കൃഷ്ണപുരം ദേശം 5 [Nelson?] 742

 

ശ്യാം: ” നീ എന്താടാ അവിടെ കാണിച്ച് കൂട്ടിയത്……”

 

രാഹുൽ: ” അവളല്ലേ എന്നെ തല്ലിയത്……”

 

ജിത്തു: ” അതിനു മുമ്പ് എന്തായിരുന്നു…… നിനക്ക് അവളോട് ആദ്യമേ ഒരു സോറി പറഞ്ഞാൽ ഈ പ്രശ്നം ഒന്നുമുണ്ടാവില്ലായിരുന്നു…….”

 

രാഹുൽ: ” സോറി…… ഞാൻ…… അതും അവളോട്…… എന്റെ പട്ടി പറയും……”

 

ജിത്തു: ” എന്നാ നാളെ അവളുടെ ചേട്ടൻ വരുമ്പോൾ പട്ടിയെ കൊണ്ടുവന്നാ മതി……”

 

രാഹുൽ: ” ആരാന്ന് വച്ച വരട്ടെ…….. എനിക്കും ചോദിക്കാനും പറയാനും ആളുണ്ട്……”

 

ശ്യാം: ” എത്രേംക്കാലം ഇവനും അവളും മാത്രം സംസാരിക്കാത്തിരുന്നത് എങ്ങനെയാ എന്നായിരുന്നു എന്റെ സംശയം……. ഇനി സംസാരിക്കുകയേ വേണ്ട…….”

 

കുറച്ച് നേരം ആലിന്റെ ചുവടിൽ ഇരുന്നപ്പോഴാ ദേഷ്യം ഒന്നു മാറിയത്….

 

രാഹുൽ: ” എടാ….. നാളെ അവൻ വരോ…….”

 

ജിത്തു: ” ആര്…..”

 

രാഹുൽ: ” അവളുടെ ചേട്ടൻ…..”

 

ശ്യാം: ” അറിഞ്ഞിട്ടിപ്പോ എന്തിനാ……”

 

ജിത്തു: ” മനസിലായില്ലേ നിനക്ക്…… ഇപ്പോഴാ അവന് ബോധം വച്ചത്ത്…… എന്തൊക്കെ ആയിരുന്നു നേരത്തെ…… അവൻ വന്നാൽ മൂക്കിൽ കേറ്റോ എന്നൊക്കെ ആയിരുന്നല്ലോ ചോദ്യം…… എവിടെ പോയി നിന്റെ ധൈര്യം……”

 

രാഹുൽ: ” നീ വലാത്തെ കിടന്ന് തുള്ളണ്ടാ…… നീ കാരണാ ഇതൊക്കെ നടന്നത്……”

 

ജിത്തു: ” ഞാനോ…..”

 

രാഹുൽ: ” ആ നീ തന്നെ…… നിന്നോടാരാ കുഞ്ഞിയാൻ പറഞ്ഞേ…… അതുകൊണ്ടല്ലേ അവളുടെ മുഖത്ത് തട്ടി ഈ പ്രശ്നം മുഴുവൻ ഉണ്ടായത്……”

 

ജിത്തു: ” ഇനി എന്റെ നെഞ്ചത്തോട് കേറ്……. ശെടാ…… ഈ നാട്ടിലൊന്ന് കുഞ്ഞിയാനുള്ള സ്വാതന്ത്രമില്ലേ……”

ശ്യാം: ” ഇവിടെ കിടന്ന് ഒച്ചയുണ്ടാക്കാത്തെ വന്നേ…… അടുത്ത പിരേഡ് തുടങ്ങാനായി……”

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.