ദേവീ പാർവതി.. [യുവ ഗന്ധർവ്വൻ] 261

രണ്ട് ദിവസം കടന്ന് പോയി. ഞാനും അവളും തമ്മിൽ കാണുന്നുണ്ട്…എന്നാൽ തമ്മിൽ ഒന്നും മിണ്ടുന്നില്ല…
എനിക്ക് വേണ്ട ഭക്ഷണം ഞാൻ എടുത്ത് കഴിക്കുന്നു….. അവൾ എല്ലാവരോടും പഴയത്പോലെ കമ്പനി ആണ്…..

അപ്പോൾ എന്നോട് മാത്രേ അവൾക്ക് വെറുപ്പ് ഉള്ളൂ .
എന്നാലും ഈ ചെറിയ കാര്യത്തിനൊക്കെ ഡിവോഴ്സ്??

ഒന്നിലും ഒരു താല്പര്യമില്ല…..
അവൾ വെറുതെ പോലും ഒന്ന് നോക്കുന്നില്ല….

രാത്രിയിൽ എന്റെ കണ്ണീരു മുഴുവൻ സോഫ നനച്ചുകൊണ്ടേ ഇരുന്നു…
രാവിലെ ആരും കാണാതിരിക്കാൻ
പണിപ്പെട്ട് നേരത്തെ എഴുന്നേൽക്കാൻ പഠിച്ചു….

ഇന്ന് അവളുടെ വീട്ടിൽ പോകേണ്ട ദിവസമാണ്.
അമ്മ രാവിലെ വന്ന് എന്നെയും അവളെയും ഒരുക്കികെട്ടി യാത്രയാക്കി…

അവളുടെ വീട്ടിലെക്കുള്ള യാത്രയിൽ… അവൾ എന്നോടൊന്നും മിണ്ടിയില്ല അത് പിന്നെ അങ്ങനെതന്നെ ആണല്ലോ…… അന്ന് മിണ്ടിയതിൽപ്പിന്നെ അവൾ എന്നെ ഒന്ന് നോക്കിയിട്ടുപോലുമില്ല….

അവളുടെ ശ്രദ്ധ കിട്ടാൻ വേണ്ടി ഞാൻ കാണിച്ച കൂട്ടിയതിനു കണക്കില്ല….
എന്നാലും പെണ്ണുങ്ങൾക്ക് ഇത്ര വാശി പാടില്ല….

ആകെ ഒരു സന്തോഷമില്ലായ്മ….
എല്ലാവരും സന്തോഷത്തിലാണ്…..

30 Comments

  1. Adipoli!!! Superb feel!!!

  2. ??????????

    ♥️♥️♥️♥️♥️♥️

  3. അബൂ ഇർഫാൻ

    ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!

    1. യുവ ഗന്ധർവ്വൻ

      അഭിനന്ദനത്തിന് നന്ദിയുണ്ട്…

      ഒരു നീണ്ട അഭിപ്രായമായിരുന്നു.

      സന്തോഷം ♥

      യുവ ഗന്ധർവ്വൻ

      1. അബൂ ഇർഫാൻ

        ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.

  4. പഴയ സന്യാസി

    ♥️♥️

  5. നിധീഷ്

    ❤❤❤

  6. ഫാൻഫിക്ഷൻ

    നൈസ്…

  7. വിരഹ കാമുകൻ???

    ❤❤❤

  8. Adipoli ???

  9. ഊഫ്… പൊളി സാനം..??
    പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
    എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?

    1. യുവ ഗന്ധർവ്വൻ

      അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
      ‘ചിതലരിച്ച കൈ’.
      സിറ്റുവേഷൻ,
      ഫിനാൻഷ്യൽ ക്രൈസിസ്.etc

      ഒരുപാട് നന്ദി..♥

  10. adipoli….nanayittund…ottiri ishtappettu…

  11. ❤️❤️❤️❤️❤️❤️❤️❤️❤️

  12. മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
    72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
    ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
    ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
    ♥️♥️♥️

    1. യുവ ഗന്ധർവ്വൻ

      ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
      അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.

      മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤

      യുവ ഗന്ധർവ്വൻ.✨️

  13. അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……

    സ്നേഹം…??????

    1. യുവ ഗന്ധർവ്വൻ

      എന്റെ ആഗ്രഹവും അതുതന്നെയാണ്.
      സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.

      അഭിപ്രായം അറിയിച്ചതിനു നന്ദി❤

      യുവ ഗന്ധർവ്വൻ

    1. യുവ ഗന്ധർവ്വൻ

      Thankz❤

  14. മന്നാഡിയാർ

    കൊള്ളാം ഇഷ്ട്ടമായി. ♥♥♥

    1. യുവ ഗന്ധർവ്വൻ

      നന്ദിയുണ്ട് മന്നാഡിയാർ ❤

  15. അടിപൊളി ???❤️❤️?❤️?

  16. ??

  17. ചെമ്പരത്തി

    നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച്‌ ഫീൽ ചെയ്തു ❤❤?❤

    1. വിക്രമാദിത്യൻ

      എനിക്കും ഫീൽ ചെയ്തു

      1. യുവ ഗന്ധർവ്വൻ

        നന്ദിയുണ്ട്.
        ഞാനും ഒരു എം.കെ ആരാധകനാണ്.
        കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤

        എം.കെ ആരാധകൻ❤

      2. ചെമ്പരത്തി

        ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്

  18. ♥️♥️

  19. ?

Comments are closed.