ദേവീ പാർവതി.. [യുവ ഗന്ധർവ്വൻ] 261

Views : 74787

ഇവളെയെന്നല്ല ഒരുത്തിയെയും മനസ്സിതുവരെ നോക്കാൻ ആഗ്രഹിച്ചിട്ടില്ല……

കറുപ്പ് നിറമുള്ള, ഹൃദയത്തിന്റെ ചുമരിലെങ്ങോ “”ആ നീലാഞ്ജന മിഴികൾ “” മിന്നിമറഞ്ഞു…..

 

കാറ്റിന്റെ വേഗത കണ്ണിലറിഞ്ഞപ്പോൾ ഉള്ളറയിൽനിന്നും

ഒരു തുള്ളി പുറത്തു വന്നു.

‘പിന്നെ ഇവൾക്ക് മാത്രമെന്താ ഇത്ര പ്രത്യേകത??’

 

ഉത്തരം നൽകാതെ അവളുടെ മുഖദർശനത്തിന് വേണ്ടിയുള്ള ആകാംഷ എന്നെ പിടികൂടി..

അതറിഞ്ഞെന്ന പോലെ അവൾ മുടിമാടിയൊതുക്കികൊണ്ട് ബാക്കിലേക്ക് എത്തിനോക്കി.

ചുറ്റും കണ്ണോടിച്ചു അവൾ എന്നെ ഒന്ന് രൂക്ഷമായി നോക്കി.

ഏതാ ഈ വായിനോക്കി? എന്നാവാം അതിനർത്ഥം.

എന്റെ കണ്ണ് വിടർന്നു

ഉള്ളിലൊരായിരം ‘കൽവിളക്കുകൾ’ ശോഭയോടെ നിന്ന് കത്തി.

നെറ്റിയിൽ ഒരു ഭസ്മകുറി മാത്രം എന്നാൽ അതുതന്നെ ധാരാളം.

വിരിഞ്ഞ കണ്ണുകളിൽ ചെറിയ നീലിമ.

കവിളുകളുടെ പൊൻതുടിപ്പ് പെൺചന്തം കവിഞ്ഞൊഴുക്കുന്നു.

നീണ്ട നാസികയും അതിനു താഴെ വിരിഞ്ഞ ഇതളുകണക്കെ അധരങ്ങൾ. തൊട്ടാൽ ചോര കിനിയുമോ?

പല ചോദ്യങ്ങളും ഉയർന്നു.

കൊച്ചുപ്പൂവിനോട് ചെവിയിൽ എന്തോ കുസൃതി പറഞ്ഞു തിരിഞ്ഞ് പുഞ്ചിരിച്ചു വന്നു കുരുങ്ങിയതു എന്റെ കണ്ണിലായിരുന്നു.

പെട്ടെന്ന് പുഞ്ചിരി മാഞ്ഞു

കവിളുകൾ കൂടി വന്നു അധരങ്ങൾതമ്മിൽ കൂട്ടിമുട്ടി

ആകെമൊത്തം ഒരു പുച്ഛഭാവം.

ഇനിയും നോക്കിയാൽ പണിയാകും എന്നറിഞ്ഞ ഞാൻ എന്നെ നോക്കിനിന്നിരുന്ന കൊച്ചുപൂവിനെ നോക്കി ചിരിച്ചു…

അവളും തിരിച്ചു ചിരിച്ചു….

 

വീണ്ടും ആ കൊച്ചുപൂവിനോട് എന്തോ പറയാൻ വന്ന അവൾ കാണുന്നത് ഞങ്ങൾ തമ്മിൽ ചിരിക്കുന്നതാണ്…

പെട്ടെന്നു അവൾ മുഖം തിരിച്ചു.

Recent Stories

The Author

യുവ ഗന്ധർവ്വൻ

30 Comments

  1. Adipoli!!! Superb feel!!!

  2. 👌🏻👌🏻👌🏻👌🏻👌🏻

    ♥️♥️♥️♥️♥️♥️

  3. അബൂ ഇർഫാൻ

    ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!

    1. യുവ ഗന്ധർവ്വൻ

      അഭിനന്ദനത്തിന് നന്ദിയുണ്ട്…

      ഒരു നീണ്ട അഭിപ്രായമായിരുന്നു.

      സന്തോഷം ♥

      യുവ ഗന്ധർവ്വൻ

      1. അബൂ ഇർഫാൻ

        ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.

  4. പഴയ സന്യാസി

    ♥️♥️

  5. നിധീഷ്

    ❤❤❤

  6. ഫാൻഫിക്ഷൻ

    നൈസ്…

  7. വിരഹ കാമുകൻ💘💘💘

    ❤❤❤

  8. Adipoli 😍😍😍

  9. തടിയൻ😁

    ഊഫ്… പൊളി സാനം..🔥🔥
    പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
    എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..😢

    1. യുവ ഗന്ധർവ്വൻ

      അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
      ‘ചിതലരിച്ച കൈ’.
      സിറ്റുവേഷൻ,
      ഫിനാൻഷ്യൽ ക്രൈസിസ്.etc

      ഒരുപാട് നന്ദി..♥

  10. adipoli….nanayittund…ottiri ishtappettu…

  11. ❤️❤️❤️❤️❤️❤️❤️❤️❤️

  12. മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
    72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
    ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
    ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
    ♥️♥️♥️

    1. യുവ ഗന്ധർവ്വൻ

      ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
      അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.

      മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤

      യുവ ഗന്ധർവ്വൻ.✨️

  13. അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……

    സ്നേഹം…💕💕💕💕💕💕

    1. യുവ ഗന്ധർവ്വൻ

      എന്റെ ആഗ്രഹവും അതുതന്നെയാണ്.
      സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.

      അഭിപ്രായം അറിയിച്ചതിനു നന്ദി❤

      യുവ ഗന്ധർവ്വൻ

    1. യുവ ഗന്ധർവ്വൻ

      Thankz❤

  14. മന്നാഡിയാർ

    കൊള്ളാം ഇഷ്ട്ടമായി. ♥♥♥

    1. യുവ ഗന്ധർവ്വൻ

      നന്ദിയുണ്ട് മന്നാഡിയാർ ❤

  15. അടിപൊളി 😘😘😘❤️❤️😘❤️😘

  16. 👌👌

  17. ചെമ്പരത്തി

    നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച്‌ ഫീൽ ചെയ്തു ❤❤😍❤

    1. വിക്രമാദിത്യൻ

      എനിക്കും ഫീൽ ചെയ്തു

      1. യുവ ഗന്ധർവ്വൻ

        നന്ദിയുണ്ട്.
        ഞാനും ഒരു എം.കെ ആരാധകനാണ്.
        കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤

        എം.കെ ആരാധകൻ❤

      2. ചെമ്പരത്തി

        ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്

  18. ♥️♥️

  19. 🖤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com