ദേവീ പാർവതി.. [യുവ ഗന്ധർവ്വൻ] 261

എനിക്ക് ശരിക്കും ദേഷ്യം വന്നു.

“”ഇതെന്ത് പെണ്ണാണെന്റെ ദേവീ….?!””

എന്നാലും പിന്തിരിയാൻ ഒരുക്കമില്ല.

ഉയർത്തിപിടിച്ചിരുന്ന ആദർശങ്ങളിൽ എടുപ്പ് നിന്ന സിംഗിൾസം പച്ചക്ക് തന്തക്ക് വിളിച്ചു….

 

അവൾ വീണ്ടും തിരിഞ്ഞു പക്ഷെ ഇപ്പൊൾ മുഖത്ത് ആ പുച്ഛഭാവമില്ല.

പുഞ്ചിരി..!

കൊല്ലുന്ന ചിരി…..!

അതിൽ മതിമറന്നു ഞാൻ ഒന്ന് ഉയർന്നിരുന്നു…

ഫലമായി ചെവിയിലിറുക്കിയ ഇയർഫോൺ ഒഴുക്കിയിരുന്ന പാട്ടിന്റെ രണ്ടുവരിയിൽ കൂപ്പുകുത്തി ഉതിർന്നു വീണു;

 

“താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ……പൂനിലാക്കടവിൽ പൂക്കും പുണ്യമല്ലോ നീ ”

 

വാറ്റാ കോയിൻസിഡൻസ്!

മനസ്സ് ചിരിച്ചു. അഞ്ച് മിനിറ്റ് നീണ്ടുനിന്ന ഹാങ്ങോവറിനു ശേഷം വീണ്ടും നോക്കി പക്ഷെ അവർ ഇറങ്ങാനൊരുങ്ങുകയായിരുന്നു ഞാൻ പുറത്തുനോക്കി സ്ഥലം മനസ്സിലാക്കി ‘പട്ടാമ്പി’

അടുത്തു തന്നെ..

ചെറിയൊരാശ്വാസം….!

എന്തിനാണ്?….. ആ…..

കൃത്യം അരമണിക്കൂറിനു ശേഷം ഞാൻ ഒറ്റപ്പാലം ബസ് ഇറങ്ങി വീട്ടിലേക്ക് ടാക്സി പിടിച്ചു….

എന്നാലും മനസ്സിൽ അവളായിരുന്നു..

ഒന്നിനു പുറമെ ഒന്നായി ‘നീലാഞ്ജന മിഴികളും’

ഇവളുടെ ‘നീലിമ’ പടർന്ന മിഴികളും മനസ്സിൽ തെളിഞ്ഞു.സന്തോഷം കലർന്ന സങ്കടം..!

 

വീട്ടിൽ വന്നുകേറി ഒന്ന് കുളിച് ഫ്രഷ് ആയി.

പുറത്തിറങ്ങിയതും അച്ഛൻ നോക്കി ചിരിച്ചു…മഹാദേവൻ

അച്ഛന് സാധാരണ ജോലിയായിരുന്നു.

30 Comments

  1. Adipoli!!! Superb feel!!!

  2. ??????????

    ♥️♥️♥️♥️♥️♥️

  3. അബൂ ഇർഫാൻ

    ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!

    1. യുവ ഗന്ധർവ്വൻ

      അഭിനന്ദനത്തിന് നന്ദിയുണ്ട്…

      ഒരു നീണ്ട അഭിപ്രായമായിരുന്നു.

      സന്തോഷം ♥

      യുവ ഗന്ധർവ്വൻ

      1. അബൂ ഇർഫാൻ

        ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.

  4. പഴയ സന്യാസി

    ♥️♥️

  5. നിധീഷ്

    ❤❤❤

  6. ഫാൻഫിക്ഷൻ

    നൈസ്…

  7. വിരഹ കാമുകൻ???

    ❤❤❤

  8. Adipoli ???

  9. ഊഫ്… പൊളി സാനം..??
    പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
    എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?

    1. യുവ ഗന്ധർവ്വൻ

      അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
      ‘ചിതലരിച്ച കൈ’.
      സിറ്റുവേഷൻ,
      ഫിനാൻഷ്യൽ ക്രൈസിസ്.etc

      ഒരുപാട് നന്ദി..♥

  10. adipoli….nanayittund…ottiri ishtappettu…

  11. ❤️❤️❤️❤️❤️❤️❤️❤️❤️

  12. മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
    72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
    ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
    ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
    ♥️♥️♥️

    1. യുവ ഗന്ധർവ്വൻ

      ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
      അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.

      മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤

      യുവ ഗന്ധർവ്വൻ.✨️

  13. അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……

    സ്നേഹം…??????

    1. യുവ ഗന്ധർവ്വൻ

      എന്റെ ആഗ്രഹവും അതുതന്നെയാണ്.
      സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.

      അഭിപ്രായം അറിയിച്ചതിനു നന്ദി❤

      യുവ ഗന്ധർവ്വൻ

    1. യുവ ഗന്ധർവ്വൻ

      Thankz❤

  14. മന്നാഡിയാർ

    കൊള്ളാം ഇഷ്ട്ടമായി. ♥♥♥

    1. യുവ ഗന്ധർവ്വൻ

      നന്ദിയുണ്ട് മന്നാഡിയാർ ❤

  15. അടിപൊളി ???❤️❤️?❤️?

  16. ??

  17. ചെമ്പരത്തി

    നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച്‌ ഫീൽ ചെയ്തു ❤❤?❤

    1. വിക്രമാദിത്യൻ

      എനിക്കും ഫീൽ ചെയ്തു

      1. യുവ ഗന്ധർവ്വൻ

        നന്ദിയുണ്ട്.
        ഞാനും ഒരു എം.കെ ആരാധകനാണ്.
        കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤

        എം.കെ ആരാധകൻ❤

      2. ചെമ്പരത്തി

        ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്

  18. ♥️♥️

  19. ?

Comments are closed.