ദേവീ പാർവതി.. [യുവ ഗന്ധർവ്വൻ] 261

“ചേച്ചി ന്തിനാ ന്നെ ജ്യൂസിൽ കുളിപ്പിച്ചേ? ”
അവൾ ചിരിക്കുകയാണ്….
ദേവി ഒരു നിമിഷം മുഖം പൊത്തി കരയുന്നത് കണ്ടു.
പിന്നെ ലച്ചുവിനെ മാറോടു ചേർത്ത് കെട്ടിപിടിച്ച് മുഖത്ത് ഉമ്മവച്ചു.
“മോള് ചേച്ചിയോട് മിണ്ടണില്യാലോ? അതോണ്ടാ ചേച്ചി. ഒഴിച്ചേ….!”
“വല്ല ചായയോ കാപ്പിയോ വാങ്ങാത്തത് നന്നായി.”
ഞാൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
അവൾ എന്നെ ഒന്ന് നോക്കി വീണ്ടും അവളെ കെട്ടിപിടിച്ച് ഇരുന്നു.
വീട്ടിലെത്തിയപ്പോൾ ദേവി കുറച്ചുകൂടി ഹാപ്പിയായത്പോലെ
അവളിപ്പോൾ എല്ലാവരുടെയും മുന്നിൽ വച്ച് എന്നെ ഏട്ടാ എന്നൊക്കെ വിളിക്കുന്നുണ്ട്.
ചെറിയൊരാശ്വാസം….!

എന്നാലും മുഴുവനായിട്ടില്ല….. ആവില്ല.
ആകെ അറിയാവുന്നത് അരുണിനാണ് അവൻ പറഞ്ഞിട്ടും ഇവൾ വിശ്വസിക്കുന്നില്ല.
ഞാൻ പിന്നെ നുണയാനാണല്ലോ…. ചതിയൻ….!
ഇനി എങ്ങനെ പറഞ്ഞ് മനസ്സിലാക്കാനാണ്.

അന്ന് വൈകീട്ട് ഞങ്ങൾ വീട്ടിലെക്ക് തിരിച്ചുവന്നു.
പോരുമ്പോൾ ലച്ചു കരയുന്നുണ്ടായിരുന്നു…
ഞാൻ അവളോട് ഹോളിഡെയ്‌സിലെല്ലാം വീട്ടിലെക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് ആ കവിളിൽ നുള്ളിയപ്പോ പെണ്ണിന് സന്തോഷം.. കരച്ചിലിലും പെണ്ണ് ചിരിച്ചു.
എന്നെ കെട്ടിപിടിച്ചു ഉമ്മ തന്നു.
ദേവിക്കും അത് പറഞ്ഞപ്പോൾ സന്തോഷം..
അവളും കരഞ്ഞിരുന്നു.

രാത്രിയിൽ അമ്മ റൂമിലേക്ക് വന്നു.
ഞാൻ ബാഗ് പാക്ക് ചെയ്യുകയായിരുന്നു.

30 Comments

  1. Adipoli!!! Superb feel!!!

  2. ??????????

    ♥️♥️♥️♥️♥️♥️

  3. അബൂ ഇർഫാൻ

    ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!

    1. യുവ ഗന്ധർവ്വൻ

      അഭിനന്ദനത്തിന് നന്ദിയുണ്ട്…

      ഒരു നീണ്ട അഭിപ്രായമായിരുന്നു.

      സന്തോഷം ♥

      യുവ ഗന്ധർവ്വൻ

      1. അബൂ ഇർഫാൻ

        ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.

  4. പഴയ സന്യാസി

    ♥️♥️

  5. നിധീഷ്

    ❤❤❤

  6. ഫാൻഫിക്ഷൻ

    നൈസ്…

  7. വിരഹ കാമുകൻ???

    ❤❤❤

  8. Adipoli ???

  9. ഊഫ്… പൊളി സാനം..??
    പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
    എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?

    1. യുവ ഗന്ധർവ്വൻ

      അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
      ‘ചിതലരിച്ച കൈ’.
      സിറ്റുവേഷൻ,
      ഫിനാൻഷ്യൽ ക്രൈസിസ്.etc

      ഒരുപാട് നന്ദി..♥

  10. adipoli….nanayittund…ottiri ishtappettu…

  11. ❤️❤️❤️❤️❤️❤️❤️❤️❤️

  12. മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
    72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
    ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
    ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
    ♥️♥️♥️

    1. യുവ ഗന്ധർവ്വൻ

      ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
      അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.

      മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤

      യുവ ഗന്ധർവ്വൻ.✨️

  13. അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……

    സ്നേഹം…??????

    1. യുവ ഗന്ധർവ്വൻ

      എന്റെ ആഗ്രഹവും അതുതന്നെയാണ്.
      സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.

      അഭിപ്രായം അറിയിച്ചതിനു നന്ദി❤

      യുവ ഗന്ധർവ്വൻ

    1. യുവ ഗന്ധർവ്വൻ

      Thankz❤

  14. മന്നാഡിയാർ

    കൊള്ളാം ഇഷ്ട്ടമായി. ♥♥♥

    1. യുവ ഗന്ധർവ്വൻ

      നന്ദിയുണ്ട് മന്നാഡിയാർ ❤

  15. അടിപൊളി ???❤️❤️?❤️?

  16. ??

  17. ചെമ്പരത്തി

    നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച്‌ ഫീൽ ചെയ്തു ❤❤?❤

    1. വിക്രമാദിത്യൻ

      എനിക്കും ഫീൽ ചെയ്തു

      1. യുവ ഗന്ധർവ്വൻ

        നന്ദിയുണ്ട്.
        ഞാനും ഒരു എം.കെ ആരാധകനാണ്.
        കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤

        എം.കെ ആരാധകൻ❤

      2. ചെമ്പരത്തി

        ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്

  18. ♥️♥️

  19. ?

Comments are closed.