പതിനേഴാം ? തീയാട്ട് {Sajith} 457

നരേന്ദ്രൻ കയറിവന്ന പ്രസിഡന്റിനോട് ആവശ്യമറിയിച്ചു.

 

“”അയ്യോ മൊതലാളി ചോദിച്ചത് എന്തിനേലും ഇന്നേവരെ ഞാൻ ഒഴിവു കഴിവ് പറഞ്ഞിട്ടുണ്ടോ…””,””മൊതലാളി പറഞ്ഞാട്ടേ ഞാൻ എന്താണ് ചെയ്യണ്ടത്…””,

 

തനിക്ക് വിധേയനായി കൈകെട്ടി പറയുന്നതൊക്കെ അനുസരിക്കുന്ന പുരുഷോത്തമനെ കണ്ട് നരേന്ദ്രൻ്റെ മുഖത്ത് ഒരു പ്രസാധമുണ്ടായി.

 

“”താൻ ആഹ് രുഗ്മിണിയെ നാട്ടിൽ നിന്ന് ഓടിക്കണം…””,””ഇനി വൈകിച്ചു കൂടാ…””,””പറ്റുമെങ്കിൽ ഇന്ന് രാത്രി തന്നെ…””,

 

“”അത്രേ ഒള്ളോ…””,””ഗ്രാമസഭയിൽ പറഞ്ഞ് അവൾക്കും കൊച്ചിനും ഭ്രഷ്ട് വാങ്ങിച്ച് കൊടുത്തത് മൊതലാളി മറന്നില്ലല്ലോ…””,””പതിനാറിൽ പതിനാറ് പേരും നമ്മക്ക് അനുകൂലമായിട്ടാ നിന്നത്…””,””ഇതിനും മുഴുവൻ സഹകരണവും ഉണ്ടാവും…””,

 

പുരുഷോത്തമൻ തൻ്റെയും ഗ്രാമസഭാംഗങ്ങളുടെയും പിൻതുണ വാഗ്ദാനം ചെയ്തു.

 

“”ഭ്രഷ്ടോ….””

 

പ്രസിഡന്റ് പറഞ്ഞത് മനസിലാവാതെ രാമൻ ചോദിച്ചു.

 

“”അതേ രാമാ…””,””ഗ്രാമസഭ നിർമ്മിച്ച കിണറിൽ നിന്ന് വെള്ളമെടുക്കുന്നത് തടഞ്ഞിരുന്നു…””,””റേഷൻ കൊടുക്കാതിരിക്കാനും ഏർപ്പാട് ചെയ്തു…””,””പിന്നെ ക്ഷേത്രത്തിലേക്കും അടുപ്പിക്കാറില്ല…””,””തനിക്കോർമ്മയില്ലേ അന്നൊരിക്കെ തൻ്റെയും കണിയാരുടെയും നിർദ്ദേശപ്രകാരം അല്ലേ ഇതൊക്കെ ചെയ്തത്….””,

 

കുറച്ച് കാലം മുൻപ് താൻ പറഞ്ഞത് രാമൻ ഓർത്തു…പറഞ്ഞിരുന്നു, ശരിയാണെന്ന അർത്ഥത്തിൽ അയാൾ മൂളി. 

 

“”താൻ ഒരു കാര്യം കൂടി ചെയ്യണം…””,””രുഗ്മിണിയുടെ കൂടെ ഒരു ചെറുക്കൻ നടക്കുന്നത് താൻ ശ്രദ്ധിച്ചിരുന്നോ…””,

 

“”ഉവ്വ് മുതലാളി…””,””ഞാനത് അങ്ങോട്ട് പറയാൻ ഇരിക്കായിരുന്നു…””,””കഴിഞ്ഞ ദിവസം കൂടി കണ്ടിരുന്നു…””,””ആഹ് ചെക്കന് മരിച്ച് പോയ ദേവൻ്റെ ഒരു മുഖച്ഛായ തോന്നി…””,””നാട്ടാർക്കിടയിൽ അങ്ങിനെ ചെറിയ ഒരു മുറുമുറുപ്പ് പൊന്തിവരുന്നുണ്ട്…””,

 

“”അത് തടയണല്ലോ പ്രസിഡന്റേ…””,””ആരും അങ്ങനെ പറയാൻ പാടില്ല…””,””ദേവനെ ആരും ഇനി ഓർക്കാൻ കൂടി പാടില്ല…””,””താൻ അതിനും എന്തങ്കിലും ഒക്കെ ചെയ്യണം…””,

 

കേശവൻ പറഞ്ഞു.

 

“”പിന്നെ ആഹ് ചെക്കൻ ഇനി തിരിച്ചുവരില്ല…””,””താൻ എന്ത് ചെയ്യണമെന്ന് വച്ചാൽ…””,””നേരെ ചെന്ന് ആഹ് പെഴച്ചവളെ വീട്ടീന്ന് അടിച്ചിറക്കി വിടുക…””,””എന്നിട്ട് പുന്നയ്ക്കൽ പോയി ഗോവിന്ദനെ കണ്ട് ആഹ് ചെറുക്കനും രുഗ്മിണിയും നാട് വിട്ട് ഓടിപോയെന്ന് പറയണം…””,””നാട്ടുകാർക്കിടയിലും ആകെ കൊട്ടി ഘോഷിക്കണം…””,

 

“”അത് ഞാനേറ്റു നരേന്ദ്രൻ മൊതലാളി…””,

 

“”മ്മം…””,

 

നരേന്ദ്രൻ തൻ്റെ ഗ്ലാസിൽ അവശേഷിച്ച മദ്യം കുടിച്ചിറക്കി. ഗ്ലാസ് പീഠത്തിൽ വച്ച് കസേരയിൽ നിന്ന് എഴുന്നേറ്റു. അഴിഞ്ഞ് പോയ മുണ്ടൊന്ന് വലിച്ച് മുറുക്കി ഉടുത്ത് കുറച്ചപ്പുറത്ത് കിടക്കുന്ന മേശക്കരുവിലേക്ക് നടന്നു.

 

അതിൽ ഒരു ചുവന്ന ബാഗ് ഇരിപ്പുണ്ട്. അതിന്റെ ഒരറ തുറന്ന് അൽപ്പം പണം പുറത്തെടുത്തു. അത് കണ്ട് നിന്ന പുരുഷോത്തമൻ്റെ കണ്ണുകൾ തിളങ്ങി. അത് മേശമേൽ വെച്ച ശേഷം ഹാളിൽ തന്നെ നിർമ്മിച്ച മിനി ബാറിൻ്റെ ഷെൽഫുകളിൽ ഒന്ന് തുറന്ന് വിദേശിയായ വിലകൂടിയ ഒരു വിസ്കി കൈയ്യിലെടുത്തു. അത് തിരിച്ചും മറിച്ചുമൊന്ന് നോക്കിയശേഷം നരേന്ദ്രൻ തിരികെ നടന്നു. മേശമേലിരുന്ന പണവും എടുത്ത് പുരുഷോത്തമനടുത്തെത്തി. 

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.