തെക്കേലെ കളരിയോട് ചേർന്നുള്ള കാഞ്ഞിരത്തിലേക്ക് എവിടെ നിന്നോ ഒരു ചാരനിറം പൂണ്ട കൂമൻ പാറി വന്നിരുന്നു. ചിറകുകൾ മാടി ഒതുക്കി, വന്നിരുന്ന കാഞ്ഞിര ചില്ലയിലൂടെ കണ്ണുകൾ അടച്ച് കൊണ്ട് അത് ചലിക്കാൻ തുടങ്ങി. അൽപ്പം നേരം കാറ്റിൻ്റെ ദിശ ശ്രവിച്ച ശേഷം അതിൻ്റെ ഒഴുക്ക് തെക്കേലേക്ക് വന്ന നിമിഷം കൂമൻ അതിൻ്റെ തീഷ്ണതയോട് കൂടിയ കണ്ണുകൾ തുറന്നു. രക്തവർണ്ണമായിരുന്നു അതിന്റെ കണ്ണുകൾക്ക്. അടച്ചിട്ടിരിക്കുന്ന കരിങ്കൽ കിണറിലേക്ക് ഉറ്റു നോക്കി കൊണ്ടത് ശബ്ദമുണ്ടാക്കി തുടങ്ങി.
തലക്ക് പിറകിൽ കൈകൾ വച്ച് കസേരയിൽ ചാരി കണ്ണുകൾ അടച്ച് കിടന്നിരുന്ന രാമചന്ദ്രൻ കണ്ണുകൾ ഞൊടിയിടയിൽ തുറന്ന് എഴുന്നേറ്റിരുന്നു. കസേരയിൽ നിന്ന് വേഗം നിവർന്നെഴുന്നേറ്റു.
ഉമ്മറത്തെ ചുവരിൽ കത്തിച്ചു വച്ചിരുന്ന തീ പന്തം അയാൾ കൈയ്യിലെടുത്തു. ഉമ്മറത്തെ പടികളിറങ്ങി. തെക്ക് ഭാഗത്തെ ആഭിചാര കളരി ലക്ഷ്യമാക്കി ദൃതിയിൽ നടന്നു.
ഇളം കാറ്റിൻ്റെ ശക്തി ചെറിയതോതിൽ വർദ്ധിക്കാൻ തുടങ്ങി. ദൂരെ എവിടെ നിന്നൊക്കെയോ നായ്ക്കൾ ഉറക്കെ ഓരിയിടുന്ന ശബ്ദം ഉയർന്ന് കേൾക്കാൻ തുടങ്ങി.
കളരിവലിയൊരു മൺതറയിലാണ് നിർമിച്ചിരിക്കുന്നത്. അവിടേക്ക് കയറാൻ കരിങ്കൽ പടവുകളുണ്ട്. രാമചന്ദ്രൻ പടവുകൾ കയറി കളരിക്ക് മുൻപിൽ വന്ന് നിന്നു. കൈയ്യിലെ പന്തം ചുവട്ടിൽ മണ്ണിൽ കുത്തി നിറുത്തി. മുട്ട് കുത്തി കളരിയുടെ കരിങ്കൽ പടിയിൽ നെറ്റി മുട്ടിച്ച് കണ്ണുകളടച്ച് കണ്ഡത്തിൽ നിന്ന് പ്രത്യേക താളത്തിൽ ഉപദേവതാ മന്ത്രങ്ങൾ ഉരുവിട്ടു.
കളരിയുടെ വാതിൽ പടിക്ക് ഇരു വശവും രണ്ട് ചാത്തൻമാരെ അയാൾ കാവൽ നിറുത്തിയിരുന്നു. രാമചന്ദ്രനവരെ ശിരസ് കുമ്പിട്ട് വണങ്ങി.
