ഒരു ബൈക്ക് യാത്രികൻ [Sajith] 1356

ഞാൻ: അശേ….. എന്ത് ഊള സ്റ്റോറി ആണ്ടാ.

അനിരുദ്ധൻ: ഓ ഇയാൾ വല്ല്യ നിരുപകൻ. ആറ് കൊല്ലം ആവാറായില്ലേ കോളേജ് പോണ് ഒരെണ്ണം ഒരു മരുന്നിനെങ്കിലും തിരിഞ്ഞോക്കിയോ.

ഞാൻ: ഇയങ്ങനെ കൊച്ചാക്കണ്ട നമ്മളെ സ്വാതി പിന്നെ ജാനുകുട്ടി, M.com  സൂര്യ ഇതൊക്കെ മറന്ന് പോയോ.

അനിരുദ്ധൻ: കോപ്പാണ് കണ്ട ടീച്ചർമാരും സീനിയേർസ് ചേച്ചിമാരും അല്ലേ ഒന്ന് പോയേടാ.

ഞാൻ: വയസിലൊക്കെ എന്തിരിക്കുന്നു മനപൊരുത്തം.

അനിരുദ്ധൻ: അന്റെ സൂര്യേന്റെ അ…. SFI ന്റെ വാലന്റൈൻസ് ടേ സെലിബ്രേഷന് ഊമ കത്തെഴുതി അവമ്മാരെ ബക്കറ്റിലിട്ടത് ഓർമ്മ ഇണ്ട.

ഞാൻ: എപ്പ?

അനിരുദ്ധൻ: എപ്പന്നാ ഞാൻ ഓർമ്മിപ്പിച്ചെരാ. അന്ന് സഖാക്കളെല്ലാം കൂടി പോയി കത്ത് കൊടുത്തത് ഓർക്കുന്നുണ്ടോ.

ഞാൻ: മ്മം…

അനിരുദ്ധൻ: അവളെ ഏട്ടൻ സ്വരൂപിന്റെ കൈയ്യിന്റെ വണ്ണം ഓർമ്മ ഇണ്ടോ. നമ്മളെ ഒരു തൊടേന്റെ വണ്ണം കാണും ആ തെണ്ടിന്റെ ഒരു കൈയ്യിന്.

ഞാൻ: അത് ഇവിടെ പറയണ്ട ആവശ്യകത.

അനിരുദ്ധൻ: ഇണ്ട് അന്ന് അവൻ വഴിക്കടവ് വെച്ച് നിന്നെ പൊക്കിയപ്പൊ പാപ്പിയും ഞാനും ഇണ്ടായോണ്ട് കൈച്ചിലായി.

ഞാൻ: ന്വാം കൃതാർത്തനായിരിക്കുന്നു.

അനിരുദ്ധൻ: കൊണക്കണ്ട. 

ഞാൻ: ഇന്നാലും അവളെങ്ങനെ ആടാ ഞാനാണെന്ന് കണ്ടു പിടിച്ചത്. 

അനിരുദ്ധൻ: അത് അന്ന് SFI ന്റെ ഭാരവാഹികളിൽ ഓള് ഇണ്ടായിരുന്നു. ഇയ് ലെറ്ററ് ഇട്ണത് ഓള് കണ്ടു. 

ഞാൻ: അത് നിനക്കെങ്ങനെ.

അനിരുദ്ധൻ: നീ ലെറ്ററ് ഇട്ണത് ഓള് ലൈവായിട്ട് കണ്ടോണ്ടിരിക്കായിരുന്നു. ഞാൻ കണ്ടതാ.

ഞാൻ: ന്ട്ട് ഇയെന്താ പറയാഞ്ഞെ. 

അനിരുദ്ധൻ: ചുമ്മ ഒരു രസം. പക്ഷെ അവളെ ഏട്ടൻ ഇങ്ങനെ എളകുംന്ന് വിചാരിച്ചില്ല.

ഞാൻ: സത്യം ഹൊറിബിൾ. അതല്ലടാ ഇന്നാലും ഞാൻ അവക്കാണ് എഴുതിയതെന്ന് എങ്ങനെ മനസിലായി.

അനിരുദ്ധൻ: so simple ഓളെ പൊറകെ വെള്ളോം ഒലുപ്പിച്ച് നടന്ന ഏക വായിനോക്കി താങ്കളാണ് ബാക്കി ഇണ്ടായിരുന്നോരെ ഒക്കെ താങ്കൾ തിരിപ്പിക്കേം ഞങ്ങൾ ഓടിക്കേം ചെയ്തിട്ടുണ്ട്. പിന്നെ പോയിന്റെ നംബർ രണ്ട് കത്ത് കൊടുത്തരിന്റെ ശേഷം ഇയ് ഓളെ കാണുമ്പൊ കൂട്ടില് പെട്ട വെരുഗിന്റെ മാരിയായിരുന്നു. ഇത്രം പോരെ.

ഞാൻ: കോൺട്രാക്ടർ അറുമുഖന്റെ മോനെ അനിരുദ്ധാ നിന്റെ തൊലിഞ്ഞ ജീവചരിത്രം ഞാൻ പറയാൻ തൊടങ്ങിയാ നിർത്തൂലാ. ശിശിര മുതൽ ഇപ്പൊ സേതു വരെ മുഴുവൻ തൊലിഞ്ഞ ചരിത്രോം ഞാൻ വെളമ്പണോ. 

അനിരുദ്ധൻ: മമാത്ര നിർത്തി ഒനക്ക് ഒന്ന് പോച്ച് എനക്ക് രണ്ട് പോച്ച് സമാസമം. വേഗം വണ്ടി ഇട്ക്ക് നട അടക്ക്ണേന്റെ മുമ്പ് അവടെ എത്തണം.

ഞാൻ: ആ… അതായിരിക്കും നല്ലത്.

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.