ഒരു ബൈക്ക് യാത്രികൻ [Sajith] 1356

ചായയും കുടിച്ച് പൈസ കൊടുത്ത് അഫ്ലഹിനോട് യാത്ര പറഞ്ഞ് തിരിഞ്ഞ് നോക്കാതെ നടന്നു. പ്രണയത്തിനെന്നെ ഇത്രയൊക്കെ സ്വാധീനിക്കാൻ കഴിഞ്ഞിരുന്നോ കരയാൻ മാത്രം എനിക്കവളെ അത്രക്കിഷ്ടമായിരുന്നോ. അഫ്ലഹ് പറഞ്ഞതാണ് ശരി നേരത്തേ പറയണമായിരുന്നു. പേടി തൊണ്ടന്മാർക്ക് പറഞ്ഞിട്ടുള്ളതല്ല പ്രേമമൊന്നും. ധൈര്യമുള്ള തന്റേടമുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ് ഇതൊക്കെ. കഴിഞ്ഞ രണ്ടു വർഷം അവളറിയാതെ എനിക്ക് സമ്മാനിച്ച ഓർമ്മകൾ എന്റെ തലയിലൂടെ പാഞ്ഞു നടന്നു. എന്റെ കാലുകൾ യാന്ത്രികമായി ചലിച്ച് തുടങ്ങി. അവനും അവളും കൈ കോർത്ത് പിടിച്ച് നിൽക്കുന്നത് മാത്രമായി ചിന്തയിൽ. ഒന്നാലോചിച്ച് നോക്കുമ്പോ അവരല്ലേ ചേരുക. എന്നേ പോലൊരു ക്യാരക്ടറിനെ അവളെന്തിന് തിരഞ്ഞെടുക്കണം അഥവാ അങ്ങനെ സംഭവിച്ചാൽ അവൾക്ക് തന്നെ അറിയാമായിരിക്കില്ലേ എല്ലാവരും കളിയാക്കുമെന്ന്. വിഷ്ണു അടി പൊളിയല്ലേ സ്കൂൾ ബാസ്കറ്റ് ബോൾ ടീം ക്യാപ്റ്റൻ, ഒരു പാട് സുഹൃത്തുക്കൾ, ഞാനോ? എനിക്കെന്താ ഉള്ളത്. 

 

ക്ഷേത്രത്തിലേക്ക് എഴുന്നെള്ളത്ത്കടന്നു വരുന്നുണ്ടായിരുന്നു. നല്ല തിരക്ക് മഹാജന പ്രവാഹം. ആനക്ക് മുന്നിലായി പഞ്ചാരിമേളവുമായി ചെണ്ടക്കാർ. ഓരോ താളത്തിലും നെഞ്ച് പൊളിയുന്ന പോലെ എല്ലാവരേയും വകഞ്ഞു മാറ്റിക്കൊണ്ട് മുന്നിലേക്ക് നടന്നു. കണ്ണിന്റെ അറ്റത്ത് നിരൊട്ടിപ്പിടിച്ച് ഒരസ്വസ്ഥത അത് തുടച്ച് കൊണ്ട് ഞാൻ മുന്നോട്ട് നടന്നു. 

 

അനിരുദ്ധൻ: മതിയെടാ മോങ്ങിയത്.

ഞാൻ: ഏ….

അനിരുദ്ധൻ: മോങ്ങിയത് മതീന്ന്. എന്ത് ഊള കഥയാടാ.

ഞാൻ: അത് ഞാൻ സഹിച്ച്. കഷ്ടപ്പെട്ട് ഇരിന്ന് കേക്കാൻ ഞാൻ പറഞ്ഞോ.

അനിരുദ്ധൻ: അത് ടൈം പോവാൻ കേട്ടെയല്ലെ.

ഞാൻ: ഉവ്വ. 

അനിരുദ്ധൻ: ടാ തിരുന്നെല്ലി ജംഗ്ഷനിൽ നിന്ന് ലെഫ്റ്റ്.

ഞാൻ: ആയി. 

അനിരുദ്ധൻ: പിന്നെ ഇയ് ഓളോട് പറഞ്ഞില്ലെ. 

ഞാൻ: എന്താന്ന്?

അനിരുദ്ധൻ: അല്ല ഇയ് പിന്നെ മിന്നൂനോട് ഇഷ്ടമായിരുന്നുന്ന് പറഞ്ഞിരുന്നോ?

ഞാൻ: അറിഞ്ഞിട്ടെന്നാത്തിനാ.

അനിരുദ്ധൻ: ഒന്നുല്ല അറിഞ്ഞിരുന്നെങ്കിൽ ഒരു എൻഡിംങ് ഇടായിരുന്നു. 

ഞാൻ: ഈ കഥക്ക് എൻഡിംങ് ഇല്ല കട്ടേ.

 

തിരുന്നെല്ലി ജംഗ്ഷൻ ക്രോസ്സ് ചെയ്യുമ്പോൾ സമയം ഏകദേശം ഒൻപതേ അൻപത്തിനാല്. ഇനിയും ഒരു ഇരുപത്തി അഞ്ച് കിലോമീറ്റർ പോയി കഴിഞ്ഞാൽ ക്ഷേത്രത്തിലെത്താം. വിചാരിച്ച പോലെ പത്തുമണിക്ക് എത്താൻ പറ്റില്ല. നിലമ്പൂർ നിന്ന് ഏകദേശം നൂറ്റി അഞ്ചു കിലോമീറ്റർ ഞങ്ങൾ വന്നു ഇവിടെ നിന്ന് ഒരു നാൽപത് കിലോമീറ്റർ കൂടി പോയി കഴിഞ്ഞാൽ കർണ്ണാടക ബോർഡർ ആണ്. വഴികളൊന്നും തന്നെ ജനസാന്ദ്രമല്ല. ക്ഷേത്രത്തിലേക്കുള്ള ചില വണ്ടികൾ മാത്രം കാണാം ചിലരൊക്കെ വഴിയിൽ നിർത്തി ഫോട്ടോകൾ എടുക്കുന്നുണ്ട് റിസേർവ് ഫോറസ്റ്റായത് കൊണ്ട് വണ്ടി നിർത്താൻ അനുവധിക്കില്ല. വാച്ചർമാരും ഗാർഡുകളും റൗണ്ട്സിന് ഇറങ്ങും, നടന്നും വണ്ടിയിലും മറ്റും അവര് കണ്ടാൽ ചിലപ്പൊ ഫൈനടപ്പിക്കും അത് താൽപര്യമില്ലാത്തോണ്ട് ഞങ്ങളെവിടെയും നിർത്തിയില്ല. സ്റ്റേറ്റ് ഹൈവേ ആയിരിക്കാം അത്യവശ്യം നല്ല റോഡാണ്. 

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.