ഒരു ബൈക്ക് യാത്രികൻ [Sajith] 1356

 

ഇതെല്ലാം കണ്ട് നിന്നിരുന്ന രണ്ട് കണ്ണുകൾ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. വേറെ ആരുമല്ല അഫ്ലഹ്. ഞാൻ നോക്കുന്നതും അവള് ചിരിക്കുന്നതുമെല്ലാം അവൻ കണ്ടു. എന്നെ കണ്ണ് കൊണ്ട് കൊറച്ചങ്ങോട്ട് മാറി നിൽക്കാൻ പറഞ്ഞു എനിക്ക് കാര്യം മനസ്സിലായില്ല. രണ്ടാവട്ടം പറഞ്ഞപ്പോൾ ഞാനപ്പുറത്തേക്ക് മാറി നിന്നു. അഫ്ലഹ് അവരോടൊക്കെ എന്തൊക്കെയോ പറഞ്ഞ് എന്റടുത്തേക്ക് വന്നു. 

 

ഞാൻ: എന്താടാ കാര്യം.

അഫ്ലഹ്: ഇയ് വീട്ടിലേക്ക് പൊയ്ക്കൊ കാര്യം ഞാൻ നാളെ പറഞ്ഞെരാം.

ഞാൻ: പോടാ മിന്നു ഇവടെ ഇള്ളപ്പോ ഞാൻ പോവാനോ. ഓള് ഇന്നെ നോക്കി ചിരിക്ക്ണൊക്കെ ഇണ്ട്.

അഫ്ലഹ്: ഓള് അവടെ ഇള്ളോണ്ടാണ് പോവാൻ പറഞ്ഞത്. പിന്നെ ഓള് അന്നെ നോക്കി ചിരിച്ചതിന് വേറെ ഉദ്ദേശം ഒന്നും ഇല്ല ക്ലാസ്മേറ്റ് അത്രേ ഒള്ളു.

ഞാൻ: എന്താടാ എന്താ പ്രശ്നം ഓളെ സ്വന്താക്കാൻ ഇന്റെ കൂടെ നിക്കാന്ന് പറഞ്ഞ ആളല്ലേ ഇയ്.

അഫ്ലഹ്: വേറൊരുത്തന്റെ പെണ്ണിനെ തന്നെ വേണോ അനക്ക് പ്രേമിക്കാൻ.

ഞാൻ: എന്താ… ഇയെന്തൊക്കേ പറയ്ണെ. 

അഫ്ലഹ്: ഇയ് ഓളെ മറന്നള വിഷ്ണൂം മിന്നൂം ഇഷ്ടത്തിലാണ്.

ഞാൻ: പോടാ പറ്റിക്കാൻ പറയ്ണെ അല്ലെ.

അഫ്ലഹ്: ഇയ്യ് ഇവടെ വാ കണ്ടാലേ ബോധ്യാവൊള്ളു അനക്ക്.

 

എന്റെ കൈയ്യും വലിച്ച് അവൻ ആ ഗ്രൗണ്ടിലേക്ക് നടന്നു. ഇവൻ നുണ പറയ്ണെ ആവണേ എന്ന് വെറുതെ ആണങ്കിൽ കൂടി മനസ്സ് ആശിച്ചു പോയി. അവര് നിൽക്കുന്നതിന്റെ കുറച്ച് പുറകിലായി ഞാനും അവനും നിന്നു. ആ കാഴ്ച കാണാൻ എനിക്ക് സാധിക്കുമായിരുന്നില്ല. എന്റെ കണ്ണിൽ തന്നെ വെള്ളം ഒഴുകി വന്നു കണ്ണടഞ്ഞു. ഒരു തുള്ളി ഇറ്റ് നിലത്തേക്ക് വീണു. വിഷ്ണുവിന്റെ വലത്തേകൈയ്യിൽ ഇടത് കൈയ്യും കോർത്ത് നിൽക്കുന്ന മിന്നു. എന്തോ എനിക്ക് അത് കണ്ട് നിക്കാൻ കഴിഞ്ഞില്ല അവിടെന്നിറങ്ങി നടന്നു കൂടെ അഫ്ലഹും. അവനെന്നെ പിടിച്ച് ഒരു ചായ കടയിലേക്ക് കയറി മുഖമൊക്കെ കഴുകി രണ്ട് ചായയും വാങ്ങി പുറത്തേക്കിറങ്ങി.

 

അഫ്ലഹ്: ടാ 

ഞാൻ ഒന്നും മിണ്ടാണ്ട് നിക്ക്ണ കണ്ട് അവനെന്നെ വിളിച്ചു. തല കുനിഞ്ഞു തന്നെ നിന്നു കഴുകിയ കവിളിലൂടെ വീണ്ടും കണ്ണുനീരൊലിച്ചിറങ്ങി.

അഫ്ലഹ്: ടാ ഇയ് ഇങ്ങനെ കരയല്ലേ 

ഞാൻ ഒന്നും മിണ്ടിയില്ല ഇടക്കിടക്ക് മൂക്ക് വലിച്ചു.

അഫ്ലഹ്: എടാ ഇയ് ഓളോട് ഇഷ്ടാന്ന് പറഞ്ഞില്ലല്ലോ അതോണ്ടല്ലേ. വിഷ്ണു ചാൻസ് കിട്ടിയപ്പൊ പറഞ്ഞു. അവരെ ഒന്നും പറയാൻ പറ്റില്ല തെറ്റൊക്കെ അന്റെ ഭാഗത്താണ് അനക്ക് അന്നന്നെ പറഞ്ഞൂടേന്നോ.

ഞാൻ: മ്മം…

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.