കൃഷ്ണപുരം ദേശം 5 [Nelson?] 742

 

കുറച്ച് കഴിഞ്ഞ് ആരോ വാതിലിൽ മുട്ടിയപ്പോൾ ഞാൻ പോയി തുറന്നു… അച്ചുവാണ്….

 

അച്ചു: ” വാ…… അമ്മ വിളിക്കുന്നുണ്ട്……”

ഞാൻ: ” ഒന്നു പോയെ…….. അമ്മ അവരുടെ മുമ്പിലിട് ചീത്ത പറയാന്നാണ്……. ഞാനൊന്നുമില്ല…..”

 

അച്ചു: ” അതിനൊന്നുമല്ല……. അമ്മയും അച്ചനും റൂമിലാണ്……. വേഗം വാ…….”

 

അവൾ അതും പറഞ്ഞ് എന്നെ വലിച്ചു….

 

ഞാൻ: “നിക്ക്……. ഞാൻ ഫോണെടുത്ത് വരാം……”

 

ഞാൻ അകത്തുപ്പോയി ഫോൺ എടുത്ത് അവളുടെ പിന്നാലെ താഴെ അമ്മയുടെ റൂമിലേക്ക് ചെന്നു…….

 

റൂമിന്റെ മുമ്പിലെത്തിയപ്പോൾ കേറാൻ ഒരു പേടി…… എന്നാലും കേറി….

 

അച്ചൻ: ” വന്നോ…… ഇവിടെ ഇരി….. കുറച്ച് കാര്യം പറയാന്നുണ്ട്……”

 

എന്നെ കണ്ടത്തും അച്ചൻ കട്ടിലിൽ ഇരിക്കാൻ പറഞ്ഞു…… ഞാൻ കട്ടിലിൽ അമ്മയുടെ അടുത്തിരുന്നു…… കൂടെ അച്ചുവും……

 

അമ്മ: “എന്റെ അപ്പു…… നീ വന്നപ്പോ തന്നെ എന്നെ നാണം കെടുത്തിയല്ലോ…….”

 

ഞാൻ: “അതിന് ഞാൻ എന്താ ചെയ്യ്തേ…….”

 

അമ്മ: ” നീ വന്നപ്പോ തന്നെ തല്ലുണ്ടാക്കി നടന്നാൽ അവരെന്താ വിച്ചിരിക്കാ……. ഞാൻ നിന്നെ ഇത്രേംക്കാലം വളർത്തിയത് ശരിയായില്ല എന്നല്ലേ കരുതാ……. അലെങ്കില്ലേ നിന്നേയും കൊണ്ട് ഇവിടെന്ന് പോയതിന് അവർക്കൊകെ എന്നോട് ദേഷ്യം കാണും…….”

 

അപ്പോ അതാണ് കാര്യം…… സാധരണ ഞാൻ തല്ലുണ്ടാക്കി വന്നാൽ അവസാനം എനിക്കെന്തെങ്കിലും പറ്റിയോ എന്ന് നോക്കുന്നതാ…… ഇതിപ്പോ അതു പോലും നോക്കിയിട്ടില്ല……. ബാക്കിയുള്ളവർ എന്ത് പറയും എന്ന് വിച്ചിരിച്ചാ……

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.