ദേവീ പാർവതി.. [യുവ ഗന്ധർവ്വൻ] 261

Views : 74787

തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് ലച്ചു എന്നെ നോക്കി ചിരിക്കുന്നതാണ് ഞാനും അവളെ നോക്കി ചിരിച്ചു.
അവൾ കാൽഭാഗം കുടിച്ചു തീർത്ത കോള എന്റെ കയ്യിൽ തന്നിട്ട് വീണ്ടും സിനിമയിൽ ലയിച്ചിരുന്നു.
ഞാൻ കോള ദേവിക്ക് കൊടുത്തു.
അവൾ തല ഉയർത്തി മുഖത്തെ നാണം മറച്ച് അത് കുടിച്ചു.
അവളുടെ അധരങ്ങൾ ബോട്ടിലിന്റെ വായിക്കുള്ളിലേക്ക് കയറിപോകുന്നതും നോക്കി ഞാൻ ഇരുന്നു.പണിപ്പെട്ടു ശ്വാസം വലിച്ചു.
അവൾ അത് കുടി കഴിഞ്ഞ് എനിക്ക് തന്നു വീണ്ടും തോളിൽ തല വച്ചു കിടന്നു.
ഞാൻ കോള എന്റെ ചുണ്ട് ചേർത്ത് വലിച്ചെടുത്തു.
ഉള്ളിലേക്ക് കോളയുടെ തണുപ്പിനോടൊപ്പം അവളുടെ അധരങ്ങളുടെ തണുപ്പും തരിപ്പും അധിമധുരവും ഒഴുകിയിറങ്ങി…!

ഉഫ്…….. ന്റെ ദേവീ…… എന്തൊരു ടേസ്റ്റ്…….!

അവൾ എന്റെ കൈ പിടിച്ച് അവളുടെ സീറ്റിലേക്കിട്ട്, പോപ്‌കോൺ ബക്കറ്റ് എടുത്ത് ഹാൻഡ്‌റസ്റ്റിൽ വച്ചു.
സീറ്റിലേക്കിട്ട എന്റെ കൈ വിരലുകൾ അവൾ അവളുടെ വിരലുകൾ കോർത്തു തെരുപിടിച്ചു.
എനിക്കാകെ അടി മുതൽ മുടി വരെ വിറഞ്ഞു.
അവളുടെ കയ്യിനെന്ത് തണുപ്പ്…!
വിരലുകൾക്ക് നല്ല നീളവും സോഫ്റ്റ്നെസ്സും.
എത്ര നേരം അങ്ങനെ ഇരുന്നെന്ന് ഓർമയില്ല.
അവസാനം ലച്ചു വിളിച്ചപ്പോളാണ് സിനിമ കഴിഞ്ഞ കാര്യം ഞങ്ങൾ അറിയുന്നതുതന്നെ.
വേഗം അവിടെനിന്നും ഇറങ്ങി.
അവരെയും കൊണ്ട് മൊത്തം കറങ്ങി നടന്നു. ഫുഡ്‌ ഒക്കെ കഴിപ്പിച്ച് വൈകുന്നേരം ആയപ്പോഴേക്കും അവരെ ഞാൻ എന്റെ വണ്ടിയിൽ വീട്ടിൽ കൊണ്ടുപോയാക്കി.
അവരൊക്കെ നല്ല സന്തോഷത്തിലായിരുന്നു. ലച്ചു സിനിമക്ക് പോയതും ഐസ് ക്രീം കഴിച്ചതും കറങ്ങിനടന്നതും എല്ലാം പറഞ്ഞു നടക്കുവാണ്.
ഞാൻ അവരോട് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. പോകാൻ നേരം ദേവീ വന്ന് എന്റെ കയ്യിൽ പിടിച്ചു.
അമ്മയും അച്ഛനും അത് നോക്കിനിന്നു.
“ഏട്ടാ… രാത്രി എന്നെ വിളിക്കുവോ?”
“മ്മ് വിളിക്കാം…….
ലച്ചു ടാറ്റാ ”
അവൾ എന്റെ നേരെ കൈ വീശി കാണിച്ചു ഒരു ഫ്ലയിങ് കിസ്സും തന്നു….
അത്രയധികം ഞാൻ അവൾക്ക് പ്രിയപ്പെട്ടതായി മാറിയിരുന്നു.
അച്ചനും അമ്മയും അത് അത്ഭുതത്തോടെ നോക്കി കണ്ടു.
“അവൾ അധികം അങ്ങനെ ആരോടും കമ്പനി ആവാറില്ല.. ”
അമ്മയാണ്.

