കൃഷ്ണപുരം ദേശം 5 [Nelson?] 742

 

ഞാൻ: “ചേട്ടാ…….. ഒരു ചായ……”

 

ചായ കടക്കാരൻ ആണെന്ന് തോന്നിയ ഒരാളോട് ഞാൻ പറഞ്ഞു……

 

“മോനെ ഇതിന് മുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ……”

 

ഓർഡർ ചെയ്യ്ത ചായക്കൊപ്പം മൂപ്പരുടെ വക ഒരു ചോദ്യവും ഉണ്ടായിരുന്നു……

 

ഞാൻ: ” ഞാൻ ഇവിടെ ആദ്യമായിട്ടാ……. അതുകൊണ്ടാ ഇതിന് മുമ്പ് കാണാത്തിരുന്നത്…….”

 

“എനിക്ക് തോന്നി……. ഇവിടെയുള്ള ഏകദേശം ചെറുപ്പക്കാരെയൊക്കെ എനിക്കറിയാം…..”

 

ഞാൻ അതിന് ഒന്നു ചിരിച്ച് കൊടുത്ത് ചായ കുടിച്ചു…… നല്ല ചായ……

 

” കൊച്ച് എവിടത്തെയാ……”

 

അവിടെ ഉണ്ടായിരുന്ന ഒരു വയസ്സായ കാരണോരാണ് ചോദിച്ചത്ത്……. ഞാൻ മറുപടി കൊടുക്കാൻ തുടങ്ങിയതും അവിടെ കടയ്ക്ക് മുമ്പിൽ ഒരു ബ്ലാക്ക് പജീറോ വന്ന് നിന്നു……. അത് കണ്ടത്തും എല്ലാവരുടേയും ശ്രദ്ധ അതിലേക്കായി…… കടയ്ക്കാരൻ വണ്ടി കണ്ടത്തും അതിന്റെ അടുത്തേയ്ക്ക് വെപ്രാളപ്പെട്ട് ഒരു ഓട്ടമായിരുന്നു…… അങ്ങേര് അടുത്ത് എത്തിയത്തും കാറിന്റെ സൈഡ് ഗ്ലാസ് താഴ്ന്നു……. അപ്പോഴാ വണ്ടി ഓടിച്ചിരുന്ന ആളെ ഞാൻ കണ്ടത്ത്…… എവിടെയോ കണ്ട് പരിച്ചയമുള്ള മുഖം…… പെട്ടെന്നാണ് എനിക്ക് ആളെ മനസിലായത്…… ഹോസ്പിറ്റലിൽ വച്ച് ഞാൻ തല്ലിയ ആൾ….. കൂടെ വേറെയും കുറച്ച് ആളുണ്ട്……. അവൻ കടയ്ക്കാരനോട് എന്തൊക്കെയോ പറഞ്ഞ് ദേഷ്യപ്പെടുന്നുണ്ട്……. ഇടയ്ക്ക് അങ്ങേരുടെ കോളറിൽ പിടിച്ച് പിറകോട്ട് തള്ളി……. ഞാൻ പിന്നെ അത് മൈൻഡ് ചെയ്യാത്തെ അവിടെ ഉണ്ടായിരുന്ന പത്രം വായിച്ചിരുന്നു…….. ആവശ്യമില്ലാത്തെ എന്തിനാ അങ്ങോട്ട് പോയി ഓരോന്ന് ഉണ്ടാക്കണെ……. എന്നാലും എന്തായി എന്ന ആകാംക്ഷയിൽ ഞാൻ വീണ്ടും പുറത്തോട്ട് നോക്കി……. കൃത്യം സമയത്ത് തന്നെ അവൻ കടയിലേക്ക് നോക്കി എന്തോ പറഞ്ഞു വണ്ടി മുന്നോടെടുത്ത് പോയി……. കടക്കാരൻ മുഖം തുടച്ച് അകത്തോട്ട് തിരിച്ച് വരുന്നുണ്ട്……

 

****************************** 

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.