കൃഷ്ണപുരം ദേശം 5 [Nelson?] 742

 

ഞാൻ: “അമ്മ പിണങ്ങി പോവാണോ……”

 

പിറക്കിൽ നിന്ന് വിളിച്ച് ചോദിച്ചിട്ടും അമ്മ തിരിഞ്ഞ് നോക്കാത്തെ പോയി….. ഞാൻ അത് കാര്യമാക്കാത്തെ ഹാളിൽ പോയി ശ്രുതിയോടൊപ്പം ടി.വി കണ്ടിരുന്നു…… കുറച്ച് കഴിഞ്ഞ് അച്ചുവും അല്ലുവും വന്നു…..

 

ഞാൻ: “നീ എവിടെ പോയതാ……”

 

അച്ചു:” ഞാനും ഇവനും കൂടെ വെറുത്തെ നടക്കാനിറങ്ങിയതാ…….”

 

അവര് വന്നിരുന്നത്തും പിന്നെ ഞങ്ങൾ ഒരോന്നു സംസാരിച്ചിരുന്നു….. ശ്രുതിയ്ക്ക് പുന്നെയിലെ ഓരോരോ കാര്യങ്ങൾ അറിയാൻ നല്ല ആകാംക്ഷ ആയിരുന്നു…… അല്ലുവിന്റെ ആംഗ്യഭാഷ എനിക്ക് ചെറുതായിയൊക്കെ മനസിലാവുന്നുണ്ട്….. എന്നാലും ഭൂരിപക്ഷവും ശ്രുതിയാണ് തർജമ ചെയ്യ്ത് തരുന്നത്……

 

ഞാൻ: “ശ്രുതി മോളെ…… നിങ്ങൾക്ക് എന്റെ അമ്മ വീട്ടുക്കാരെ അറിയോ…..”

 

ശ്രുതി: “അറിയാല്ലോ…… അവരൊക്കെ ഇടക്ക് ഇങ്ങോട്ട് വരാറുണ്ട്……”

 

ഞാൻ: “ആഹാ….. അവിടത്തെ ആൾക്കാരൊക്കെ എങ്ങാനെയാ……”

 

ശ്രുതി: ” എങ്ങനെയാ എന്നു ചോദിച്ചാൽ….. നല്ല സ്നേഹമുള്ളവരാ……. ഞങ്ങൾക്കൊകെ അവിടെ ശരിയ്ക്കും പരിച്ചയം ഉള്ളത്ത് മുത്തശ്ശൻ, മുത്തശ്ശി, ശേഖരനങ്കിൾ, ദ്രൗഭതി ആന്റി, ആരു ചേച്ചി പിന്നെ അമ്മു ചേച്ചി……. ബാക്കിയുള്ളവരൊക്കെ പുറത്താ…….”

 

അവൾ വിരലിലെണ്ണി ഒരോരുത്തരായി പറഞ്ഞു…..

 

അച്ചു:” ഈ പറഞ്ഞ ചേച്ചിമാരൊക്കെ എങ്ങനെയാ……”

 

ശ്രുതി: “ആരു ചേച്ചി വലിയ സംസാരക്കാരിയാ…… വാ തുറന്നാൽ പിന്നെ സംസാരം നിർത്തില്ല….. നല്ല കംബനിയാ ഞങ്ങൾ…… ചേച്ചി ബാഗ്ലൂറിലാ പഠിച്ചതും ഇപ്പോ വർക്ക് ചെയ്യുന്നതും….. അതുകൊണ്ട് ഇപ്പോ ഇടയ്ക്ക് മാത്രേ നാട്ടിലുണ്ടാവൂ……. “

 

ഞാൻ: ” അപ്പോ അമ്മു ചേച്ചിയോ……” 

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.