മന്ത്രജപം അവസാനിപ്പിച്ച് അയാൾ മണ്ണിൽ നിന്ന് എഴുന്നേറ്റു. കൈയ്യിൽ നിലത്ത് കുത്തി വെച്ച പന്തവുമുണ്ട്. രാമചന്ദ്രൻ തൻ്റെ കഴുത്തിൽ തൂക്കിയിരുന്ന ചരടിൽ കോർത്തിട്ടിരുന്ന ഏലസുകളിൽ ഒന്ന് തിരഞ്ഞെടുത്തു. അത് കൈകളിൽ ഒതുക്കി കണ്ണുകളടച്ച് നിന്നു. അൽപ്പ നേരത്തിന് ശേഷം കണ്ണുകൾ അയാൾ തുറന്നു.
ഏലസിൽ നിന്നും കൈ എടുത്ത് ചന്ദന തടിയിൽ തീർത്ത നാലടുക്കോട് കൂടിയ വാതിലിൽ അയാൾ ഒന്ന് തോട്ടു, എന്നിട്ട് ശക്തിയിൽ അകത്തേക്കത് തള്ളി. വാതിൽ അയാളുടെ മുന്നിൽ തുറന്ന് വന്നു. രാമചന്ദ്രൻ അകത്ത് കയറി വാതിൽ അടച്ച് താഴിട്ടു.
കരിങ്കല്ല് ചെത്തി കൂട്ടി പടുത്തുയർത്തിയ ചുവരുകളായിരുന്നു അതിനകം. ചുവരിൽ പന്തം വെക്കാൻ ഒക്കുന്ന രീതിക്ക് ഘടിപ്പിച്ചിരുന്ന ഹോൾഡറിൽ അയാൾ കൈയ്യിലെ പന്തം കുത്തിവച്ചു. ചുവരിലായി നെഞ്ചിനുയരെ രണ്ട് പാളികളുള്ള കിളിവാതിൽ. തടിയിൽ തീർത്ത കിളിവാതിലിൽ ഉരുക്കിൽ പണിത ഒരു താഴ് പിടിപ്പിച്ചിരുന്ന. വളരേ പഴക്കം ചെന്നൊരു താഴ്. രാമ ചന്ദ്രൻ തൻ്റെ മടിക്കുത്തിൽ തിരുകി വച്ചിരുന്ന തുരുമ്പെടുത്ത ചാവി താഴിലേക്ക് വച്ച് തിരിക്കാൻ ശ്രമം നടത്തി. ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടുമയാൾ ശക്തിയായി ചാവി താഴിനകത്തിട്ട് തിരിക്കാൻ ശ്രമിച്ചു. നേരിയ ഞരക്കത്തോടെ താഴിനകത്തെ ചക്രങ്ങൾ ചലിക്കാൻ തുടങ്ങി. അൽപ്പം കൂടി ബലം കൊടുത്തയാൾ ആഹ് പൂട്ട് തുറക്കുകതന്നെ ചെയ്തു. പൂട്ട് തുറന്ന് അതിൻ്റെ കിളി വാതിൽ രണ്ടും മലർക്കെ തുറന്നിട്ടു.
മനുഷ്യശരീരം അഴുകിയ ചേലൊരു വാസന അതിനകത്തു നിന്നും പുറത്തേക്ക് വമിക്കാൻ തുടങ്ങി. അതിനോട് കൂടെ ബാഷ്പ്പത്തോട് കൂടി ആവിയായി പാറകൾക്കകത്ത് ചുട്ടു പഴുത്ത വായു പുറത്തേക്കൊഴുകി.
Any news bro
എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait
എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.
നിനക്ക് സുഖമല്ലേ???
സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck
??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
സുഗമായിരിക്കുന്നു…❤️
Bro ennu verum bakki
എഴുത്ത് കഴിയാറായി…
Super
Waiting for the next part
അബ്ദു…❤️❤️❤️
Super
എവിടെപ്പോയി?
ഒരു വിവരവുമില്ലല്ലോ
എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ
ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry
❤️❤️❤️❤️???
അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ
❤️❤️❤️
എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
പുതിയ അപ്ഡേറ്റ് ഒന്നുമില്ല
ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ
Aliya saji.?
H Sajit,
Happy New Year.
How are you doing? hope everything under control…
Any update on the next part?
Best regards
Gopal