ദേവീ പാർവതി.. [യുവ ഗന്ധർവ്വൻ] 261

ഞാൻ തിരിഞ്ഞ് നോക്കി
“ലച്ചുട്ടി ഇവിടെയാണ് കിടക്കുന്നത്”
“നിങ്ങൾ അവിടെ കിടന്നോളൂ….
ഞാൻ പുറത്ത് കിടന്നോളാം… എന്നാൽ…”
“അതല്ല… അറ്റത്ത് കിടന്നാൽ മതി … അവളെ ഞാൻ നടുവിൽ കിടത്തിക്കോളാം ”
ഞാൻ ഒന്ന് മൂളി.
ലച്ചുട്ടി അവളുടെ ഒരു ചെറിയ തലയിണയും കെട്ടിപിടിച്ച് ഉള്ളിലേക്ക് കയറി വന്നു..
അച്ഛനും അമ്മയും പുറത്തുണ്ടായിരുന്നു…
“അവൾ കുസൃതി കാണിക്കും. ഉറങ്ങാൻ വിടില്ലട്ടോ….. നിങ്ങളെ….”
അമ്മയാണ്
“അത് സാരമില്ലമ്മേ…. ഞങ്ങൾ ഇന്ന് ഉറങ്ങുന്നില്ല…”
ഞാൻ അവളെ പിടിച്ച് പൊക്കി അമ്മയോട് പറഞ്ഞു.
അവർ ഗുഡ്‌നൈറ്റ് പറഞ്ഞു തിരിച്ചുപ്പോയി..

അവൾ എന്റെയും ദേവിയുടെയും കൈ പിടിച്ച് ഇരുന്ന് കഥ പറയുകയാണ്…
ഏതൊക്കെയോ കൂട്ടുകാരികളുടെ പേരൊക്കെ പറയുന്നുണ്ട്.
അവളുടെ വാതോരാതെയുള്ള സംസാരം കേട്ട് എനിക്ക് ചിരി വന്നു.
ദേവി കിടന്നതും ഉറങ്ങി…. ഞാൻ ലച്ചുവിനെ നോക്കി, അവളുടെ കത്തിയടിയും കേട്ട് മെല്ലെ മയക്കത്തിലേക്ക്….

രാവിലെ ദേവിക്ക് എന്തോ പർച്ചെസിങ് ഉണ്ടെന്ന് പറഞ്ഞിരുന്നു.
ഞാൻ അവളെയും ലച്ചുവിനെയും കൊണ്ട് മാളിൽ കയറി അവൾക്ക് വേണ്ടതും ലച്ചുവിന് വേണ്ടതും എല്ലാം വാങ്ങിക്കൊടുത്ത്
ജ്യൂസ്‌ കുടിക്കാൻ കയറിയപ്പോളാണ്…… ദേവി അവൾക്ക് ഒന്നും വേണ്ടെന്ന് പറഞ്ഞത്…
ലച്ചുവും ഞാനും നിർബന്ധിച്ചിട്ടും അവൾ കഴിക്കാൻ തയ്യാറായില്ല.

30 Comments

  1. Adipoli!!! Superb feel!!!

  2. ??????????

    ♥️♥️♥️♥️♥️♥️

  3. അബൂ ഇർഫാൻ

    ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!

    1. യുവ ഗന്ധർവ്വൻ

      അഭിനന്ദനത്തിന് നന്ദിയുണ്ട്…

      ഒരു നീണ്ട അഭിപ്രായമായിരുന്നു.

      സന്തോഷം ♥

      യുവ ഗന്ധർവ്വൻ

      1. അബൂ ഇർഫാൻ

        ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.

  4. പഴയ സന്യാസി

    ♥️♥️

  5. നിധീഷ്

    ❤❤❤

  6. ഫാൻഫിക്ഷൻ

    നൈസ്…

  7. വിരഹ കാമുകൻ???

    ❤❤❤

  8. Adipoli ???

  9. ഊഫ്… പൊളി സാനം..??
    പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
    എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?

    1. യുവ ഗന്ധർവ്വൻ

      അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
      ‘ചിതലരിച്ച കൈ’.
      സിറ്റുവേഷൻ,
      ഫിനാൻഷ്യൽ ക്രൈസിസ്.etc

      ഒരുപാട് നന്ദി..♥

  10. adipoli….nanayittund…ottiri ishtappettu…

  11. ❤️❤️❤️❤️❤️❤️❤️❤️❤️

  12. മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
    72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
    ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
    ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
    ♥️♥️♥️

    1. യുവ ഗന്ധർവ്വൻ

      ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
      അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.

      മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤

      യുവ ഗന്ധർവ്വൻ.✨️

  13. അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……

    സ്നേഹം…??????

    1. യുവ ഗന്ധർവ്വൻ

      എന്റെ ആഗ്രഹവും അതുതന്നെയാണ്.
      സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.

      അഭിപ്രായം അറിയിച്ചതിനു നന്ദി❤

      യുവ ഗന്ധർവ്വൻ

    1. യുവ ഗന്ധർവ്വൻ

      Thankz❤

  14. മന്നാഡിയാർ

    കൊള്ളാം ഇഷ്ട്ടമായി. ♥♥♥

    1. യുവ ഗന്ധർവ്വൻ

      നന്ദിയുണ്ട് മന്നാഡിയാർ ❤

  15. അടിപൊളി ???❤️❤️?❤️?

  16. ??

  17. ചെമ്പരത്തി

    നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച്‌ ഫീൽ ചെയ്തു ❤❤?❤

    1. വിക്രമാദിത്യൻ

      എനിക്കും ഫീൽ ചെയ്തു

      1. യുവ ഗന്ധർവ്വൻ

        നന്ദിയുണ്ട്.
        ഞാനും ഒരു എം.കെ ആരാധകനാണ്.
        കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤

        എം.കെ ആരാധകൻ❤

      2. ചെമ്പരത്തി

        ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്

  18. ♥️♥️

  19. ?

Comments are closed.