“”അവൻ്റെ ഉൽപ്പത്തിയുടെ രക്തമാണ് ഞാൻ നിനക്ക് നൽകിയത്…””,””നീയത് അനുരൂപമാക്കി…””,””സർവ്വ നാശം വിതക്കുക…””,””പറ്റുമെങ്കിൽ മരണം….””,
“””പോ….””,””പോയി അവൻ്റെ ഒരു തുടം രക്തം എനിക്കായി കൊണ്ടുവരിക….””,
രാമചന്ദ്രൻ്റെ കൽപ്പന ലഭിച്ചതും സേത്രകൂടനെന്ന കറുത്ത വലിയ രൂപം രക്തത്തിൻ്റെ ഉൽപ്പത്തി തേടി പാഞ്ഞു.
***
രുഗ്മിണിയുടെ വീടിന് കുറച്ച് മാറി സ്രാവണും പയ്യനും കൂടി സൈക്കിളിൽ എത്തി. നേരം ഏകദേശം ഇരുട്ടി തുടങ്ങിയിരുന്നു. മഴ അപ്പോഴും നിൽക്കാൻ കൂട്ടാക്കാതെ ചാറി കൊണ്ടിരുന്നു.
അടുത്ത് കണ്ടൊരു പുളിമരത്തിന് ചുവട്ടിൽ സ്രാവൺ സൈക്കിളൊതുക്കി. പയ്യനോട് തന്നെ കാക്കാൻ പറഞ്ഞ് രുഗ്മിണിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി.
അത്യാവശ്യം വേണ്ട വസ്ത്രങ്ങളും അൽപ്പം കാശും തൻ്റെ കൈവശമുള്ള പഴയൊരു ട്രങ്ക് പെട്ടിയിലേക്ക് എടുത്തു വക്കുകയായിരുന്നു രുഗ്മിണി. മഞ്ചയ്ക്കകത്ത് സൂക്ഷിച്ച വസ്ത്രങ്ങൾ ഓരോന്നും എടുത്തു കൊണ്ടിരിക്കെ ഫ്രയിം ചെയ്ത ഒരു ബ്ലാക്കാൻ്റ് വൈറ്റ് ചിത്രം കൈയ്യിൽ തടഞ്ഞു. രുഗ്മിണിക്ക് പതിനാറു വയസുള്ളപ്പോൾ എടുത്ത ചിത്രം. രണ്ടു കസേരകളിലായി അവളുടെ അച്ഛനും അമ്മയും ഇരിക്കുന്നു. അവർക്ക് പിന്നിൽ മുടി രണ്ടായി പിന്നിയിട്ട് പാവാടയും ടോപ്പും ധരിച്ചൊരു സുന്ദരിക്കുട്ടി.
അതിൽ നോക്കി നിൽക്കെ അവളുടെ കണ്ണുകൾ നിറഞ്ഞു. ചിത്രം മാറൊടു ചേർത്തവൾ ശബ്ദം പുറത്തു വരാതെ തേങ്ങി. കണ്ണു നീർ അവളുടെ ക്ഷണമില്ലാതെ ഒഴുകി കൊണ്ടേ ഇരുന്നു.
പുഷ്പ്പേച്ചി പാറുക്കുട്ടിയുടെ മേല് കഴുവി തുടച്ച് വൃത്തിയാക്കി മുറി കഴുവി അതിൽ തേൻ തേച്ച് തുണിവച്ച് കെട്ടുകയായിരുന്നു. കുഞ്ഞിൻ്റെ പേടി ഇപ്പോഴും മാറിയിട്ടില്ല. ചെറുതായവൾ വിറക്കുന്നുണ്ട് ചൂടുണ്ട് പനിയുള്ളതായി തോന്നിയത് കൊണ്ട് ചേച്ചിയുടെ കൈവശമുണ്ടായിരുന്നു പാരസെറ്റമോളിൻ്റെ ഒരു കഷ്ണം അവൾക്ക് കൊടുത്തു. മുറി കെട്ടിയ ശേഷം ഒരൊറ്റയുടുപ്പം ധരിപ്പിച്ച് കുഞ്ഞിനെ അവിടെ തന്നെ കിടത്തി. എന്നിട്ട് രുഗ്മിണിക്കടുത്തേക്ക് ചെന്നു.
