അടുത്ത ദിവസം എനിക്ക് ലീവ് കഴിഞ്ഞ് ജോലിക്ക് കയറണമായിരുന്നു.
“മോൻ അവളെ ഒപ്പം കൂട്ടുന്നില്ലേ? ”
എന്തിനു?
അവൾ ഇവിടെ നിന്നാലും അവിടെ നിന്നാലും ഒരുപോലൊക്കെ തന്നെ…..
” ഇല്ല അവളിവിടെ നിന്നോട്ടെ ഞാൻ ഈ ശനിയാഴ്ച ഇങ്ങോട്ട് തന്നെയല്ലേ വരുന്നേ…. ”
“അവളിവിടെ ഒറ്റക്ക് നിൽക്കണ്ടേ?”
“നിങ്ങളൊക്കെ എങ്ങോട്ട് പോകുന്നു?”
“ഈ ചെക്കനെകൊണ്ട്…….
നീ ഇങ്ങോട്ടൊന്നും പറയണ്ട…. നാളെ പോകുമ്പോ അവളെയും കൂട്ടിക്കോണം…”
അവൾ അമ്മയെ നോക്കി ചിരിച്ചു.
അമ്മയും.
ഞാൻ ഒന്നും പറയാതെ ബാഗ് പാക്ക് ചെയ്തു.
അവൾ അമ്മ പോയതും കട്ടിലിനടിയിൽ നിന്നും ഒരു ബാഗുകൂടി പണിപ്പെട്ട് വലിച്ചെടുത്ത് പാക്ക് ചെയ്യാൻ തുടങ്ങി…….
പാതിരാത്രി സോഫയുടെ തുഞ്ചത്തു തലവച്ചു കിടക്കുമ്പോളാണ് ഞാൻ ആലോചിച്ചത്.
ഇവൾക്ക് ഇവിടെ എങ്ങാനും നിന്നാൽ പോരെ അവിടെ ആരാ ഒന്ന് സംസാരിക്കാൻ….? ആകെ ഉള്ള എന്നോട് സംസാരിച്ചിട്ട് തന്നെ ഒരാഴ്ചയോളമായി.
രാവിലെ എല്ലാവരോടും പറഞ്ഞു ഞങ്ങൾ യാത്ര തിരിച്ചു. അവൾ എല്ലാവർക്കും ടാറ്റാ കൊടുക്കുന്നുണ്ട്…. കൊച്ചുക്കുട്ടിയെ പോലെ…
ഞാൻ പോലും “പോവാ”ണെന്നല്ലാതെ ഒരു വാക്ക് മിണ്ടാറില്ല.
ഞങ്ങൾ ഒരു പതിനൊന്നു മണിയോടെ ഫ്ലാറ്റിലെത്തി.
ആകെമൊത്തം പൊടിയാണ് വീട്ടിലേക്ക് പോകുന്നതിനു മുൻപേ ഒന്ന് അടുക്കിപെറുക്കി വച്ചതുകൊണ്ട് കുറച്ചു വൃത്തിയുണ്ട്.
സാധാരണ അതുണ്ടാവാറില്ല.
അവൾ സാരിയുടെ തുമ്പ് ചുറ്റിയെടുത്ത ഇടുപ്പിൽ കുത്തി വൃത്തിയാക്കാൻ തുടങ്ങി.
ഞാൻ പുറത്ത് പോയി അവൾക്കും കൂടിയുള്ള ഫുഡ് പാർസൽ വാങ്ങിക്കൊണ്ട് വന്നു.
ഞാൻ വരുമ്പോൾ അവൾ കുനിഞ്ഞിരുന്ന ഹാളിലുള്ള ടേബിൾ തുടക്കുകയായിരുന്നു.
Adipoli!!! Superb feel!!!
??????????
♥️♥️♥️♥️♥️♥️
ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!
അഭിനന്ദനത്തിന് നന്ദിയുണ്ട്…
ഒരു നീണ്ട അഭിപ്രായമായിരുന്നു.
സന്തോഷം ♥
യുവ ഗന്ധർവ്വൻ
ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.
♥️♥️
❤❤❤
നൈസ്…
❤❤❤
Adipoli ???
ഊഫ്… പൊളി സാനം..??
പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?
അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
‘ചിതലരിച്ച കൈ’.
സിറ്റുവേഷൻ,
ഫിനാൻഷ്യൽ ക്രൈസിസ്.etc
ഒരുപാട് നന്ദി..♥
adipoli….nanayittund…ottiri ishtappettu…
❤️❤️❤️❤️❤️❤️❤️❤️❤️
മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
♥️♥️♥️
ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.
മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤
യുവ ഗന്ധർവ്വൻ.✨️
അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……
സ്നേഹം…??????
എന്റെ ആഗ്രഹവും അതുതന്നെയാണ്.
സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.
അഭിപ്രായം അറിയിച്ചതിനു നന്ദി❤
യുവ ഗന്ധർവ്വൻ
Nice
Thankz❤
കൊള്ളാം ഇഷ്ട്ടമായി. ♥♥♥
നന്ദിയുണ്ട് മന്നാഡിയാർ ❤
അടിപൊളി ???❤️❤️?❤️?
??
നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച് ഫീൽ ചെയ്തു ❤❤?❤
എനിക്കും ഫീൽ ചെയ്തു
നന്ദിയുണ്ട്.
ഞാനും ഒരു എം.കെ ആരാധകനാണ്.
കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤
എം.കെ ആരാധകൻ❤
ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്
♥️♥️
?