കൃഷ്ണപുരം ദേശം 5 [Nelson?] 742

 

ഭാസ്കരൻ: ” നീ എന്റെ കൊച്ചിനെ തല്ലിയെന്ന് കേട്ടു…….. ആളും തരവും നോക്കാത്തെ ഒരോന്ന് ചെയ്താൽ ചോദിയ്ക്കാനും പറയാന്നും വേറെ ആൾ വരും….. അത് താങ്ങാനുള്ള ത്രാണിയൊന്നും നിനക്കില്ലല്ലോ കുഞ്ഞേ…….”

 

ഞാൻ: “എന്താപ്പോ ചെയ്യാ ചേട്ടാ…… തല്ലേണ്ട സാഹചര്യം വന്നാൽ തല്ലി പോവും…… പിന്നെ അപ്പോ ആളും തരവും നോക്കി പെരുമാറാൻ നമ്മൾ കല്യാണം ഒന്നുമല്ലല്ലോ നടത്തുന്നത്……”

 

ഭാസ്കരൻ: ” ആ പറഞ്ഞ് വരുന്നത് ആരാണേലും നീ അങ്ങോട്ട് ഉണ്ടാക്കും എന്നല്ലേ…….”

 

അരുൺ : “അവന്റെ പെങ്ങളെ പറ്റി പറഞ്ഞാൽ അവൻ അങ്ങോട് ഉണ്ടാക്കും പോലും….”

 

ഭാസ്കരൻ: “ആണോടാ……. അവളെ പറ്റി പറഞ്ഞാൽ നിനക്ക് സഹിക്കില്ലേ…….”

 

ഞാൻ: ” വിട് പിടി ചേട്ടാ…… അവൾ അവിടെ വീട്ടിലിരുന്നോട്ടെ…… എന്തിനാ വെറുത്തെ……”

 

ഭാസ്കരൻ: “ഇരുന്നോട്ടെ…… ഒരു വിരോധവുമില്ല…….. തൽക്കാലം മോന് ഇവനോട് ഒരു മാപ്പ് പറഞ്ഞ് അവൻ തരുന്നത് വാങ്ങിക്ക്…… നല്ല കുട്ടി ആയിരുന്നാൽ കുറച്ചേ കിട്ടു…….”

 

ഞാൻ: “എന്റേ ചേട്ടാ……. എല്ലാവരും പറയുന്നത് ഞാൻ അത്ര നല്ല കുട്ടിയൊന്നുമല്ല എന്നാ……. ഇനി ഞാനായിട്ട് അത് മാറ്റിയാൽ മോശമല്ലേ…… ആൾക്കാര് അതും ഇതും പറഞ്ഞ് നടക്കില്ലേ……. പിന്നെ തരാൻ എന്തേലും ഉണ്ടെങ്കിൽ അത് ഞാൻ പിന്നെ വാങ്ങിച്ചോളാം……. ഇപ്പോ പോയിട്ട് ചെറിയ പരുപാടിയുണ്ട്…….. ഞാൻ ഇത് പോലെ തന്നെ ഇവിടെയൊക്കെ കാണും…….. സൗകര്യം വരുമ്പോൾ അറിയിക്കാം…….”

 

ഞാൻ അതും പറഞ്ഞ് ഇരുന്നിടത്തു നിന്ന് എഴുന്നേൽറ്റു…… അവിടെയുള്ളവർ ഞങ്ങളെ തന്നെ നോക്കി നിൽപ്പാണ്……. 

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.