കൃഷ്ണപുരം ദേശം 5 [Nelson?] 742

 

മുന്നോട്ടെടുത്ത കാറ് കുറച്ച് ദൂരം പോയപ്പോൾ തന്നെ പെട്ടെന്ന് അരുൺ ബ്രൈക്ക് ചവിട്ടി…….

 

ഭാസ്കരൻ: ” എന്താടാ അരുണേ……. നീ വണ്ടി നിർത്തിയത്……”

 

അരുൺ : ” ഭാസ്കരേട്ടാ……. എന്നെ ഇന്നലെ ഒരാൾ തല്ലിയ കാര്യം പറഞ്ഞതോർമ്മയുണ്ടോ……”

 

ഭാസ്കരൻ: ” ആഹ്….. ഹോസ്പിറ്റലിൽ വച്ച് തല്ലിയതല്ലേ…..?.”

 

അരുൺ : ” അതു തന്നെ……. ആ നായിന്റെ മോനെ നാരയണന്റെ കടയിൽ കണ്ടത്ത് പോലെ തോന്നി……..”

 

ഭാസ്കരൻ: ” എന്ന സംശയം തീർത്തിട്ട് പോയാ മതി……. അത് അവനാണെങ്കിൽ അവൻ കുടിച്ച മുലപ്പാൽ ഞാൻ ഇന്ന് തുപ്പിയ്ക്കും……. നീ വണ്ടി റിവേഴ്സ് എടുക്ക്…….”

 

ഭാസ്കരൻ പറഞ്ഞതും അരുൺ പെട്ടെന്ന് വണ്ടി റിവേഴ്സെടുത്തു…….. 

 

******************************

 

പത്രം വായിച്ചിരുന്ന ടൈമിൽ വീണ്ടും ഒരു കാറിന്റെ ശബ്ദം കേട്ടു…….. നേരത്തെ പോയ പജീറോ തന്നെ റിവേഴ്സ് വന്നതാണ്……. ഞാൻ അത് മൈൻഡ് ചെയ്യാത്തെ പത്രവായനയിൽ ശ്രദ്ധ കൊടുത്തു……. കുറച്ച് കഴിഞ്ഞ് ഞാൻ വായിച്ച് കൊണ്ടിരുന്ന പത്രം രണ്ടായി കീറുന്നത് എനിക്ക് മനസിലായി…… സംഭവം എന്താണെന്നു മനസിലാവത്തത് കൊണ്ട് മുകളിലോട് നോക്കുമ്പോൾ അറിയാത്ത ഒരാൾ എന്നെ നോക്കി ചിരിച്ച് നിൽപ്പുണ്ട്…… ഇയാളിപ്പോ എന്തിനാ ഇത് കീറിയത് എന്ന് അലോച്ചിച്ചപ്പോഴേക്കും

 

ഭാസ്കരൻ: ” ഈ നരുന്ത് ചെക്കനാണോ അരുണേ നിന്നെ തല്ലിയത്…….”

 

അരുൺ : ” ഇവൻ തന്നെയാ ആൾ…….”

 

ആ ശബ്ദം വന്ന ദിശയിലേക്ക് നോക്കിയപ്പോഴാ കാര്യങ്ങളുടെ കിടപ്പ് എനിക്ക് മനസിലായത്ത്……. അല്ലേലും ദൈവം ഇങ്ങനെയാ……. നമ്മൾ എത്ര ഒഴിഞ്ഞ് മാറി നടന്നാലും നമ്മുക്ക് ഉള്ളത്ത് പജീറോ വിളിച്ചാണേലും കൊണ്ടുതരും…….. 

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.