അച്ഛൻ്റെയും അമ്മയുടെയും ചിത്രം അപ്പഴും നെഞ്ചോട് ചേർത്ത് കരയുക തന്നെയായിരുന്നു അവൾ.
“”മോളേ വേഗം…””,””ഇരുട്ടാവുന്നു…””,””വൈകിയാൽ പുഴകടന്ന് കാട്ടിലൂടെ പോവാൻ ബുദ്ധിമുട്ടാവും…””,
പുഷ്പ്പേച്ചി രുഗ്മിണിയെ തട്ടി എഴുന്നേൽപ്പിച്ചു. അവൾ കണ്ണുകൾ തുടച്ച് ചിത്രം ട്രങ്ക് പെട്ടിയിലെ വസ്ത്രങ്ങൾക്കിടയിലേക്ക് തിരുകി വച്ചു.
പെട്ടി പൂട്ടി അവൾ അവിടെ നിന്നും എഴുന്നേറ്റു. നിലവിളക്കിനടുത്ത് പാത്രത്തിൽ ഇട്ടുവച്ചിരുന്ന വീടിന്റെ ചാവി അവൾ എടുത്തു. പുഷ്പ്പേച്ചി കുഞ്ഞിനെയും തോളിലിട്ട് പുറത്തേക്കിറങ്ങി കൂടെ രുഗ്മിണിയും. അവൾ വാതിൽ ചാരി ചങ്ങല കൊണ്ട് ബന്ധിച്ച് താഴിട്ട് പൂട്ടി.
“”ഇതാ ചേച്ചീ…””,
ചാവി പുഷ്പ്പേച്ചിയെ ഏൽപ്പിച്ച് കുഞ്ഞിനെ തൻ്റെ കൈയ്യിലേക്കവൾ വാങ്ങി.
“”കുഞ്ഞൂട്ടൻ ഞങ്ങളെ അന്വേഷിച്ച് വന്നാൽ അവനോട് മാത്രം എവിടെയാണെന്ന് പറഞ്ഞാൽ മതി…””,
രുഗ്മിണി ഒന്ന് നിറുത്തി വീണ്ടും തുടർന്നു.
“”അല്ല വേറെ ആരും അന്വേഷിച്ച് വാരാനും ഇല്ല..””,””ഇനി ഇവിടെ നിന്നാൽ പാറൂട്ടീടെ നേരെ ഇനിയും അപകടങ്ങൾ ഉണ്ടാവും…””,””എന്തിനും മടിക്കാത്ത ഒരു ചെന്നായ ആണയാൾ…””,
രുഗ്മിണിയുടെ കണ്ണുകളിൽ നരേന്ദ്രനോടുള്ള കോപം ജ്വലിച്ചു. സ്വന്തം ചോരയാണെന്ന് പോലും നോക്കാതെയാണ് കുഞ്ഞിൻ്റെ മേലെ ഇങ്ങനൊരു ക്രൂരത കാണിച്ചത്. ആഹ് ആൾക്ക് ഒരുതരത്തിലുള്ള മനോധർമ്മവും തൊട്ടു തീണ്ടീട്ടുണ്ടാവില്ല. എന്തിനും മടിക്കാത്ത ഒരാളാണയാൾ.
Any news bro
എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait
എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.
നിനക്ക് സുഖമല്ലേ???
സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck
??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
സുഗമായിരിക്കുന്നു…❤️
Bro ennu verum bakki
എഴുത്ത് കഴിയാറായി…
Super
Waiting for the next part
അബ്ദു…❤️❤️❤️
Super
എവിടെപ്പോയി?
ഒരു വിവരവുമില്ലല്ലോ
എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ
ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry
❤️❤️❤️❤️???
അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ
❤️❤️❤️
എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
പുതിയ അപ്ഡേറ്റ് ഒന്നുമില്ല
ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ
Aliya saji.?
H Sajit,
Happy New Year.
How are you doing? hope everything under control…
Any update on the next part?
Best regards
Gopal