെ ഉയർന്നും താണും ഒരുപാട് ദൂരേക്ക് പരന്ന് കിടക്കുന്ന കുന്നിൻ ചരിവുകൾ. അവിടെ കുന്നിന് മുകളിൽ ഒന്നോ രണ്ടോ മരങ്ങൾ മാത്രം അവശേഷിക്കുന്നു. അവയ്ക്ക് ചില്ലകൾ കുറവാണ്. പടർന്ന് കുടപോലെ നിൽക്കുന്ന ഉങ്ങുകൾക്ക് സമാനമായ വൃക്ഷങ്ങൾ. അതിന് ചുവട്ടിൽ കൽതറകൾ പണിതിരിക്കുന്നു. അത്തരതറയിലാണ് ജാനുവമ്മ ഇരിക്കുന്നത് അവർക്ക് മടിയിൽ തലവച്ച് കുഞ്ഞൂട്ടനും. കുന്നിൻ ചരിവുകളിൽ മുട്ടൊപ്പം ഉയരമുള്ള ചെടികളിൽ വിവിധ ഛായത്തിലുള്ള പൂക്കൾ. കാറ്റത്തവ ആടിക്കളിക്കുന്നു. ഇളം വെയിലിൻ്റെ അകമ്പടിയും.
Any news bro
എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait
എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.
നിനക്ക് സുഖമല്ലേ???
സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck
??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
സുഗമായിരിക്കുന്നു…❤️
Bro ennu verum bakki
എഴുത്ത് കഴിയാറായി…
Super
Waiting for the next part
അബ്ദു…❤️❤️❤️
Super
എവിടെപ്പോയി?
ഒരു വിവരവുമില്ലല്ലോ
എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ
ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry
❤️❤️❤️❤️???
അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ
❤️❤️❤️
എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
പുതിയ അപ്ഡേറ്റ് ഒന്നുമില്ല
ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ
Aliya saji.?
H Sajit,
Happy New Year.
How are you doing? hope everything under control…
Any update on the next part?
Best regards
Gopal