കൃഷ്ണപുരം ദേശം 5 [Nelson?] 742

 

കുളിച്ചിറങ്ങിയപ്പോഴാണ് ഒരു സംശയം തോന്നിയത്…… ഞാൻ ആരാണെന്നോ എവിടെയുള്ളതാണെന്നോ എന്നൊന്നും അവിടെയുള്ളവരോട് പറഞ്ഞിട്ടില്ല……. പിന്നെ എങ്ങനെയാ വീട്ടിലുള്ളവര് അറിഞ്ഞേ…… എന്നെ ആക്കെ അറിയുന്നതായി അവിടെ ഉണ്ടായിരുന്നത് അല്ലു മാത്രാണ്……. പിന്നെ ഇതെങ്ങനെ സംഭവിച്ചു……. അതും ആലോച്ചിച്ചിരുന്നപ്പോഴാണ് ഫോൺ ബെല്ലടിച്ചത്……. നോക്കുമ്പോൾ അച്ചുവാണ്…….. ഇവളെന്തിനാ താഴെ നിന്ന് ഫോൺ വിളിക്കണേ…….

 

ഞാൻ: “എന്താടി……”

 

അച്ചു: ” കുളി കഴിഞ്ഞെങ്കിൽ ഇപ്പുറത്തെ റൂമിലോട്ട് വാ……”

 

ഞാൻ: “എന്താ കാര്യം……”

 

അച്ചു:” കാര്യമറിഞ്ഞാല്ലേ വരൂ……. മര്യാദയ്ക്ക് വന്നോ…..”

 

അതും പറഞ്ഞ് അവൾ കട്ടാക്കി……. ഞാൻ അവൾ പറഞ്ഞപ്പോലെ റൂമിലേക്ക് നടന്നു……

********************

 

അകത്തേയ്ക്ക് നോക്കിയപ്പോൾ പിള്ളേര് എല്ലാവരുമുണ്ട്……

 

ഞാൻ: “എന്താടി കാര്യം…..”

 

അച്ചു: ” ഇവിടെ ഇരി ചേട്ടാ….. ഞങ്ങൾ ചേട്ടന്റെ തല്ല് കേസ് കേൾക്കായിരുന്നു……. അല്ലു എല്ലാം പറഞ്ഞ തന്നു……”

 

ഞാൻ: ” തല്ലിന്റെ കാര്യം പറഞ്ഞപ്പോയാ….. ഇവിടെ ആരാ അതുവന്നു പറഞ്ഞെ……..”

 

രാഹുൽ: ” അൻവറിക്ക…… ആരോ നാരായണൻ ചേട്ടന്റെ ചായകടയിൽ അടിയുണ്ടാക്കിയെന്നും ആരാണ് ആ തല്ലിയെതെന്ന് ആർക്കുമറിയില്ല എന്നൊക്കെ പറഞ്ഞു…. അപ്പോ അമ്മായി ആണ് പറഞ്ഞെ മിക്കവാറും അത് ഏട്ടനാവുമെന്ന്… ഏട്ടനാണെന്ന് ഇവിടെ ആർക്കും ഉറപ്പൊന്നുമില്ലായിരുന്നു……. ചോദിച്ചപ്പോഴെക്കും ഏട്ടൻ സമ്മതിക്കുകയും ചെയ്യ്തു…….”

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.