ഒരു ബൈക്ക് യാത്രികൻ [Sajith] 1356

ശരി സർ എന്ന് തലയാട്ടി ആ വലിയ മുറിയുടെ മൂലക്ക് ചെല്ലുമ്പൊ ഒരാളേകൂടി കിട്ടിയ സന്തോഷത്തിൽ നിൽക്കാണ് ആൽബിനും സുധിനും അടങ്ങുന്ന ബികോമിന്റെ മുൻ നിര. അവിടെ പ്രിൻസിപ്പിളും പിള്ളേരുമായി വളരെ വലിയ ഒരു വാക്കേറ്റം നടന്നു. റി: പട്ടാളക്കാരനായ പ്രൻസിപ്പൽ സാറിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കുക അസാധ്യം. മുറിയിലെ മുക്കിലും ഫാനിലും നോക്കി മാറാല തട്ടാത്തതിന് പീറ്ററേട്ടനെ മനസ്സിൽ തെറി പറയുന്ന ഞാൻ ഇതൊന്നും അറിയുന്നില്ല. ഇടക്കെപ്പഴോ സസ്‌പെൻഷൻ എന്ന വാക്ക് കേട്ടപ്പഴാണ് ചിന്താ മണ്ഡലത്തിൽ നിന്നും ഞാൻ സ്വബോധത്തിൽ തിരിച്ചെത്തിയത്.

“സസ്‌പെൻഷനോ ആർക്ക് എന്തിന്”

 രാഷ്ട്രീയത്തിന്റെ മറ്റൊരപകടം ഞാനന്ന് മനസ്സിലാക്കി. സംഘടനക്ക് പോലും വേണ്ടാത്ത ഒരു ലോക്കൽ കമ്മറ്റിയുടെ സെക്രട്ടറി സ്ഥാനം അലങ്കരിച്ചതിന് കിട്ടിയ സമ്മാനമായിരുന്നു അത്. ഗ്യാങ്വാറോ മറ്റോ ഉണ്ടായാൽ പരിക്കേറ്റവന്റെ സംഘടനയ്ക്ക് എതിർ സംഘടനയിലെ പ്രവർത്തകരെ കുടുക്കാനുള്ള പിടി വള്ളി സൃഷ്ടിക്കപ്പെടുന്നു എന്ന് വേണം മനസ്സിലാക്കാൻ. തലേ ദിവസം ഞാൻ അസൈൻമെന്റ് വെക്കാനുള്ള മടി കാരണം അവധി എടുത്തിരുന്നു. അതോണ്ട് അന്ന് നടന്ന സംഭവങ്ങളോരോന്നും ഞാൻ വൈകിയാണറിഞ്ഞത്. സെക്കന്റിയറും തേഡിയറിലെ  പിള്ളാരുമായി അടിയുണ്ടായതും സെക്കന്റിയറിന്റെ ഫ്ലോറിൽ കയറി തല്ലിയതും ക്ലാസിൽ പഠിച്ചോണ്ടിരുന്ന പാൽക്കുപ്പി കളെ വരെ വരാന്തയിൽ വലിച്ചിട്ട് രണ്ട് പൊട്ടിച്ച് ക്ലാസിൽ കയറാൻ പറഞ്ഞതും അതിൽ രണ്ടെണ്ണതിന്റെ ചെവിക്കലടിച്ച് പൊട്ടിച്ചതും ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോ പോലീസ് കേസാക്കിയതും എല്ലാം അറിഞ്ഞപ്പൊ വൈകി പോയി. ഒരു കൗണ്ടർ കൊടുക്കാനുള്ള സമയം അധിക്രമിച്ചും പോയിരുന്നു. 

പിന്നീട് ഒന്നരവർഷക്കാലം അതിന്റെ വാലിൽ തൂങ്ങി നടക്കണ്ടി വന്നു. ഒരോ തവണ ഹിയറിങ് വിളിപ്പിക്കലും മജിസ്‌ട്രേറ്റിന്റെ പുശ്ചഭാവവും ഒരു ചോദ്യമോ പറച്ചിലോ ഇല്ലാതെ അടുത്ത തീയതി കുറിച്ച് വക്കീലിന്റെ മുഖത്തെറിയലും വക്കീലിന്റെ ഫീസിന് വേണ്ടി ക്ലാസില് കേറി പൈസ പിരിക്കലും അങ്ങനെ ഒന്നര വർഷം പോയി. എല്ലാം അവസാനിപ്പിച്ച് ക്ലബിന്റെ അടുത്തുള്ള ചായ കടയിൽ നിന്ന് കടുപ്പത്തിലൊരു ചായയും രതീഷും കഴിക്കുന്നതിനിടയിൽ നോക്കിയ ശബ്ദിച്ചു. തിന്നോണ്ടിരിക്കുമ്പൊ ദൈവം തമ്പുരാൻ ഇറങ്ങി വന്നാലും പാലാ പള്ളിലെ പെരുന്നാളിന് കണ്ട പരിചയം പോലും കാണിക്കരുതെന്നാണ് നാച്ചുറൽസിൽ ജോലി ചെയ്തോണ്ടിരിക്കുമ്പൊ ഡെൽബിൻ പറഞ്ഞിട്ടുള്ളത്. അതോണ്ട് ഞാൻ മൈന്റ് ചെയ്തില്ല. രതീഷുമായിട്ടൊരു യുദ്ധം കഴിഞ്ഞ് പൈസ കൊടുത്ത് ഒരു കിംഗും വാങ്ങി പീടികയുടെ ബാക്കിലെ സ്ഥിരം വലി സങ്കേതത്തിലേക്ക് വിട്ടു. കത്തിച്ച് പുകയൂതികൊണ്ട് ഫോൺ നോക്കിയപ്പോൾ അനിരുദ്ധൻ. എന്റെ സീനിയർ ആയിട്ട് വരും കലാലയജീവിതത്തില്ല സപ്ലിക്കേഷൻ ജീവിതത്തിൽ. എനിക്ക് പതിനാറാണങ്കിൽ അവന് പതിനെട്ട് രണ്ടെണ്ണത്തിന് സീനിയർ ഞാനും അവനും ഒരെ ക്ലാസിലായിരുന്നു. അവൻ വിളിച്ചപ്പഴേ ഉറപ്പിച്ചു എന്തോ കാര്യമായിട്ടുണ്ടെന്ന്. ഞാൻ തിരിച്ചു വിളിച്ചു. രണ്ടാമത്തെ റിംഗിൽ ഫോണെടുത്തു. 

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.