കൃഷ്ണപുരം ദേശം 5 [Nelson?] 742

 

അങ്ങനെ അവരുടെ കൂടെ ക്ലാസിലേക്ക് കേറി…… എല്ലാവരും ഞങ്ങളെ തന്നെ നോകുന്നുണ്ടായിരുന്നു……. ഞങ്ങൾ പോയി ഞങ്ങളുടെ ബെഞ്ചിലിരുന്നു……. പിന്നെ മാഷ് വന്ന് അടുത്ത ക്ലാസ് തുടങ്ങി…… കുറച്ച് കഴിഞ്ഞ് അനുപമയെ ഒന്നു ഞാൻ അറിയാതെ നോക്കി…… മുഖമൊക്കെ കഴുകി വന്നിട്ടുണ്ട് ശവം……

 

അന്നു ക്ലാസ് കഴിഞ്ഞ് ഞാൻ നേരെ വീട്ടിൽ വന്നു…… കിടക്കുമ്പോഴൊക്കെ അവളുടെ ചേട്ടൻ വരോ എന്ന പേടിയുണ്ടായിരുന്നു…… പിന്നെ ഇതെങ്ങാനും വീട്ടിലറിയോ എന്ന ടെൻഷനും……. പക്ഷെ കരുതിയ പോലെ ഒന്നുമുണ്ടായില്ല പിറ്റേദിവസം…… എല്ലാം സാധരണ പോലെ പോയി…… അങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ഒരു പ്രശ്നമുണ്ടായി……

 

ഞാനും ജിത്തും ശ്യാമും വർത്താമാനം പറഞ്ഞ് ലഞ്ച് ബ്രേക്കിൽ ക്ലാസിലേക്ക് കേറായിരുന്നു……. എന്നെ ആരോ വന്നിടിച്ചു……. നോക്കുമ്പോൾ അനുപമയാണ്…….

 

രാഹുൽ: ” ആരുടെ കാലിന്റെ ഇടയിൽ നോക്കിയാടി നടക്കണേ……”

 

അനുപമ: ” ഞാൻ എവിടെ വേണേലും നോക്കി നടക്കും…… അതു ചോദിക്കാൻ നീ ഏതാ…….”

 

രാഹുൽ: ” നിന്റെ അച്ചൻ……. നീ എവിടെ വേണെങ്കിലും നടന്നോ……. എന്റെ നെഞ്ചത്തോട്ട് വന്നാൽ അടിച്ച് നിന്റെ കരണം പുകയ്ക്കും ഞാൻ……”

 

അനുപമ: ” അതു ഞാൻ കഴിഞ്ഞ പ്രാവശ്യം കണ്ടു…… നിന്ന് ചെല്ലക്കാത്തെ ധൈര്യമുണ്ടെങ്കിൽ ചെയ്യടാ……”

 

രാഹുൽ: ” മരയോന്തിന്റെ പോലെ മുഖമുള്ള നിന്നെ തലി എന്റെ കൈ നാശക്കാൻ എനിക്ക് സൗകര്യമില്ല……. ഇനി കിട്ടിയേ എന്നടങ്ങൂ എങ്കിൽ ആ റോഡിലേക്കിറങ്ങിക്കോ……. ”

 

അനുപമ: ” ഓഹ്……. നീ പിന്നെ വലിയ മമ്മുട്ടി ആണല്ലോ… ആദ്യം പോയി കണ്ണാടിയിൽ നോക്കടാ…… അവൻ ചിമ്പാൻസിയുടെ മുഖവും വച്ച് നടക്കാണ്…….. ”

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.