കൃഷ്ണപുരം ദേശം 5 [Nelson?] 742

 

രാഹുൽ: ” നീ പിന്നെ വലിയ മീര ജാസ്മിൻ…… മൊച്ചയുടെ പോലുള്ള മുഖവും പോത്തിന്റെ കണ്ണും ആനയെ വലിച്ച് കേറ്റാൻ പറ്റിയ ഒരു മൂക്കും……. പിന്നെ ആ വായ എപ്പോളും അടച്ച് വെക്ക്…… ഇല്ലേൽ ആ പല്ലിന്റെ ഗ്യാപിലൂടെ ഈച്ച കേറും……..”

 

അനുപമ: ” നിന്നെ ഞാൻ……”

 

എന്റെ നേരെ വന്ന അവളെ അവളുടെ കൂട്ടുകാരികൾ പിടിച്ച് വച്ചു……

 

രാഹുൽ: ” നിന്ന് തുള്ളാത്തെ പോവാൻ നോക്കെടി മരതവളെ…… ഇല്ലേൽ ഈ ഭിത്തിയിൽ നിന്നെ പിടിച്ച് തേക്കും ഞാൻ…….”

 

ഞങ്ങൾ അതും പറഞ്ഞ് ക്ലാസിലേക്ക് കേറി…… അവൾ പുറത്തേയ്ക്കും……. അതൊരു തുടക്കമായിരുന്നു…….. പിന്നെ ദിവസവും ഞങ്ങൾ തമ്മിൽ എന്നും ബഹളമായിരുന്നു……. അങ്ങനെ ക്രിസ്തുമസ് വെക്കേഷനെത്തി……. അവിടെന്നാണ് കഥ മുഴുവൻ മാറിയത്……

 

വെക്കേഷനിൽ ആദ്യമൊന്നും കുഴപ്പമില്ലായിരുന്നു….. മൂന്നാം ദിവസം അവളുമായി അടിയുണ്ടാക്കുന്നത് മിസ് ചെയ്യാൻ തുടങ്ങി….. അന്ന് മുഴുവൻ അവളുമായി അടിയുണ്ടാക്കിയതൊക്കെ ഓർത്തിരുന്നു……

 

പിന്നെ അവളെ കാണാനൊക്കെ തോന്നി തുടങ്ങി…… അവളുടെ വീട്ടിലൊക്കെ പോയാലോ എന്ന് വരെ ചിന്തിച്ചു പോയി ഞാൻ…… പക്ഷെ പേടി കൊണ്ട് പോയില്ല……

 

അവസാനം ഞാൻ ആ സത്യം മനസില്ലാക്കി….. എനിക്ക് അവളോട് പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു വികാരമുണ്ടെന്ന്…… അവളെ കുറിച്ച് ഓർക്കുമ്പോഴൊക്കെ എനിക്ക് ചിരിയും എന്തോ ഒരു തരം ആവേശമൊക്കെ തോന്നി തുടങ്ങി……

 

വേക്കേഷന്റെ അവസാന ദിവസം സാധരണ പോലെ അലാത്തെ എനിക്ക് നല്ല സന്തോഷം തോന്നി…… അതുകണ്ട് അമ്മ വരെ ചോദിച്ചു…… പക്ഷെ രാത്രി കിടന്നപ്പോഴാണ് എനിക്ക് ബോധം വന്നത്…… ഞാനും അവളും ദിവസം അടിയുണ്ടാക്കുന്നതല്ലേ…… അപ്പോ അവൾക്ക് എന്നോട് ദേഷ്യമായിരിക്കില്ലേ……. ആ ചിന്ത എന്നെ ആകെ തളർത്തി……

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.