ഒരു ബൈക്ക് യാത്രികൻ [Sajith] 1356

അങ്ങനെ ബ്രഹ്മഗിരി വളഞ്ഞ് ചുറ്റി ക്ഷേത്രത്തിന്റെ ചുവട്ടിലെത്തി നിന്നു. റിസേർവ് ഫോറസ്റ്റിനകത്തെ ക്ഷേത്രമെന്നൊക്കെ പറഞ്ഞപ്പോൾ ഒരു ബട്ടട ഭൈരവേശ്വരാ ക്ഷേത്രത്തിന്റെ റെയ്ഞ്ച് ഞാൻ പ്രതീക്ഷിച്ചിരുന്നു. തിരുന്നെല്ലി ഗ്രാമീണ ബാങ്ക് എ ടി എം മ്മിനോട് ചാരിയുള്ള റോട് മുകളിലേക്ക് ഏകദേശം മുന്നൂറോ നാന്നൂറോ മീറ്റർ പോന്നാൽ ക്ഷേത്രമായി. ഇന്റെർ ലോക്ക് പാകിയ കുത്തനെയുള്ള റോഡിൽ വണ്ടികൾ പാർക്കിംഗ് ചെയ്തിരിക്കുന്നതിനടുത്ത് ഞങ്ങൾ ബൈക്ക് നിറുത്തി. ഹെൽമറ്റ് ഊരി ബൈക്കിന്റെ മിററിൽ തൂക്കിയിട്ടു. നൂറ്റി മുപ്പത് കിലോമിറ്റർ ഒറ്റ ഇരിപ്പിന് പോന്നത് കൊണ്ട് വല്ലാത്ത മൂത്രശങ്ക അനുഭവപ്പെട്ടു ഒന്നും നോക്കിയില്ല സോപാനം മെസ്സിന്റെ ബാക്കിലേക്ക് വച്ചു പിടിച്ചു. അതിന് പുറകിലായാണ് ടോയ്‌ലറ്റ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ബാഗിൽ നിന്ന് കൊണ്ടുവന്ന മുണ്ടെടുത്തുടുത്തു പാന്റഴിച്ച് തിരിച്ച് ബാഗിലാക്കി. കണ്ണൊക്കെ ആകെ ചുവന്നിട്ടുണ്ട് ഇത്ര ദൂരം യേത്ര ചെയ്തതിന്റെയാണ്. മുഖവും കണ്ണുമൊക്കെ കഴുകി ഹെൽമറ്റ് വച്ച് ചപ്പിയ മുടി ഒന്ന് നിവർത്തി ചീകി പുറത്തേക്ക് നടന്നു. ബാഗ് രണ്ടും എടുത്ത് വിഷ്ണു പാദം റെസ്റ്റൊറന്റിലേക്ക് നീങ്ങി. അത്യാവശ്യം വലിപ്പമൊക്കെയുള്ള ഒരു വെജിറ്റേറിയൻ റെസ്റ്റൊറന്റായിരുന്നത്. കൗണ്ടറിലിരിക്കുന്ന വയസിന് മുതിർന്ന ആളെ ബാഗ് സൂക്ഷിക്കാൻ ഏൽപ്പിച്ച് ഞങ്ങളെ ക്ഷേത്രത്തിന്റെ നടക്കലേക്ക് നടന്നു. ചെറിയൊരു കുന്നിന് മുകളിലാണ് ക്ഷേത്രം പണിതിരിക്കുന്നത് കയറാനായി കരിങ്കൽ പടികളുണ്ട്. താഴെ ഞങ്ങൾ ചെരുപ്പൂരി വച്ച് സ്റ്റെപ്പിന് താഴെയുള്ള കുഞ്ഞി പൈപ്പിൽ നിന്ന് കാലും കഴുകി മുകളിലേക്ക് നടന്നു. കയറിച്ചെല്ലുമ്പോൾ ഇടതു ഭാഗത്തായി ഒരു കൗണ്ടറുണ്ട് എന്തേലും സംശയങ്ങൾ ഉണ്ടങ്കിൽ ചോദിക്കാവുന്നതാണ്. വിപ്ലവം പ്രസംഗിച്ചു നടന്നിരുന്ന എനിക്ക് ചോദിക്കുക നിർബന്ധമായിരുന്നു അനിക്ക് എക്സ്പീരിയസ് ഉണ്ടെങ്കിലും തിരുനെല്ലിയിൽ ആദ്യമായത് കൊണ്ട് ചോദിക്കാമെന്ന് വചാരിച്ചു. അത് പ്രകാരം പ്രതക്ഷിണത്തിന്റെയും ചിട്ടവട്ടങ്ങളേ കുറിച്ചും ഞങ്ങൾ ചോദിച്ചറിഞ്ഞു.

