കൃഷ്ണപുരം ദേശം 5 [Nelson?] 742

 

” ഇവര് ഇതുപോലെ ഇവിടെ കിടക്കുമ്പോൾ ആരെങ്കിലും ഇവരെ എടുത്ത് കൊണ്ടുപോകണ്ടേ………”

 

അവൻ അതെയെന്ന് തലയാട്ടി……

 

” ആഹ്… അതിനാണ് നീ……. എന്ന വേഗം വണ്ടിയിൽ കേറ്റി സ്ഥലം വിട്ടാൻ നോക്ക്…….”

 

അവൻ കേട്ടപാതി അവിടെ ഉള്ളവരെ എടുത്ത് വണ്ടിയിൽ കേറ്റാൻ തുടങ്ങി……. കാർത്തി വീണ്ടും നേരെ ഭാസ്കരന്റെ നേരെ തിരിഞ്ഞു……

 

” കിട്ടിയത് വാങ്ങി ഇനി അടങ്ങി ഇരുന്നോണം എന്നു ഞാൻ പറയുന്നില്ല…….. കാരണം നീയൊക്കെ ഇനിയും ഇതുപോലെ വന്ന് വാങ്ങുമെന്ന് എനിക്കറിയാം……. ”

 

ഭാസ്കരൻ: “അതേടാ പട്ടി…. ഞാൻ വരും… അന്ന് ഇതുപോലെയാവില്ല…. നീ ഓർത്തോ…..”

ഭാസ്കരൻ വേദന സഹിച്ച് അലറി…

 

“ഞാൻ കാത്തിരിക്കാം…..തൽക്കാലം ചേട്ടൻ ഇതു വച്ച് അഡ്ജസ്റ്റ് ചെയ്യ്……. ഇതൊക്കയൊന്ന് ശരിയായിട്ട് ചേട്ടൻ വാ…… കുറച്ച് ദിവസം ഞാൻ ഇവിടെയൊക്കെയുണ്ടാവും…….”

 

അവിടെ ഉണ്ടായിരുന്നവൻ എല്ലാവരേയും വണ്ടിയിൽ കേറ്റി പോയി…….. കാർത്തി തിരിച്ച് കടയിലേക്ക് കേറി……..

***********************************

 

ഞാൻ കടയിലേക്ക് കേറുന്നതിന് മുമ്പ് തന്നെ കടക്കാരൻ എന്റെ അടുത്തേയ്ക്ക് ഓടി വന്നു…..

 

” കുഞ്ഞേ…. കുഞ്ഞ് എന്തു പണിയാ കാണിച്ചത്… അത് ആരാന്നു അറിയോ….”

 

അവിടെ കൂടിനിന്നവരൊക്കെ എന്നെ ഒരുമാതിരി അന്യഗ്രഹ ജീവിപോലെ നോക്കുന്നുണ്ട്…

 

ഞാൻ: “എന്റെ ചേട്ടാ….. അടിയുണ്ടാക്കുമ്പോൾ ആരാണ് എന്താണ് എന്നൊക്കെ ചോദിയ്ക്കാൻ പറ്റോ…. ചേട്ടൻ ഫോൺ താ……”

 

” കുഞ്ഞ് ഇവിടെത്തെ അല്ലാത്തത് കൊണ്ടാ…… ഇവിടത്തെ ആവശ്യം കഴിഞ്ഞ് പെട്ടെന്ന് ഈ നാട് വിട്ട് പൊയ്ക്കോ…… ആ ഭാസ്കരൻ തിരിച്ച് വന്നാൽ കുഞ്ഞിനെ മിക്കവാറും കൊല്ലും……”

 

ഫോൺ തന്ന് മൂപ്പരുടെ സംസാരം കേട്ട എനിക്ക് ചിരിയാണ് വന്നേ……

 

ഞാൻ: ” ഞാൻ എന്തായാലും കുറച്ച് ദിവസമുണ്ടാവും…… എന്നാലും ഇതൊക്കെ കണ്ടിട്ടും ചേട്ടന് ഈ കൊല്ലുമെന് തോന്നൽ വന്നല്ലോ…… പിന്നെ ചേട്ടാ…… ഈ കാണുന്ന നാശനഷ്ടം ഞാൻ പരിഹരിച്ചോളാം…… ഇപ്പോ ഞാൻ പൈസയൊന്നും എടുത്തിട്ടില്ല…… എത്രയും പെട്ടെന്ന് തരാം……”

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.