മുറിക്കകത്തേ മൂലയിൽ മണൽ നിറച്ച് വച്ചിരിക്കുന്ന ഒരു തളിക. രാമചന്ദ്രൻ അതിനടുത്തേക്ക് നടന്നു. തളികയ്ക്കടുത്ത് തന്നെ സ്ഥാപിച്ചിരുന്ന കുങ്കുമം നിറച്ച പാത്രത്തിൽ നിന്ന് ഒരു നുള്ള് കുങ്കുമമെടുത്ത് നെഞ്ചിൽ നെടുകെ ഒരു കുറി വരച്ചു. ഒരു നുള്ളുകൂടി എടുത്ത് ഇടുത് കൈയ്യിലെ തോളോട് ചേർത്ത് നീട്ടി ഒരു കുറി കൂടി വരച്ചു. വലതു കൈയ്യിലും അത് പോലെ ചെയ്തു. ശേഷം നെറ്റിയിൽ കറുത്ത കുറിയോട് ചേർത്ത് തളികയിലെ കുങ്കുമം കൂടി വരച്ചു.
തളികയിലെ മണലിലേക്ക് കൈകടത്തി. പതുക്കെ വകഞ്ഞ് മാറ്റി മാറ്റി മണൽ രണ്ടു ഭാഗത്തേക്കൊതുക്കി. പതുക്കെ ഒരു ചുവന്ന നിറത്തോട് കൂടിയ തുണി വെളിച്ചത്തിൽ വെളിവായി തുടങ്ങി. അത് കണ്ടപ്പോൾ അയാളുടെ കണ്ണൊന്ന് വിടർന്നു. ചുവപ്പ് പടർന്ന കൺപോളകൾ വലിഞ്ഞ് മുറുകി. തുണി കണ്ട മണലിലേക്ക് ഒറ്റയടിക്ക് കൈ താഴ്ത്തി. അത് പൊക്കി യെടുത്തു. ചുവന്ന തുണികൊണ്ട് കിഴികെട്ടിയ ഒരു മൺകുടം. അതുമായി അയാൾ തിരികെ കിളിവാതിലിനടുത്തെത്തി.
ഇടതു കൈയ്യിൽ കിഴി വെച്ച ശേഷം വലതു കൈ കൊണ്ട് അതിന്റെ കെട്ടഴിച്ചു. എന്നിട്ട് മുഖം കുടത്തിൻ്റെ വായ്മുഖത്തോട് ചേർത്ത് കണ്ണടച്ച് കൊണ്ടൊന്ന് വാസനിച്ചു. പതുക്കെ രാമചന്ദ്രൻ്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു. അയാൾ കെട്ടഴിച്ച കുടം കിളിവാതിലിനകത്തേക്ക് നീട്ടിപിടിച്ച് ക്ഷണനേരത്തിൽ കമത്തി. ചുവന്ന നിറത്തോടെ കൊഴു കൊഴുത്ത ഒരു ദ്രവം കിളിവാതിലിനകത്തെ കിണറ്റിലേക്ക് ഒഴുകി വീണു.
അടുത്ത നിമിഷം കിണറ്റിനകത്ത് നിന്ന് ഉഗ്രശബ്ദത്തോടെ ഒരലർച്ച ഉയർന്നു.
“”ഘ്രാ……”””,
രാമചന്ദ്രൻ മൺകുടം കിണറ്റിനകത്തേക്ക് തന്നെ നിക്ഷേപിച്ച് കിളിവാതിലിനടുത്ത് നിന്ന് മാറി നിന്നു. ചുവരിൽ ഘടിപ്പിച്ചിരുന്ന ഒരു ദണ്ഡ് കൈയ്യിലെടുത്തു. അതിനറ്റം ചുവന്നതും കറുത്തതുമായ നിറത്തിൽ ചരടുകൾ ചുറ്റി അതിൽ മഞ്ഞളും ചുണ്ണാമ്പും തേച്ച് വൈരക്കല്ല് പിടിപ്പിച്ചിരിക്കുന്നു. രാമചന്ദ്രൻ ദണ്ഡ് കിളിവാതിലിന് നേരെ നീട്ടി പിടിച്ചു.
ശരവേഗത്തിൽ കാറ്റ്പോലൊരു രൂപം കിളിവാതിലിലൂടെ പാറിവന്ന് രാമചന്ദ്രന് മുന്നിൽ പ്രത്യക്ഷമായി. അതിൻ്റെ മേലാകെ കറുത്തു നീണ്ട ഒരു വസ്ത്രത്താൽ പൊതിഞ്ഞിരുന്നു. ശരീരപുഷ്ടി തീരെയില്ലാതെ മെലിഞ്ഞ് വലിയ കാലുകളോട് കൂടി എട്ടടിയോളം ഉയരമുള്ള ഒരു രൂപം. അതിൻ്റെ ശ്വാസോച്ഛ്വാസം മനുഷ്യൻ്റേത് പോലെ നേർത്തതായിരുന്നില്ല. ഉരുക്കു ശരീരമുള്ള ബൈസൺ ശ്വാസോച്ഛ്വാസം ചെയ്യുന്നതിന് സമാനമായിരുന്നു. തലയിലൂടെ കറുത്ത വസ്ത്രത്തിന്റെ മറയുണ്ട് അതിനാൽ മുഖം വ്യക്തമല്ല എന്നാൽ തീഷ്ണമായ കണ്ണുകൾ രണ്ടും കാണാം. അവ ലംബമായാണ് നിന്നിരുന്നത്. കാലിലെയും കൈയ്യിലെയും വിരളുകൾക്ക് അസാമാന്യ നീട്ടമുണ്ട്. കറുത്ത് രോമാവൃതമായ വിരലിലെ നഖങ്ങൾ നീണ്ട് കൂർത്തതും കാലിലെ നഖങ്ങൾ പരന്ന് നീണ്ട് കൂർത്തതുമാണ്. ആജാനബാഹുവായ അത് കൈകൾ രണ്ടും നെഞ്ചിന് കുറുകെ പിടിച്ചിരുന്നു.
“”സേത്രകൂടാ….”””,””യജമാനൻ കൽപ്പിക്കുന്നു…””,””ഒരാളുടെ നാശം ഞാൻ വല്ലാണ്ടാഗ്രഹിക്കുന്നു…””,””നീയെനിക്കായത് നിർവ്വഹിച്ച് തരണം…””,
രാമചന്ദ്രൻ അതിന് നേരെ തൻ്റെ കൈയ്യിലെ വൈരക്കല്ല് ഘടിപ്പിച്ച ദണ്ഡ് നീട്ടി പിടിച്ച് ആജ്ഞാപിച്ചു. ഒന്ന് നിറുത്തിയ ശേഷം വീണ്ടും തുടർന്നു.
Any news bro
എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait
എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.
നിനക്ക് സുഖമല്ലേ???
സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck
??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
സുഗമായിരിക്കുന്നു…❤️
Bro ennu verum bakki
എഴുത്ത് കഴിയാറായി…
Super
Waiting for the next part
അബ്ദു…❤️❤️❤️
Super
എവിടെപ്പോയി?
ഒരു വിവരവുമില്ലല്ലോ
എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ
ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry
❤️❤️❤️❤️???
അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ
❤️❤️❤️
എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
പുതിയ അപ്ഡേറ്റ് ഒന്നുമില്ല
ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ
Aliya saji.?
H Sajit,
Happy New Year.
How are you doing? hope everything under control…
Any update on the next part?
Best regards
Gopal