കൃഷ്ണപുരം ദേശം 5 [Nelson?] 742

 

നമ്മുക്ക് ഈ കളി അറിയത്തില്ല……. പിന്നെ എന്തിനാ വെറുത്തെ നാണം കെടുന്നെ……. എന്റെ ഫീൽഡ് ഫുട്ബോളാണ്……. എന്നാലും സമയം ഉണ്ടെങ്കിൽ ടി.വിയിൽ ക്രിക്കറ്റ് കാണാറുണ്ട്…… പണ്ടൊക്കെ സച്ചിന്റെ കളി കാണാൻ വേണ്ടി മാത്രം ടി.വി യുടെ മുമ്പിലിരിക്കും…… നമ്മുടെ ഇന്ത്യയിൽ ക്രിക്കറ്റ് ഒരു മതമാണേൽ അതിലെ ദൈവം സച്ചിനാണല്ലോ…… മൂപ്പര് വിരമിച്ചത്തിന് ശേഷം കളി കാണലും കുറഞ്ഞു……

 

ഞാൻ അവിടെ ഉണ്ടായിരുന്ന മതിലിൽ കേറി ഇരുന്നു…… കണ്ടിട്ട് കളിക്കുന്നവരിൽ ഏറ്റവും ഇളയത്ത് അല്ലു ആന്നെന്ന് തോന്നുന്നു……. അധികപേർക്കും താടിയൊക്കെയുണ്ട്…… എതോ ഒരുത്തൻ ഇടക്കിടെ എന്നെ നോക്കുന്നുണ്ട്……. കുറച്ച് കഴിഞ്ഞപ്പോൾ അവൻ അല്ലുവിനോട് എന്നെ ചൂണ്ടി എന്തോക്കെയോ ചോദിക്കുന്നുണ്ട്…… ഇനി ഇതാരാണാവോ…….

 

ഫിൽഡിങ് കഴിഞ്ഞ് അല്ലുവും അവന്റെ കൂടെ ഒരു ചെക്കനും എന്റെ അടുത്ത് വന്നിരുന്നു……

 

“ഹായ്… ഋഷി…… ഞാൻ അല്ലുവിന്റെ ക്ലാസ്മേറ്റാ…….

 

ഞാൻ: ” കാർത്തി……”

 

ഋഷി: ” ഇവൻ പറഞ്ഞു മഹാരാഷ്ട്രയിൽ നിന്ന് വന്ന ചേട്ടനെ പറ്റി…”

 

ഞാനൊന്നു ചിരിച്ചു കൊടുത്തു….

 

ഞാൻ: ” പ്ലസ് വൺ അല്ലേ…. ഏതാ സബ്ജക്റ്റ്……”

 

ഋഷി: ” കമ്പ്യൂട്ടർ സയൻസ്……”

 

അപ്പോഴെക്കും ഒരു വിക്കറ്റ് പോയി അടുത്ത ബാറ്റിങ്ങിന് അല്ലുവിന്നെ വിളിച്ചു……. അവൻ നൈസായി കളിക്കുന്നുണ്ട്…… അനാവശ്യ ഷോട്ട് കളിക്കാതെ ബോൾ നോക്കി കളിക്കാണ്…… ഇടക്ക് സൈഡിലേക്ക് നോക്കുമ്പോൾ എന്നെ നേരത്തെ നോക്കിയവൻ ഇപ്പോഴും നോക്കിയിരിക്കാണ്…….

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.