ദേവീ പാർവതി.. [യുവ ഗന്ധർവ്വൻ] 261

ദേവീ പാർവതി..

Author : യുവ ഗന്ധർവ്വൻ

 

“ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ? എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ…? ”

“നീ ചെയ്യുന്നതെല്ലാം തെറ്റാണ്

നിന്റെ സ്നേഹം പോലും സത്യമായിരുന്നുവോ എന്ന് എനിക്ക് സംശയം ഉണ്ട് ഒന്ന് പോയി തരാവോ?”

ഉള്ള് നീറുന്ന വേദനയിലും ആ കളവ് പറയാതിരിക്കാൻ എനിക്ക് ആയില്ല

അവളുടെ നീലാഞ്ജന മിഴികൾ അല്പം കൂടി വിടർന്നത് പോലെ….. പറഞ്ഞത് വേണ്ടെന്ന് തോന്നി കനത്ത കൺപീലികളിൽ കണ്ണീർ പൊടിഞ്ഞത് എന്റെ ഹൃദയം തകർത്തു…… വേണ്ടിയിരുന്നില്ല അവൾക്കെന്നല്ല ഒരു പെണ്ണിനും സഹിക്കാനാവാത്തതാണ് താൻ പറഞ്ഞത്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ എന്നെ തല ഉയർത്തി നോക്കി.

 

ചെയ്ത് പോയതിനു തെറ്റ് ഏറ്റ് പറഞ്ഞു അവളെ എന്നിലേക്ക് ചേർത്ത് ചുംബിക്കാൻ മനസ്സ് പറഞ്ഞെങ്കിലും ഉള്ളിലെവിടെ നിന്നോ വന്നൊരു ‘ചിതലരിച്ച കയ്യ്’ ആ ചിന്തയിൽനിന്നും എന്നെ പുറകോട്ട് വലിച്ചു… അവൾ കരച്ചിലൊതുക്കാൻ പെടാപാട് പെടുന്നത് കണ്ട് വീണ്ടും എനിക്ക് മനസ് നൊന്തു .

പ്രണയത്തിന്റെ ആദ്യ നാളുകളിലെ സ്നേഹം ചാലിച്ച് നൽകിയ ചുംബനങ്ങൾക്കിടയിൽ കുസൃതിയെന്നോണം അവളുടെ അധരങ്ങളിൽ പല്ലുകൾ ആഴ്ത്തി ഇറക്കിയ നിമിഷമാണ് ഈ കണ്ണുനീർ ആദ്യം കാണാനിടയായത്. സന്തോഷത്തിലും സംതൃപ്തിയിലും ഒരു പുഞ്ചിരിയോടൊപ്പം അതുമുണ്ടായിരുന്നു ആ മുഖത്ത്. അവ ഒപ്പിയെടുത്ത്‌ ഒരു ദീർഘ അധരപാനം ഞാൻ അവൾക്ക് സമ്മാനിച്ചതും ഒരു നറു പുഷ്പത്തിന്റ ലാഘവത്തോടെ അവൾ എന്നിൽ അലിഞ്ഞു ചേരുകയായിരുന്നു എന്നെന്നേക്കുമായി……..

അന്ന് ഒരു തീരുമാനമെടുത്തിരുന്നു. എന്റെയാകുന്ന നാൾ അത്രയും അവൾക്ക് കണ്ണീർ ഒഴുക്കാൻ ഇട വരുത്തില്ലെന്ന്

എന്നാൽ ഇന്നോ ?……….

അതും ഞാൻ കാരണം.

 

എന്തോ…..

ഹൃദയം നുറുങ്ങുന്ന വേദന…..!!

 

അവൾ എന്തോ പറയാൻ ശ്രമിക്കുകയാണ്…

എന്നാൽ തേങ്ങൽ വിട്ടൊഴിയാതെ………………….

30 Comments

  1. Adipoli!!! Superb feel!!!

  2. ??????????

    ♥️♥️♥️♥️♥️♥️

  3. അബൂ ഇർഫാൻ

    ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!

    1. യുവ ഗന്ധർവ്വൻ

      അഭിനന്ദനത്തിന് നന്ദിയുണ്ട്…

      ഒരു നീണ്ട അഭിപ്രായമായിരുന്നു.

      സന്തോഷം ♥

      യുവ ഗന്ധർവ്വൻ

      1. അബൂ ഇർഫാൻ

        ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.

  4. പഴയ സന്യാസി

    ♥️♥️

  5. നിധീഷ്

    ❤❤❤

  6. ഫാൻഫിക്ഷൻ

    നൈസ്…

  7. വിരഹ കാമുകൻ???

    ❤❤❤

  8. Adipoli ???

  9. ഊഫ്… പൊളി സാനം..??
    പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
    എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?

    1. യുവ ഗന്ധർവ്വൻ

      അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
      ‘ചിതലരിച്ച കൈ’.
      സിറ്റുവേഷൻ,
      ഫിനാൻഷ്യൽ ക്രൈസിസ്.etc

      ഒരുപാട് നന്ദി..♥

  10. adipoli….nanayittund…ottiri ishtappettu…

  11. ❤️❤️❤️❤️❤️❤️❤️❤️❤️

  12. മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
    72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
    ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
    ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
    ♥️♥️♥️

    1. യുവ ഗന്ധർവ്വൻ

      ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
      അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.

      മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤

      യുവ ഗന്ധർവ്വൻ.✨️

  13. അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……

    സ്നേഹം…??????

    1. യുവ ഗന്ധർവ്വൻ

      എന്റെ ആഗ്രഹവും അതുതന്നെയാണ്.
      സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.

      അഭിപ്രായം അറിയിച്ചതിനു നന്ദി❤

      യുവ ഗന്ധർവ്വൻ

    1. യുവ ഗന്ധർവ്വൻ

      Thankz❤

  14. മന്നാഡിയാർ

    കൊള്ളാം ഇഷ്ട്ടമായി. ♥♥♥

    1. യുവ ഗന്ധർവ്വൻ

      നന്ദിയുണ്ട് മന്നാഡിയാർ ❤

  15. അടിപൊളി ???❤️❤️?❤️?

  16. ??

  17. ചെമ്പരത്തി

    നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച്‌ ഫീൽ ചെയ്തു ❤❤?❤

    1. വിക്രമാദിത്യൻ

      എനിക്കും ഫീൽ ചെയ്തു

      1. യുവ ഗന്ധർവ്വൻ

        നന്ദിയുണ്ട്.
        ഞാനും ഒരു എം.കെ ആരാധകനാണ്.
        കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤

        എം.കെ ആരാധകൻ❤

      2. ചെമ്പരത്തി

        ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്

  18. ♥️♥️

  19. ?

Comments are closed.