ഒരു ബൈക്ക് യാത്രികൻ [Sajith] 1356

ഞങ്ങൾ മുപ്പൈനാട് എത്തുന്നതിന് മുൻപ് തന്നെ ഡീവിയേഷനെടുത്ത് അമ്പലവയൽ വഴി മീനങ്ങാടി എത്തി ചേർന്നിരുന്നു.  പിന്നെ റൂട്ട് വല്ല്യ പിടികിട്ടുന്നില്ല നാട്ട്കാരോട് ചോയിക്കുന്നതാണ് ഇങ്ങനെ ഉള്ള സമയങ്ങളിൽ ഉചിതം നല്ല നാട്ടാരാണെങ്കി പറഞ്ഞെരും പ്രകാശനെ പോലെ ഉള്ളോരാണങ്കി പണി കിട്ടും.  

അനിരുദ്ധൻ: ഏട്ടാ ഈ മാനന്തവാടിക്ക് എതിലേ പോവാ. 

അപരിചിതൻ: അത് ഇതിലെ മേലക്ക് പോയാൽ കണിയാമ്പാറ്റ പനമരം അങ്ങനെ മാനന്തവാടിക്ക് പൂവാം. നേരെ പോയാ കൽപ്പറ്റ എത്തും അവടെന്ന് യൂട്ടേൺ വയനാട് പിന്നെ പനമരത്ത്ന്ന് നേരെ വിട്ടോ.

അനിരുദ്ധൻ: ഓക്കെ ഏട്ടാ ശേരി എന്നാ.

അപരിചിതൻ: എങ്ങോട്ടാ.

അനിരുദ്ധൻ: ഞങ്ങൾ മാനന്തവാടിക്ക് പൂവാ.

അപരിചിതൻ: എന്താ കാര്യം.

അനിരുദ്ധൻ: ഒന്നുല്ലേട്ടാ വെറുതെ കറങ്ങാൻ.

അപരിചിതൻ: ന്നാലും.

അനിരുദ്ധൻ: ഒന്നുല്ലേട്ടാ കറങ്ങാൻ എറങ്ങിയതാ. ശരി എന്നാ സമയം ഇല്ല പോട്ടേ

അപരിചിതൻ: ശരി എന്നാ.

 

അയാൾക്കൊരു ഹൈ വോൾട്ടേജ് ചിരിയും കൊടുത്ത് എന്നോട് വണ്ടി എടുക്കാൻ പറഞ്ഞു. കൂടുതൽ ചുറ്റാൻ വയ്യാത്തോണ്ട് കൽപറ്റ വഴി പോവാൻ തന്നെ തീരുമാനിച്ചു. 

അനിരുദ്ധൻ: അതൊന്നും അല്ല.

ഞാൻ: പിന്നെ?

അനിരുദ്ധൻ: ഇതിലെ കൊറച്ച് ദൂരം പോവാന്ണ്ട്. അന്റെ ഭാക്കി കഥപറയ്.

ഞാൻ: എന്ത് കഥ.

അനിരുദ്ധൻ: മറ്റേ മിന്നൂന്റെ.

ഞാൻ: എന്തിന്? അനക്ക് കേക്കണ്ടന്നല്ലേ പറഞ്ഞെ.

അനിരുദ്ധൻ: ഇയ് പറയടാ ഒരാളേം കൂടി മൂഞ്ചിയ ലൗ സ്റ്റോറി കേക്കാൻ നല്ല രസാ. 

ഞാൻ: ശവത്തി കുത്തല്ലെ ഷാജിയേട്ടാ.

അനിരുദ്ധൻ: മ്മം… എന്ത് നാട്ടാരാണല്ലേ എന്തൊക്കെ അറിയണം സൈക്കോസിസിന്റെ ഏറ്റവും ഊച്ചാളി വേർഷൻ.

ഞാൻ: എന്തോന്ന്.

അനിരുദ്ധൻ: എടാ അയാള് എന്തൊക്കെ ചോയിച്ചെ. ഇതൊക്കെ അറിയണ്ട കാര്യം എന്താ അയാക്ക് ഓരോരോ നടരാജവിഗ്രഹങ്ങള്. 

ഞാൻ: ഇതിപ്പൊ ആദ്യായിട്ടൊന്നും അല്ലല്ലോ. 

അനിരുദ്ധൻ: മ്മം… ഞാൻ UK ക്ക് പോവാ ഇവടെ കംപ്ലീറ്റ് അസഹിഷ്ണുതയാ.

ഞാൻ: എന്താന്ന്?

അനിരുദ്ധൻ: ഒന്നുല്ലോ ഇയ് വണ്ടി ഇട്ക്ക്, ഭാക്കി കഥ പറയ്.

ഞാൻ: ആയി.

 

വയനാടിന്റെ വന്യ സൗന്ദര്യം മാറി കൽപ്പറ്റയ്ക്കുള്ള വഴികളൊക്കെ അത്യാവശ്യം വികസനം പ്രാപിച്ചിട്ടുണ്ട്. എന്നാലും തണുപ്പ് പഴേ പോലെ തന്നെ. വണ്ടി എഴുപതിൽ കുതിച്ചു, തണുത്ത കാറ്റ് മുഖത്തടിച്ച് മാസ്ക് പാറികളിക്കുന്നുണ്ട്. സ്റ്റേറ്റ് ഹൈവേയിലെ വീതിയെറിയ റോഡിലൂടെ.

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.