കൃഷ്ണപുരം ദേശം 5 [Nelson?] 742

 

അൽപ്പ സമയത്തിന് ശേഷം വാതിൽ തുറന്ന് ഡോക്ടർ പുറത്തിറങ്ങി…..

 

രാഘവൻ: ” എന്റെ മോനെന്തെങ്കിലും…….”

 

ഡോക്ടർ:” പേടിക്കാനൊന്നുമില്ല സാർ…… മൂക്കിന്റെ പാലം നല്ലോണം പൊട്ടിയിടുണ്ടായിരുന്നു…… ഒരു സർജറി ചെയ്യത് ശരിയാക്കിയിട്ടുണ്ട്…… ബട്ട് ഒരു മാസം മൂക്ക് ഇളക്കാത്തെ നോക്കണം……. ഇല്ലേൽ മൂക്ക് വളഞ്ഞിരിക്കും…….”

 

രാഘവൻ: ” ഭാസ്കരൻ…..”

 

ഡോക്ടർ: ” കൈയ്യിന് ഒരു ഒടിവ് മാത്രേയുള്ളൂ…… അത് തന്നെ നല്ലോണം ഏറ്റിട്ടുണ്ട്……. കമ്പി ഇടേണ്ടി വന്നു…… മിക്കവാറും കമ്പി പെർമന്റ് ആകേണ്ടിവരും……. കുറച്ച് ദിവസം കഴിഞ്ഞറിയാം……. പിന്നെ ഇവരെയൊക്കെ വേണമെങ്കിൽ നാളെ ഡിസ്ചാർജാക്കാം അലെങ്കിൽ രണ്ട് ദിവസം കഴിഞ്ഞ് ചെയ്യാം……. സാറിന്റെ ഇഷ്ടം പോലെ…….”

 

അതും പറഞ്ഞ് ഡോക്ടർ മുന്നോട് നടന്നു…… ഒരിക്കെൽ കൂടി രാഘവൻ വാതിലിലൂടെ മകനെ നോക്കി……..

 

***********************************

 

ചെമ്പ്രശ്ശേരി തറവാട്ട്

 

ഗൈറ്റ് കടന്ന് ഞാനും അല്ലുവും അകത്തേയ്ക്ക് കേറിയപ്പോൾ തന്നെ ഉമ്മറത്ത് എല്ലാവരും നിൽക്കുന്നത് കണ്ടു…… സൈക്കിൾ നിർത്തി വീട്ടിനക്കത്തേക്ക് കേറാൻ നിന്നതും അമ്മയുടെ ശബ്ദം കേട്ടു…….

 

അമ്മ: “നീ ആ കളരിക്കലേ ചെക്കനുമായി കവലയിൽ വഴക്കുണ്ടാക്കിയോ……..”

 

കളരിക്കല്ലേ ചെക്കന്നോ……. അതിപ്പോ ആരാന്ന് ഞാനൊന്നു ആലോച്ചിച്ചു…

 

മുത്തശ്ശി: ” എന്റെ ഭാമേ…… അവന് എങ്ങനെയാ കളരിക്കല്ലേ ചെക്കനെ അറിയുന്നത്…….”

 

അതെന്ന്…… അങ്ങനെ ചോദിയ്ക്ക് മുത്തശ്ശി…..

 

അച്ചൻ: ” നീ കവലയിലെ ചായ കടയിൽ അടിയുണ്ടാക്കിയോ…….”

 

അതായിരുന്നോ കാര്യം……. അച്ചൻ പറഞ്ഞപ്പോഴാ കാര്യങ്ങൾ ശരിയ്ക്കും മനസിലായത്…….

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.