 

 കരിങ്കല്ല് കൊണ്ടോ മറ്റോ കെട്ടിയുണ്ടാക്കിയ ഭിത്തിയാണ് ക്ഷേത്രത്തിനുള്ള് വളരെ ചെറിയ ഒരു കെട്ടിടം. കരിങ്കല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയ ചുറ്റമ്പലത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ചെറുതാണങ്കിലും പൈതൃകം വെളിവാക്കുന്ന നിർമ്മിതി തന്നെ. കൽതൂണുകളും മണ്ഡപവും എല്ലാം കുറച്ച് പഴക്കം വരും. ഞങ്ങൾ നടന്ന് ക്ഷേത്രത്തിന്റെ നടക്കലെത്തി. കത്തിച്ചു വച്ചിരുന്ന കൽവിളക്ക് തൊട്ടു വണങ്ങി ചുറ്റമ്പലത്തിന്റെ വാതിൽക്കൽ എത്തി. കരിങ്കല്ലിൽ തീർത്ത കട്ടിള അത് തൊട്ടു വണങ്ങി അകത്ത് കയറി. ചുറ്റു മതിലിന് അകത്തേക്ക് മണ്ഡപം, ചിലരതിലിരുന്ന് കണ്ണടച്ച് ധ്യാനനിഭിടമായിരിക്കുന്നു. അകത്ത് കാല് വച്ചപ്പോഴെ കാട്ടരുവിയിൽ മുഖം കഴുകുന്ന ഫീൽ. പ്രകൃതിയുടെ നനവേറിയ ഒരു ഇലക്ട്രിക് എനർജി കാൽ പാദത്തിൽ അറിയാനായി. കരിങ്കല്ലുകൾ ചെത്തിമിനുക്കിയ ദീർഘചതുരകട്ട കൊണ്ട് നിലം ഒരുക്കിയിരിക്കുന്നു. പ്രഭാതത്തിലെ തണുപ്പ് അതിനെ വിട്ട് പോയിട്ടുണ്ടായിരുന്നില്ല. കയറി ചെല്ലുമ്പോൾ ശ്രീകോവിലിന് മുന്നിലായി ഒരു മണ്ഡപം ഉയരം വളരെ കുറവാണ്. ഭഗവാനെ പ്രതിഷ്ഠിച്ചിരിക്കുന്ന കോവിലിന് മാത്രം അൽപ്പം ഉയരകൂടുതലുണ്ട്. ക്ഷേത്രനിർമ്മിതി വളരെ പഴക്കം തോന്നിക്കും. മഹാദേവന്റെ ശ്രീകോവിലിനേയും മണ്ഡപത്തേയും ഓർമ്മിപ്പിക്കുന്ന തരത്തിലാണ് എല്ലാത്തിന്റെയും സ്ഥാനം. കൊറോണ കാരണം ക്ഷേത്രത്തിനകത്ത് മാസ്ക് നിർബന്ധമാണെന്ന് നമ്പൂരി എല്ലാവരോടും വിളിച്ച് പറയുന്നുണ്ട്. ധൃതിയിൽ ഊരിവച്ച കവചം എടുത്ത് എല്ലാവരും അണിയുന്നുണ്ട്. ക്ഷേത്രമാണങ്കിലും മൗത്ത് വാച്ചിംഗ് ജന്മസിദ്ധമായ ഒരു കഴിവാണല്ലോ മാസ്ക് അതിനൊരു ഇശ്ചാഭംഗം വരുത്തി. ഇത്തിരി ഘേധം നമ്പൂരിയോട് അറിയിക്കുന്നു. 

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.