കൃഷ്ണപുരം ദേശം 5 [Nelson🔟] 742

Views : 135777

കൃഷ്ണപുരം ദേശം 5

Author : Nelson🔟

Previous part

 

അമ്മ: “വിനോദിന് ഒരു മകൻ വിജേഷ്……. മുരളിയ്ക്ക് ഒരു മോളാണ് ദേവിക.. ശേഖരന് രണ്ടും പെണ്ണാണ്……. ആരതിയും അമൃതയും…….”

ഞാൻ: ” ആഹാ……. മൂന്ന് സഹോദരിമാരെ കൂടി കിട്ടിയല്ലോ എനിക്ക്……”

പറഞ്ഞ് കഴിഞ്ഞ് അമ്മയെ നോക്കിയപ്പോൾ മുഖത്ത് ഒരു ഞെട്ടലുണ്ടായിരുന്നു…..

അമ്മ: “നിന്റെ അമ്മാവന്റെ മകൾ എന്നു പറഞ്ഞാൽ നിനക്ക് മുറപ്പെണ്ണാ……. “

ഞാൻ: ” അതു ശരി അമ്മ അത് സ്വപ്നം കണ്ടിരിക്കാണോ……. നടക്കില്ലമ്മേ……. ബ്ലഡ് റിലേഷനിൽ കല്യാണം കഴിച്ചാൽ ജനിക്കുന്ന കുട്ടിയ്ക്ക് ചിലപ്പോൾ പ്രശ്നമാവുമെന്ന് ഡോക്ടർ മാഡത്തിനോട് ഞാൻ പറഞ്ഞു തരണോ…….”

അമ്മ: “അതൊക്കെ എപ്പോഴെങ്കിലുമല്ലേ…….”

ഞാൻ: ” എതിക്സില്ലാത്ത ഡോക്ടർ…… എന്തായാലും ഞാൻ റിസ്ക് എടുക്കാനില്ല…… ഞാൻ ഈ നാട്ടിൽ വേറെ വല പെണ്ണും നോക്കട്ടെ…….”

അമ്മയെ നോക്കുമ്പോൾ അമ്മയെ വിഷമിച്ചിരിക്കാണ്…… കൊടുത്ത വാക്ക് എന്ത് ചെയ്യും എന്നാവും…… എനിക്ക് ചിരിയാണ് വന്നത്…….

ഞാൻ: ” അമ്മയ്ക്ക് എന്നോട് എന്തെങ്കിലും പറയാന്നുണ്ടോ…. “

അമ്യതയുടെ കാര്യം ഉദ്ദേശിച്ചാണ് ഞാൻ ചോദിച്ചത്….

അമ്മ: “അതെന്താ നീ അങ്ങനെ ചോദിച്ചത്….”

ഞാൻ: “അമ്മയുടെ മുഖം കണ്ടെപ്പോൾ തോന്നി എന്തോ പറയാഞ്ഞുണ്ടെന്ന്……’”

അമ്മ: ” ഒന്നുമില്ലെടാ…… നീ കിടന്നോ… അച്ചൻ എന്നെ കാത്തിരിക്കുന്നുണ്ടാവും…….”

അമ്മ നെറ്റിയിൽ ഒരുമ്മയും വച്ച് പോയി… കിടയ്ക്കാൻ നേരത്ത് അമ്മയുടെ വക എനിക്കും അവൾക്കും ഒരുമ്മ എന്നുള്ളത് ഓർമവച്ച കാലം തൊട്ടെയുള്ളതാണ്……. അമ്മ പോയത്തും ഇനി ഒന്നും ആലോചിച്ച് തല പുകയ്ക്കേണ്ട എന്നു കരുതി ഞാൻ അലാറം വച്ച് ഉറങ്ങാൻ കിടന്നു…….

തുടരുന്നു

രാവിലെ അലാറം കേട്ടാണ് എഴുന്നേറ്റത്ത്….. ഇപ്പോ കുറച്ച് കാലമായി രാവിലെയുള്ള ഓട്ടം സ്ഥിരമാണ്…… ബാത്ത്റൂമിൽ പോയി പല്ലുതേച്ച് ഒന്നു ഫ്രെഷായി പുറത്തിറങ്ങി…… ജനാലയിലൂടെ പുറത്ത് നോക്കിയപ്പോൾ ഇരുട്ടാണെങ്കിലും നേരിയ വെളിച്ചമുണ്ട്…… ഡ്രെസ് മാറ്റി റൂമിന്റെ പുറത്തിറങ്ങി…… ഹാളിലും ഉമ്മറത്തും ആരേയും കണ്ടില്ല…… അടുക്കളയിൽ നിന്ന് ശബ്ദം കേൾക്കുന്നുണ്ട്……. തൽക്കാലം ആരോട് പറയാൻ നിൽക്കാത്തെ പുറത്തിറങ്ങി……. സെക്യൂരിറ്റി ചേട്ടന് ഒന്നു ചിരിച്ച് കൊടുത്ത് ഗൈറ്റ് തുറന്നു……. റോഡിലെത്തിയപ്പോൾ ഒരു കൺഫ്യൂഷൻ……. ഇടത്തോട്ട് പോണോ വലത്തോട് പോണോന്ന്……. അവസാനം ഇടത്തോടേയ്ക്ക് തിരിഞ്ഞു…..

 

കുറച്ച് നേരം ഓടി നാട്ടോക്കെ ഒന്നു കണ്ട് ഞാൻ വീട്ടിലേക്ക് തിരിച്ചെത്തി……. ഇവിടെ അധികവും കൃഷിയാണ്…….. ആരതി പറഞ്ഞ പോലെ പ്രകൃതി രമണിയതയൊക്കെയുണ്ട്……. ഗൈറ്റ് തുറന്ന് അകത്ത് കേറിയപ്പോൾ സെക്യൂരിറ്റി വേറെ ആളായിരുന്നു……. മോർണിങ് ഡ്യൂട്ടി ഇയാൾക്കാവും…… വീട്ടിന്റെ ഉമ്മറത്ത് മുത്തശ്ശൻ പത്രം വായിച്ചിരിപ്പുണ്ട്……

 

മുത്തശ്ശൻ: “നീ ഓടാൻ ഇറങ്ങിയതാണല്ലേ……”

 

ഞാൻ: ” അതെ.. അങ്ങനെ ഒരു ശീലമുണ്ട്…….”

 

മുത്തശ്ശൻ: “നിന്നെ മുറിയിലൊന്നും കാണാനില്ല എന്നു പിള്ളേര് പറഞ്ഞപ്പോഴെ ഭാമ പറഞ്ഞു നീ ഓടാൻ പോയതാവുമെന്ന്…… നീ പോയി കുളിച്ച് ചായ കുടിയ്ക്കാർ നോക്ക്…..”

 

ഞാൻ തലയാട്ടി അകത്തേയ്ക്ക് കേറി….. സ്റ്റെപ്പ് കേറാൻ തുടങ്ങിയതും പിന്നിൽ നിന്ന് വിളി വന്നു….

 

“നീ എത്തിയോ……”

ലളിതമ്മായിയാണ്…..

 

ലളിതമ്മായി: ” എന്റെ അപ്പു….. നിനക്ക് പുറത്ത് പോവുമ്പോൾ ഒന്നു പറഞ്ഞിട്ട് പോവായിരുന്നില്ലേ……”

 

ഞാൻ: ” ഞാൻ ഇവിടെ ആരെയും കണ്ടില്ല….. അതാ……” 

Recent Stories

The Author

Nelson🔟

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ 💟… Next പാർട്ടിന് waiting 😍💞

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com