കൃഷ്ണപുരം ദേശം 5 [Nelson?] 742

 

അനുപമ: “എന്തുപറ്റി…… കാണുമ്പോൾ അപ്പോ സ്ഥലം കാലിയാക്കുന്നു…… അല്ലേൽ ഇങ്ങോട്ട് വന്ന് ബഹളം വെക്കുന്നതാണല്ലോ…….”

 

രാഹുൽ: ” ഒന്നുമില്ല……”

 

അനുപമ: ” അപ്പോ നാവുണ്ട്…… പിന്നെ ക്ലാസിലിരിക്കുമ്പോൾ മുഴുവൻ നീ എന്നെ തന്നെ നോക്കി ഇരിക്കാണ് എന്നൊക്കെ കേട്ടല്ലോ…… എന്താ കാര്യം…..”

 

രാഹുൽ: ” ഞാനൊന്നും നോക്കിയില്ല……”

 

അനുപമ: ” അപ്പോ ബാക്കിയുള്ളവര് കള്ളം പറഞ്ഞതാണോ…… അതു പോട്ടെ….. രാഹുലിന് എന്നോട് പ്രേമമാണെന് കേട്ടത്തോ…..”

 

ഞാൻ ശരിക്കും ഞെട്ടി…. ഇവളിത് എങ്ങനെയാ അറിഞ്ഞെ…….

 

രാഹുൽ: ” അനാവശ്യം പറയരുത്…….”

 

അനുപമ: ” അതു ശരി…. ഇയാൾക്ക് അനാവശ്യം കാണിക്കാം…… എനിക്ക് പറയാൻ പറ്റില്ലനോ….. എന്നോട്ട് പറഞ്ഞത് തന്റെ കൂട്ടുക്കാർ തന്നെയാ……. അപ്പോ എന്തു പറയുന്നു…….”

 

പട്ടിക്കൾ ഒറ്റികൊടുത്തു…… അവളോട് ഒന്നും മിണ്ടാൻ പോയില്ല…… വരാഞ്ഞിരിക്കുന്ന എട്ടിന്റെ പണി വാങ്ങാൻ തയ്യാറായി നിന്നു……

 

അനുപമ: ” അപ്പോ കേട്ടത് സത്യമാണ്….. പിന്നെ ഇത്രേം ദിവസം തല്ലുണ്ടാക്കിയത് ഞാൻ ഇവിടെ വച്ച് മറക്കാണ്…….”

 

അവൾ ഒന്നു മുന്നോട് കാൽ വച്ച് എന്റെ തൊട്ടടുത്ത് നിന്നു……

 

അനുപമ: ” ഇനി എന്നോട്ട് ക്ലാസിൽ വച്ച് മര്യാദയ്ക്ക് സംസാരിച്ചിലെങ്കിൽ ഞാൻ എന്റെ ഭാവി അമ്മായി അപ്പന്റെ അടുത്ത് പോയി പരാതി പറയും……. നിങ്ങളുടെ മോന് ശരിയല്ല എന്നും പറഞ്ഞ്……. മനസില്ലായല്ലോ……”

 

അതിന് തലയാട്ടി കഴിഞ്ഞപ്പോഴാണ് എനിക്ക് അവൾ പറഞ്ഞത് എന്താണ് എന്ന് മനസിലായത്……. എനിക്ക് എന്താ അപ്പോ ചെയ്യണ്ടേ എന്നു ബോധ്യമില്ലായിരുന്നു……. അവളപ്പോഴെക്കും പിറകോട്ട് നടന്നിരുന്നു……

അവൾ തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ അവൾക്ക് ചിരിച്ച് കൊടുത്തു……

 

അനുപമ: “ആ വെയിലത്ത് തന്നെ നിക്കാത്തെ പെട്ടെന്ന് ക്ലാസിലേക്ക് പോര്……. ഇല്ലെങ്കിൽ ഉള്ള കോലം കൂടെ മാറും….. മരമാക്രി….. ”

 

അവൾ അതും പറഞ്ഞ് ഓടി….. പിറകെ ഞാനും…….

*****************************

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.