ദേവി അത് കേട്ടതും മുഖം തിരിച്ചു ഉള്ളിലേക്ക് നടന്നു നീങ്ങി.
അവൾ ഒന്ന് മിണ്ടുക പോലും ചെയ്തില്ല..
പാർവതി എന്നോട് യാത്ര പറഞ്ഞ് നടന്നു പോയി.
ഈറനണിഞ്ഞ കണ്ണുകളിലൂടെ അവൾ നടന്നകലുന്നത് ഞാൻ നോക്കിനിന്നു.
അൽപ ദൂരം കടന്നതും അവൾ തിരിഞ്ഞ് നോക്കി. അവളുടെ കണ്ണുകളും കലങ്ങിയതായി എനിക്ക് തോന്നി.
ഞാൻ കണ്ണ് തുടച്ച് ഉള്ളിലേക്ക് കയറി.
അവൾ എന്നെ കാത്തുനിക്കുന്നു.
മുഖത്ത് ഗൗരവം.
“ആന്റി… ”
” ആര് ദേവികയോ?….
കല്യാണം കഴിഞ്ഞെന്ന് ആൻ പറഞ്ഞിരുന്നു…. വരാൻ സാധിച്ചില്ല…. ഇതാണോ ചെറുക്കൻ?
“ആഹ് ആന്റി….
ആനിനു സുഖമാണോ?….”
“ഹ്മ്മ് സുഖം…എന്നെ കാണാൻ വന്നതാണോ? അതോ?”
“അല്ലാ…..നിയ്ക്കറിയില്ലായിരുന്നു ആന്റി ആണ് ..ഡോക്ടറെന്ന് …”
“ഇയാളുടെ പേരെന്താ?”
“സഞ്ജീവ് ”
ഞാൻ മറുപടി കൊടുത്തു.
“തനിക്ക് പാർവതിയെ എങ്ങനെ അറിയാം…?.. അല്ലാ…. സംസാരിക്കുന്നത് കണ്ടു… അതുകൊണ്ട് ചോദിച്ചതാ…”
“കോളേജ് മേറ്റ് ആണ്.”
അത് പറഞ്ഞപ്പോൾ ദേവി എന്നെ പുച്ഛത്തോടെ നോക്കി.
ചിരിയാണ് മുഖത്ത്.
“ആന്റിക്ക് അറിയുവോ? പേർസണൽ….”
ഇവൾക്കിതെന്താണ്…..?
അവളെപറ്റി അറിയാഞ്ഞിട്ട്…
“അത് ഒരു സിവിയർ കേസ് ആണ്….അതൊന്നും മോളറിയണ്ട ….മോൾക്കെന്താ അസുഖം അത് പറ…!”
“നിക്ക് വയറുവേദനയാണ്…അത് ഡേറ്റിന്റെയാ….. ആന്റി ഇത് പറ…”
“മോളെ അത് നിനക്ക് ദഹിക്കില്ല.”
ഞാൻ അവർ പറയുന്നതിനൊന്നും ചെവി കൊടുത്തില്ല….. ഞാൻ ദേവിയുടെ കണ്ണിലേക്കു നോക്കി
കുശുമ്പാണ് പെണ്ണിന്.
Adipoli!!! Superb feel!!!
??????????
♥️♥️♥️♥️♥️♥️
ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!
അഭിനന്ദനത്തിന് നന്ദിയുണ്ട്…
ഒരു നീണ്ട അഭിപ്രായമായിരുന്നു.
സന്തോഷം ♥
യുവ ഗന്ധർവ്വൻ
ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.
♥️♥️
❤❤❤
നൈസ്…
❤❤❤
Adipoli ???
ഊഫ്… പൊളി സാനം..??
പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?
അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
‘ചിതലരിച്ച കൈ’.
സിറ്റുവേഷൻ,
ഫിനാൻഷ്യൽ ക്രൈസിസ്.etc
ഒരുപാട് നന്ദി..♥
adipoli….nanayittund…ottiri ishtappettu…
❤️❤️❤️❤️❤️❤️❤️❤️❤️
മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
♥️♥️♥️
ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.
മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤
യുവ ഗന്ധർവ്വൻ.✨️
അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……
സ്നേഹം…??????
എന്റെ ആഗ്രഹവും അതുതന്നെയാണ്.
സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.
അഭിപ്രായം അറിയിച്ചതിനു നന്ദി❤
യുവ ഗന്ധർവ്വൻ
Nice
Thankz❤
കൊള്ളാം ഇഷ്ട്ടമായി. ♥♥♥
നന്ദിയുണ്ട് മന്നാഡിയാർ ❤
അടിപൊളി ???❤️❤️?❤️?
??
നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച് ഫീൽ ചെയ്തു ❤❤?❤
എനിക്കും ഫീൽ ചെയ്തു
നന്ദിയുണ്ട്.
ഞാനും ഒരു എം.കെ ആരാധകനാണ്.
കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤
എം.കെ ആരാധകൻ❤
ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്
♥️♥️
?