കൃഷ്ണപുരം ദേശം 5 [Nelson?] 742

” ഞാനും അവളും പണ്ട് തൊട്ടെ ഒരേ ക്ലാസിലായിരുന്നു പഠിപ്പച്ചത്…… പേര് അനുപമ…… ഞങ്ങൾ രണ്ടും ശത്രു പക്ഷത്തുള്ള വീട്ടുക്കാര് ആയതു കൊണ്ട് തമ്മിൽ സംസാരമൊന്നുമുണ്ടായിരുന്നില്ല…… പിന്നെ പത്തിലൊക്കെ എത്തിയപ്പോൾ ഒരു ഇഷ്യു ഉണ്ടായി…….

***********************************

 

ക്ലാസിൽ ഹിന്ദി ടീച്ചറേയും കാത്തിരിക്കുകയിരുന്നു ഞങ്ങൾ… അപ്പോഴാണ് ടീച്ചറെ വീളിക്കാൻ പോയ ലീഡർ ജിത്തു കയറി വന്നത്…..

 

” ടീച്ചർ ലീവാണ്…..”

 

” എന്ന ഗ്രൗണ്ടിൽ പോവൻ പറ്റോന്ന് ചോദിച്ച് നോക്ക്…..”

 

ടീച്ചറില്ലാ എന്നറിഞ്ഞത്തും എല്ലാവരും ഗ്രൗണ്ടിലേക്ക് പോവാൻ താൽപര്യം കാണിച്ചു…..

 

” അതൊക്കെ ചോദിച്ചു… ഇവിടെ അടങ്ങി ഇരിക്കാനാ രമണി ടീച്ചർ പറഞ്ഞത്…..”

 

പുറത്ത് പോവാൻ പറ്റില്ല എന്നറിഞ്ഞതും അവസാനം എല്ലാരും ക്ലാസിൽ കളി തുടങ്ങി…… ടീച്ചറില്ലാത്തപ്പോൾ ആൺപിള്ളേരുടെ സ്ഥിരം പരിപാടിയായി ഡെസ്റ്റർ എടുത്ത് ഞങ്ങൾ ഏറ് തുടങ്ങി…… ശ്യാമാണ് ആദ്യം തുടങ്ങിയത്ത്….. അവൻ ജിത്തുവിനെ എറിഞ്ഞു….. അത് ജിത്തു കൈ കൊണ്ട് പിടിച്ചു…… എന്നിട്ട് എന്റെ നേരെ എറിഞ്ഞു….. ഞാൻ ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും എന്റെ പുറത്ത് കൊണ്ടു….. ഞാൻ ഡെസ്റ്റർ എടുത്ത് തിരിച്ച് അവന്റെ നേരെ എറിഞ്ഞു….. അത് കണ്ടത്തും അവൻ താഴ്ന്നു കൊടുത്തു……. ഡെസ്റ്റർ നേരെ പോയി വീണത്ത് അവന്റെ പുറക്കിലിരുന്ന അനുപമയുടെ മുഖത്ത്…… മുഖം മുഴുവൻ ചോക്കുപൊടിയായിരുന്നു….. അതു കണ്ടു ക്ലാസിലുളളവരൊക്കെ ചിരിച്ചു…… അവളുടെ മുഖമൊക്കെ വല്ലാത്തായി…… ഞാനാണ് എറിഞ്ഞത് മനസിലായത്തും അവൾ ചാടി തുള്ളി എന്റെ അടുത്തേക്ക് ഒരു വരവായിരുന്നു……

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.