ഒരു ബൈക്ക് യാത്രികൻ [Sajith] 1356

അനിരുദ്ധൻ: മ്മം…

ഞാൻ: ഏതോ നല്ലൊരു കുട്ടി അനക്കും വേണ്ടി എവിടെയോ കാത്തിരിക്കിണ്ട്രാ. ഓളെ പ്രാർത്ഥന കൊണ്ടാണ് ഇങ്ങനെ ഉള്ള മാരണങ്ങളൊക്കെ ഒഴിഞ്ഞ് പോണത്.

അനിരുദ്ധൻ: ഇണ്ടാവും ല്ലേ

ഞാൻ: ഇണ്ടാവുംടാ. ഇയ് ബേജാറാക്കണ്ട. ഒക്കെ മൈന്റ്ന്ന് കളയ് ന്ട്ട് ചിരിച്ചാ. 

അനിരുദ്ധൻ: ഈ……

ഞാൻ: ഓ വേണ്ട മതി.

 

അങ്ങനെ യാത്രയുടെ ലക്ഷ്യം അവസാനിച്ചിരിക്കുന്നു. അർഹിക്കപെടാത്ത എന്തോ ഒന്ന് തേടിയിറങ്ങിയവനാണ് അനി അത് തട്ടി കളഞ്ഞതും ദൈവ നിശ്ചയം. ഒന്നല്ലങ്കിൽ ഇതിലും നല്ലത് അവനേ കാത്തിരിക്കുന്നുണ്ടെന്ന പ്രതീക്ഷയോടെ ആക്സിലേറ്റർ ആഞ്ഞൊന്ന് തിരിച്ചു. ജീവിതമായ മായനദിയിൽ എണ്ണമറ്റ യാത്രകൾ നടത്താൻ ഒരു ബൈക്കും ഒരു യാത്രികനും. 

 

ഒരു ബൈക്ക് യാത്രികൻ.

 

The END

 

Story 

From

Sajith

 

കഥാപാത്രങ്ങൾ സാങ്കൽപ്പികമാണെന്ന് വിശ്വസിക്കുക. നല്ലത് ചെയ്യുന്നവർക്ക് നല്ലത് മാത്രം കിട്ടേണമേ…

 

Post Credit Scene

 

കൽപ്പറ്റയിൽനിന്ന് വണ്ടി നാടുകാണിയിലേക്ക് കുതിച്ചു. അനിയുടെ മൂഡൊക്കെ മാറി തുടങ്ങി അത്ര ഒള്ളു ഇതിന്റെ ഒക്കെ ഹാങോവർ. യാത്രയുടെ ഒരു മാന്ത്രിക സ്പർശനം ഓർമ്മകളെ കോർക്കാനും ഓർമ്മകളെ പിന്നിട്ട വഴിയിൽ ഉപേക്ഷിക്കാനും അതിന് കഴിയും. 

 

അനിരുദ്ധൻ: ടാ നീ ഭാക്കി പറഞ്ഞില്ല.

ഞാൻ: മിന്നൂന്റെ കാര്യം ആണോ.

അനിരുദ്ധൻ: ആടാ അതിന്റെ ശേഷം ഇയ് പിന്നെ ഇഷ്ട്ടാന്ന് പറഞ്ഞോ.

ഞാൻ: അത്.

അനിരുദ്ധൻ: പറയടാ

ഞാൻ: പറഞ്ഞെടാ. എന്തോ പറഞ്ഞില്ലങ്കിൽ ശരിയാവില്ലെന്ന് തോന്നി പക്ഷെ ഒരു പാട് വൈകിയിരുന്നു SSLC പരീക്ഷയുടെ അവസാനത്തെ ദിവസാ പറഞ്ഞേ.

അനിരുദ്ധൻ: ന്ന്ട്ട് സസ്പെൻസ് ഇടല്ലേ ഓളെന്താ പറഞ്ഞേ.

ഞാൻ: എന്ത് പറയാൻ കേക്കാൻ സാധ്യത ഉള്ളതൊക്കെ തന്നെ. ഇഷ്ടം തോന്നിയാൽ അത് തുറന്ന് പറയണം അല്ലങ്കിൽ അതിന് വല്ല്യ വാല്യു ഒന്നും ഉണ്ടാവില്ലെത്രേ. പിന്നെ അവര്  പിരിയാൻ പറ്റാത്തത്ര അടുത്ത് പോയെത്രേ. വിഷ്ണൂനെ ചതിക്കാൻ അവക്ക് കഴിയില്ലെന്ന്. അന്ന് യാത്ര പറഞ്ഞ് പോന്നതാ പിന്നെ ഒരു കോൺടാക്ടും ഇണ്ടായില്ല. +2 പഠിക്കുമ്പൊ അഭിയോട് ചോദിക്കുമായിരുന്നു അവര് ഒന്നിച്ചായിരുന്നു അങ്ങനെയാണ് അറിഞ്ഞത് വിഷ്ണു അവന്റെ പാടും നോക്കി പോയെന്ന്.

അനിരുദ്ധൻ: അപൊ അവള് ഇപ്പൊ അവനെ പ്രേമിക്ക്ണില്ല. 

ഞാൻ: ഇല്ല.

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.