Recent Stories

The Author

യുവ ഗന്ധർവ്വൻ

30 Comments

  1. Adipoli!!! Superb feel!!!

  2. 👌🏻👌🏻👌🏻👌🏻👌🏻

    ♥️♥️♥️♥️♥️♥️

  3. അബൂ ഇർഫാൻ

    ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!

    1. യുവ ഗന്ധർവ്വൻ

      അഭിനന്ദനത്തിന് നന്ദിയുണ്ട്…

      ഒരു നീണ്ട അഭിപ്രായമായിരുന്നു.

      സന്തോഷം ♥

      യുവ ഗന്ധർവ്വൻ

      1. അബൂ ഇർഫാൻ

        ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.

  4. പഴയ സന്യാസി

    ♥️♥️

  5. നിധീഷ്

    ❤❤❤

  6. ഫാൻഫിക്ഷൻ

    നൈസ്…

  7. വിരഹ കാമുകൻ💘💘💘

    ❤❤❤

  8. Adipoli 😍😍😍

  9. തടിയൻ😁

    ഊഫ്… പൊളി സാനം..🔥🔥
    പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
    എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..😢

    1. യുവ ഗന്ധർവ്വൻ

      അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
      ‘ചിതലരിച്ച കൈ’.
      സിറ്റുവേഷൻ,
      ഫിനാൻഷ്യൽ ക്രൈസിസ്.etc

      ഒരുപാട് നന്ദി..♥

  10. adipoli….nanayittund…ottiri ishtappettu…

  11. ❤️❤️❤️❤️❤️❤️❤️❤️❤️

  12. മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
    72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
    ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
    ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
    ♥️♥️♥️

    1. യുവ ഗന്ധർവ്വൻ

      ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
      അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.

      മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤

      യുവ ഗന്ധർവ്വൻ.✨️

  13. അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……

    സ്നേഹം…💕💕💕💕💕💕

    1. യുവ ഗന്ധർവ്വൻ

      എന്റെ ആഗ്രഹവും അതുതന്നെയാണ്.
      സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.

      അഭിപ്രായം അറിയിച്ചതിനു നന്ദി❤

      യുവ ഗന്ധർവ്വൻ

    1. യുവ ഗന്ധർവ്വൻ

      Thankz❤

  14. മന്നാഡിയാർ

    കൊള്ളാം ഇഷ്ട്ടമായി. ♥♥♥

    1. യുവ ഗന്ധർവ്വൻ

      നന്ദിയുണ്ട് മന്നാഡിയാർ ❤

  15. അടിപൊളി 😘😘😘❤️❤️😘❤️😘

  16. 👌👌

  17. ചെമ്പരത്തി

    നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച്‌ ഫീൽ ചെയ്തു ❤❤😍❤

    1. വിക്രമാദിത്യൻ

      എനിക്കും ഫീൽ ചെയ്തു

      1. യുവ ഗന്ധർവ്വൻ

        നന്ദിയുണ്ട്.
        ഞാനും ഒരു എം.കെ ആരാധകനാണ്.
        കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤

        എം.കെ ആരാധകൻ❤

      2. ചെമ്പരത്തി

        ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്

  18. ♥️♥️

  19. 🖤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com