പതിനേഴാം ? തീയാട്ട് {Sajith} 457

“”തനിക്ക് വ്രതമല്ലേടോ….””,

 

രാമൻ മദ്യപിക്കുന്നത് കണ്ട് കേശവൻ ചോദിച്ചു.

 

“”ഇല്ല…””,””പൂർത്തിയായി…””,

 

സിപ്പ് ചെയ്ത് കൊണ്ട് അയാൾ പറഞ്ഞു. അത് കേട്ട് കേശവനും നരേന്ദ്രനും അയാളെ ഉറ്റുനോക്കി.

 

“”അപ്പൊ താൻ ആഹ് ചെക്കനുള്ള പണി അയച്ചലേ….””,

 

കേശവൻ്റെ മുഖത്ത് ആകാംക്ഷയും ക്രൂരതയും നിറഞ്ഞു.

 

“”എൻ്റെ ഒരു കണക്കുകൂട്ടൽ ശരിയാണങ്കിൽ അവൻ്റെ ദേഹം ഇപ്പൊ തെരുവ് നായ് കടിച്ചു കീറി കാണണം…””,

 

“”ഹ…””,””ഹ…””,””ഹ…””,

 

തൻ്റെ തുടയിലടിച്ച് കൊണ്ട് നരേന്ദ്രൻ അട്ടഹസിച്ച് ചിരിച്ചു.

 

“”അവളെനിക്കെതിരെ കളത്തിലെറക്കിയ ബ്രഹ്മാസ്ത്രം…””,””ഹ.. ഹ.. ഹ…””,””ആഹ് പെഴച്ചവളെ ഇനി വൈജയന്തിയിലെന്നല്ല ഭൂമിയിലേ ഞാൻ വെച്ച് പൊറുപ്പിക്കില്ല…””,””നരകിച്ച് ചാവണം….””,””അതിനുള്ള പണി ഞാൻ തൊടങാൻ പോവാ…””,

 

നരേന്ദ്രൻ കോപത്തിൽ തൻ്റെ പല്ലുകൾ കടിച്ചു.

 

“”എന്തിനാടോ…””,””വിട്ടേക്ക്…””,””ഒരുപാടായല്ലോ…””,

 

രാമചന്ദ്രൻ അയാളെ ഒന്ന് അനുനയിപ്പിക്കാൻ ശ്രമം നടത്തി. 

 

“”ഇല്ല രാമേട്ടാ…””,””അവളെ ഞാൻ വെറുതെ വിടില്ല…””,””കുടുംബത്തിലും നാട്ടിലും എനിക്കൊരു കളങ്കമായി നിന്നവളാണവൾ അതില്ലാതെയാക്കണം…””,””അവളും അവൾടെ ഒരു പെഴച്ച സന്താനവും…””,

 

നരേന്ദ്രൻ തൻ്റെ ഗ്ലാസിൽ നിന്ന് ഒരു സിപ്പ് കൂടി എടുത്തു.

 

“”അവളായി പെഴച്ചതല്ലല്ലോ നരേന്ദ്രാ…””,””താൻ തന്നെയല്ലേ എല്ലാം ചെയ്ത് വച്ചത്…””,

 

മദ്യത്തിന്റെ പൊറത്ത് ചന്ദു പറഞ്ഞു.

 

“”ഓഹ്…””,””ഇപ്പൊ കുറ്റം മുഴുവൻ എൻ്റെയായോ…””,””ഞാനൊറ്റക്ക് ഒണ്ടാക്കി വച്ചതല്ലല്ലോ…””,””ഇതിൽ എല്ലാവർക്കും ഉള്ള പങ്ക് ഞാനായിട്ട് പറഞ്ഞ് തരണ്ടല്ലോ…””,

 

“”അതൊന്നും നമ്മള് മറന്ന്ട്ടില്ലെടോ…””,””എന്നാലും കൊച്ച് തൻ്റെയല്ലേ…””,””അതിനെ ജീവിക്കാനെങ്കിലും അനുവദിച്ചൂടെ…””,

 

“”നടക്കില്ല….””,””അവൾടെ തന്ത എന്നെ പണ്ടൊന്ന് ചക്രശ്വാസം വലിപ്പിക്കാൻ നോക്കിയതാ…””,””രുഗ്മിണിക്കും അതില് പങ്കുണ്ട്…””,””അതിനുള്ളതവള് അനുഭവിക്യ തന്നെ വേണം…””

 

“”തന്നോട് പറഞ്ഞിട്ട് കാര്യമില്ല…””,””നിങ്ങള് തീരുമാനിക്ക്..””,””എന്നേക്കൊണ്ടാവുന്ന വിധത്തിൽ എന്തങ്കിലുമൊക്കെ ചെറിയ സഹായങ്ങൾ ഞാനും ചെയ്യാം…””,

 

രാമൻ അവർക്കായി പിന്തുണ പ്രക്യാപിച്ചു.

 

“”താൻ ചെയ്തത് ചെറുതൊന്നുമല്ല രാമാ…””,””ഞങ്ങക്ക് നേരെ ഉയർന്നതും ഉയരാൻ പോവുന്നതുമായ രണ്ട് വലിയ കഞ്ഞിരങ്ങളെ താൻ അരിഞ്ഞു തള്ളി…””,””എന്താ തനിക്ക് ചെയ്യണ്ടേ…””,””എന്തേ വേണ്ടെ ചോദിച്ചോളൂ…””,

 

“”എനിക്കൊന്നും വേണ്ട കേശവാ…””,””നമ്മുടെ സൗഹൃദത്തിന്റെ പുറത്ത് ചെയ്തതല്ലേ…””,””അതിന് വിലയിടാൻ ഒക്കുമോ…””,

 

“”അതില്ല…””,

 

അത്ര നേരം നിശബ്ദനായിരുന്ന ചന്ദു പറഞ്ഞു.

 

അപ്രതീക്ഷിതമായി വാതിൽക്കൽ ഒരു മുട്ട് കേട്ടു. ഒരേനിമിഷം നാലാളും തിരിഞ്ഞു നോക്കി. 

 

“”ആഹ് താൻ എത്തിയോ…””,””അകത്തേക്ക് കയറി പോരേ…””,

 

ക്ഷണിക്കാത്ത ഒരാളെ വാതിൽക്കൽ കണ്ടപ്പോൾ രാമചന്ദ്രൻ കേശവന് കണ്ണ് കാണിച്ച് ആരാണെന്ന് തിരക്കി.

 

“”വൈജയന്തിയുടെ ഗ്രാമസഭാ അധ്യക്ഷനാ…””,””നാട്ടുകൂട്ടത്തിലെ പ്രധാനി പുരുഷോത്തമൻ ദേഹി….””,””നരേന്ദ്രൻ വിളിപ്പിച്ചതാ…””,

 

ആളെ മനസിലായപ്പോൾ രാമൻ തലയാട്ടി.

 

“”പ്രസിഡന്റേ….””,””താൻ ഒരു സഹായം ചെയ്ത് തരണം…””,

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.